Image

മാത്യു കൊരട്ടിയിലിന്റെ ദാരുണാന്ത്യത്തില്‍ കലാശിച്ച ബാങ്ക് കൊള്ള; ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി സമൂഹം

സജി കരിമ്പന്നൂര്‍ Published on 06 August, 2019
മാത്യു കൊരട്ടിയിലിന്റെ ദാരുണാന്ത്യത്തില്‍ കലാശിച്ച ബാങ്ക് കൊള്ള; ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി സമൂഹം
ടാമ്പ, ഫ്‌ലോറിഡ: താമ്പയിലെ പ്രമുഖ വ്യവസായിയും ആദ്യകാല കുടിയേറ്റക്കാരില്‍ ഒരാളുമായ മാത്യു (മത്തായി) കൊരട്ടിയിലിന്റെ (68) ദാരുണമായ അന്ത്യം മലയാളി സമൂഹത്തെ ദുഖത്തിലാഴ്ത്തി.

ഇന്നലെ രാവിലെ പത്തരയോടെ വാല്‍റിക്കോയില്‍ ആരംഭിച്ച നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ നാലു മണിയോടെ മാത്യുവിന്റെ മ്ര്യൂതദേഹം സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കമ്യൂണിറ്റി സെന്ററിനു പിറകില്‍ കണ്ടെത്തുക ആയിരുന്നു.

രാവിലെ 10: 30 ഓടെ വാല്‍റിക്കോയിലെ 1815 സ്റ്റേറ്റ് റോഡ് 60 ലെ സെന്റര്‍‌സ്റ്റേറ്റ് ബാങ്കിന്റെ പാര്‍ക്കിംഗ് ലോട്ടില്‍ തന്റെ ലെക്‌സസ് എസ്യുവിയില്‍ എത്തിയായിരുന്നു മാത്യു.

അതേ സമയം 39 കാരനായ ജെയിംസ് ഹാന്‍സണ്‍ ബാങ്ക് കൊള്ളയടിച്ച് പുറത്തു വന്നു. പാര്‍ക്കിംഗ് ലോട്ടില്‍ മാത്യുവിനെ കണ്ട അയാള്‍ തോക്കു ചൂണ്ടി മാത്യുവിനെ കാറിലേക്കു തള്ളിയിട്ട് കാറുമായി കടന്നുവെന്നു പോലീസ് പറയുന്നു.

പോലീസ് കയ്യോടെ  ലെക്‌സസ് കണ്ടെത്തി പിന്തുടര്‍ന്നു. മല്‍സര ഓട്ടത്തില്‍ ലെക്‌സസ് മറ്റൊരു വാഹനത്തില്‍ ഇടിച്ച്മറിഞ്ഞു. പുറത്തിറങ്ങി ഹാന്‍സണ്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഡെപ്യൂട്ടികള്‍ ഓടിച്ചിട്ടു പിടികൂടി.

ലെക്‌സസില്‍ പക്ഷെ മാത്യു ഉണ്ടായിരുന്നില്ല. ഇതേത്തുടര്‍ന്ന് എഫ്.ബി.ഐ.യും ഹില്‍സ്‌ബോറോ കൗണ്ടി ഷെറിഫ് ഡപ്യൂട്ടികളും വ്യാപകമായ തെരച്ചില്‍ നടത്തി. നാലു മണിയോടെ മ്രുതദേഹം കണ്ടെത്തി. മാത്യുവും കുടുംബവും ആരാധന നടത്തുന്ന കമ്യൂണിറ്റി സെന്റര്‍, ബാങ്കില്‍ നിന്ന് ഒരു മൈല്‍ മാത്രം അകലെയാണ്.

കാറില്‍ വച്ച് എന്താണു സംഭവിച്ചതെന്നു പോലീസ് വ്യക്തമാക്കിയില്ല. എങ്ങനെ മ്രുതദേഹം കമ്യൂണിറ്റി സെന്ററിനു പിന്നില്‍ എത്തി എന്നും വിശദീകരിച്ചിട്ടില്ല. ബാങ്ക് കൊള്ളയുടെ വീശദാംശങ്ങളും പുറത്തു വിട്ടിട്ടില്ല.

ഒട്ടേറെ കുറ്റക്രുത്യങ്ങളില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ള ഹാന്‍സന്‍ ജയില്‍   മോചിതനായിട്ട് ഏതാനും ആഴ്ചകളെ  ആയുള്ളു.

'മത്യുവിനെ കണ്ടെത്താന്‍ അശ്രാന്തമായി പരിശ്രമിച്ച ഞങ്ങളുടെ ഡെപ്യൂട്ടിമാര്‍ പ്രതീക്ഷിച്ച ഫലമല്ല ഇത്,' ഷെരീഫ് ചാഡ് ക്രോണിസ്റ്റര്‍ പറഞ്ഞു. 'അദ്ധേഹത്തെ അന്വേഷിക്കാന്‍ 100 ഓളം ഡെപ്യൂട്ടികളെയും എഫ്ബിഐ അംഗങ്ങളെയും നിയോഗിച്ചു. നിര്‍ഭാഗ്യവശാല്‍ ഈ നിരപരാധിയുടെ ജീവന്‍ കാര്‍ തട്ടിക്കൊണ്ടുപോയ സ്ഥലത്ത് നിന്ന് അഞ്ച് മിനിറ്റ് ദൂരത്ത് അപഹരിക്കപ്പെട്ടു. ഇന്ന് രാത്രി ഞങ്ങള്‍ അദ്ദേഹത്തിന്റെ കുടുംബത്തോടും വാല്‍റിക്കോ സമൂഹത്തോടും ഒപ്പം ദുഖിക്കുകയാണ്.

ഇതുപോലുള്ള വിവേകശൂന്യമായ അക്രമങ്ങള്‍ ഹില്‍സ്ബറോ കൗണ്ടിയില്‍ സാധാരണമല്ല. കൊലപാതകത്തിന് ഉത്തരവാദിയായ വ്യക്തിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കും,' അദ്ധേഹം പറഞ്ഞു.

സൗമ്യനും ദയാലുവുമായ മാത്യുവിന്റെ വിയോഗം ബന്ധുമിത്രാദികള്‍ക്ക് അവിശ്വസനീയമായിരുന്നു. വര്‍ഷങ്ങളായി നാട്ടിലും ഇവിടെയും സജീവമായി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന മാത്യു, സാംസ്‌കാരിക-സാമുദായിക രംഗത്തെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ആളാണ്. ക്‌നാനായ സമുദായത്തിലും കെ.സി.സി.എന്‍.എയിലും മുന്‍ നിര പ്രവര്‍ത്തകനായിരുന്നു.

കുറ്റവാളിക്ക് ന്യായമായ ശിക്ഷ ഉറപ്പാക്കണമെന്ന് ക്‌നാനായ  കമ്യൂണിറ്റി അംഗങ്ങള്‍, മലയാളി സംഘടനകള്‍, ഫൊക്കാന, ഫോമ, ഓവര്‍സീസ് കോണ്‍ഗ്രസ് തുടങ്ങിവയൊക്കെ ആവശ്യപ്പെട്ടു.

കോട്ടയം പേരൂര്‍ കൊരട്ടിയില്‍ കുടുംബാംഗമായ മാത്യു കണ്‍ വീനിയന്‍സ് സ്റ്റോറും ഗ്യസ് സ്റ്റേഷനുകളും നടത്തിയയതിനു ശേഷം വിശ്രമ ജീവിതം നയിക്കുകയായിരുന്നു.

ലില്ലിക്കുട്ടി തെക്കനാട്ടാണു ഭാര്യ. മക്കള്‍: മെല്‍ വിന്‍ & മെരിറ്റ വടക്കന്‍; മെല്‍സണ്‍ & ജെന്നി പഴയമ്പള്ളി; മഞ്ജു മാത്യു കൊരട്ടിയില്‍

കൊച്ചുമക്കള്‍: മിക്കാ, ജോസിയ, സേലാ, അമേലിയ.

സഹോദരര്‍: ജോസ് കൊരട്ടിയില്‍, ചിക്കാഗോ; ലീലാമ്മ അലക്‌സ് കണ്ടാരപ്പള്ളില്‍, ടാമ്പ; ഡൊമിനിക്ക് കൊരട്ടിയില്‍, ടാമ്പ; ലൂസി ടോമി മ്യാല്ക്കരപ്പുറത്ത്, ടാമ്പ; മാര്‍ട്ടിന്‍ കൊരട്ടിയില്‍, ടാമ്പ; ലവ്‌ലി അനില്‍ കാരത്തുരുത്തേല്‍, ടാമ്പ. 
മാത്യു കൊരട്ടിയിലിന്റെ ദാരുണാന്ത്യത്തില്‍ കലാശിച്ച ബാങ്ക് കൊള്ള; ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി സമൂഹംമാത്യു കൊരട്ടിയിലിന്റെ ദാരുണാന്ത്യത്തില്‍ കലാശിച്ച ബാങ്ക് കൊള്ള; ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി സമൂഹംമാത്യു കൊരട്ടിയിലിന്റെ ദാരുണാന്ത്യത്തില്‍ കലാശിച്ച ബാങ്ക് കൊള്ള; ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി സമൂഹംമാത്യു കൊരട്ടിയിലിന്റെ ദാരുണാന്ത്യത്തില്‍ കലാശിച്ച ബാങ്ക് കൊള്ള; ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി സമൂഹംമാത്യു കൊരട്ടിയിലിന്റെ ദാരുണാന്ത്യത്തില്‍ കലാശിച്ച ബാങ്ക് കൊള്ള; ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി സമൂഹം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക