Image

നഷ്ടമായത് മാതൃതുല്യയായ നേതാവിനെ; സുഷമ സ്വരാജിന്റെ രക്ഷാകരം വിജയിച്ചത് വിദേശകാര്യ മന്ത്രിയായിരിക്കേ

Published on 06 August, 2019
നഷ്ടമായത് മാതൃതുല്യയായ നേതാവിനെ; സുഷമ സ്വരാജിന്റെ രക്ഷാകരം വിജയിച്ചത് വിദേശകാര്യ മന്ത്രിയായിരിക്കേ

ന്യൂഡല്‍ഹി: ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും മാതൃവാത്സല്യമുള്ള നേതാവാണ് ആഗസ്റ്റ് ആറിന് നഷ്ടമായത്. വിദേശരാജ്യങ്ങളില്‍ കുടുങ്ങിപ്പോയ നിരവധി ഇന്ത്യക്കാര്‍ക്കാണ് സുഷമയുടെ കരസ്പര്‍ശം അനുഭവിക്കാന്‍ അവസരം കിട്ടിയത്. വിദേശകാര്യ മന്ത്രിയെന്ന നിലയില്‍ വിദേശ രാജ്യങ്ങള്‍ക്കിടയില്‍ മറ്റാര്‍ക്കും കിട്ടാത്ത ഒരു സ്ഥാനവും ആദരവും അവര്‍ നേടിയിരുന്നു. 

വൃക്ക രോഗത്തെ തുടര്‍ന്ന് സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനിന്ന സുഷമ, അവസാന നിമിഷം വരെ കര്‍മ്മ മണ്ഡലത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. ജമ്മു കശ്മീര്‍ പുനര്‍ നിര്‍ണയ ബില്‍ ലോക്‌സഭയില്‍ പാസായതില്‍ അഭിനന്ദിച്ച് ട്വീറ്റ് പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. രാത്രിയോടെ അവശത അനുഭവപ്പെട്ട സുഷമയെ ഡല്‍ഹി എയിംസില്‍ കൊണ്ടുവന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 

സോഷ്യലിസ്റ്റ് പാര്‍ട്ടിയിലൂടെ പ്രവര്‍ത്തിച്ച് പൊതുരംഗത്തെത്തിയ സുഷമ പിന്നീട് ബി.ജെ.പിയില്‍ ചേര്‍ന്നു. എല്‍.കെ അദ്വാനി മുതലായ മുതിര്‍ന്ന നേതാക്കളുമായി അടുത്ത ബന്ധവും സൂക്ഷിച്ചിരുന്നു. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക