Image

മൂന്നരവയസ്സുകാരനെ പീഡിപ്പിച്ച അമ്പതുകാരി അറസ്റ്റില്‍

Published on 06 August, 2019
മൂന്നരവയസ്സുകാരനെ പീഡിപ്പിച്ച അമ്പതുകാരി അറസ്റ്റില്‍
കൊച്ചി: മൂന്നരവയസ്സുകാരനെ പീഡിപ്പിച്ച 50 വയസ്സുള്ള വീട്ടുജോലിക്കാരി അറസ്റ്റില്‍. കോഴിക്കോട് കൊടുവള്ളി സ്വദേശിനി ലിസിയെയാണ് ഇന്‍ഫോപാര്‍ക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന്‍െറ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് അറസ്റ്റ്.

ഇന്‍ഫോപാര്‍ക്കിനടുത്ത് ഇടച്ചിറയിലെ ഫ്‌ലാറ്റിലായിരുന്നു സംഭവം. കുട്ടി ശാരീരികാസ്വസ്ഥതകള്‍ കാണിച്ചുതുടങ്ങിയത് മാതാപിതാക്കളുടെ ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്ന് വീട്ടുജോലിക്കാരിയെ അറിയിക്കാതെ മുറിയില്‍ ഉള്‍പ്പെടെ ഫ്‌ലാറ്റില്‍ പലയിടത്തും സി.സി.ടി.വി കാമറകള്‍ സ്ഥാപിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്‍െറ ദൃശ്യങ്ങള്‍ കണ്ടത്. പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക