image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

image

കാശ്മീര്‍ രാജ്യമാകുമ്പോള്‍ (ജോസ് കാടാപ്പുറം)

EMALAYALEE SPECIAL 06-Aug-2019
EMALAYALEE SPECIAL 06-Aug-2019
Share
image
കാശ്മീരിനു ഭരണഘടനാ പരിരക്ഷ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 35 എ, 370എന്നിവ എടുത്തു കളയാനും സ്റ്റേറ്റിനെ വിഭജിക്കാനും അമിഷ് ഷാ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്‍ ആത്യന്തികമായി കാശ്മീരിനെ ചോരയില്‍ മുക്കിക്കൊല്ലുന്നതാണ്. സമഗ്രാധിപത്യത്തില്‍ ഭരണഘടന പച്ചയ്ക്ക് അട്ടിമറിക്കപ്പെട്ടിരിക്കുന്നു. ജനാധിപത്യ വ്യവസ്ഥയെയും പാര്‍ലമെന്റിന്റെ അന്തസത്തെയും പൂര്‍ണ്ണമായും ഭരണകൂടം അട്ടിമറിച്ചിരിക്കുന്നു.

പഴയ ഒരു കഥ നിങ്ങളുടെ ഓര്‍മയിലേക്ക്. ആദ്യത്തെ പൊതുതെരെഞ്ഞെടുപ്പ് നടത്താന്‍ നെഹ്റു തീരുമാനിച്ചപ്പോള്‍ കൊച്ചുമകന്‍ സഞ്ജയ് ഗാന്ധിയുടെ മനസികാവസ്ഥയുള്ള കോണ്‍ഗ്രസുകാര്‍, നെഹ്രുവിനോട് പറഞ്ഞു.

image
image
എന്തിനാ തെരെഞ്ഞെടുപ്പ്, വെറുതെ കുറെ ക്യാഷ് കളയണോ, എന്തായാലും കോണ്‍ഗ്രസ് ജയിക്കും, കുറച്ച് വര്‍ഷം കഴിഞ്ഞ് നടത്തിയാല്‍ പോരെ,

ഇതൊരു ജനാധിപത്യ രാജ്യമാണ് എന്ന ഉത്തരമാണ് നെഹ്റു അവര്‍ക്ക് കൊടുത്തത്,

നെഹ്റു അന്ന് കാശ്മീരിനെ കുറിച്ച് പറഞ്ഞത് മാത്രമേ ഇപ്പോള്‍ പറയാനുള്ളൂ

'ഇന്ത്യന്‍ വീക്ഷണകോണില്‍ നിന്ന് നോക്കുമ്പോള്‍, കാശ്മീര്‍ ഇന്ത്യന്‍ യൂണിയനായി തന്നെ നില്‍ക്കണം എന്നത് അങ്ങേയറ്റം പ്രധാനമാണ്... പക്ഷേ, നാം അതെത്ര ആഗ്രഹിച്ചാലും ബഹുജനങ്ങളുടെ പിന്തുണയില്ലാതെ അതു നടക്കില്ല. പട്ടാള ശക്തി കൊണ്ട് കുറച്ചു നാള്‍ കാശ്മീര്‍ കൈവശം വയ്ക്കാന്‍ കഴിഞ്ഞേക്കാം. പക്ഷേ, പിന്നീടിതിനെതിരായി ജനവികാരം ആഞ്ഞടിക്കാനാണ് സാധ്യത.

'അതു കൊണ്ട് അടിസ്ഥാനപരമായും ബഹുജനങ്ങളോട് മന:ശാസ്ത്രപരമായ ഒരു സമീപനമാണ് ഇക്കാര്യത്തില്‍ കൈക്കൊള്ളേണ്ടി വരിക. ഇന്ത്യന്‍ യൂണിയനില്‍ ചേരുന്നത് തങ്ങള്‍ക്ക് ഗുണകരമാകും എന്നു ജനങ്ങള്‍ക്ക് ബോധ്യം വരുത്തണം. യൂണിയനില്‍ താന്‍ സുരക്ഷിതനല്ല എന്ന് ഒരു ശരാശരി കാശ്മീരി മുസ്ലീമിന് തോന്നിയാല്‍ പിന്നെ അവന്‍ മറ്റെവിടെയാണ് സുരക്ഷിതം എന്ന് അന്വേഷിക്കും; അത് സ്വാഭാവികം. ഇതു മനസ്സില്‍ വച്ചു വേണം നാം മുന്നോട്ടു നീങ്ങാന്‍; ഇല്ലെങ്കില്‍ നാം പരാജയപ്പെടും.' : ജവഹര്‍ലാല്‍ നെഹ്റു.

ഇവിടുള്ള കാണ്‍ഗ്രസ്സുകാര്‍ എപ്പോഴാണ് അമിത് ഷാക്ക് ഒപ്പം പോകുന്നത് ആര്‍ക്കറിയാം ഇപ്പോള്‍ അയാള്‍ക്കുജയ് വിളിക്കുന്ന തിരക്കിലായത് കൊണ്ടാണു എഴുതാമെന്ന് വച്ചതു..താഴെ കാണുന്നതാണ് കശ്മീരിന്റെ ഭൂപടം

അതില്‍ പച്ചനിറമുള്ള ഭാഗമാണ് പാക് അധീന കാശ്മീര്‍ (പി.ഒ.കെ).
ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചതും, രാഷ്ട്രപതി ഒപ്പുവെച്ചതുമായ 'നോട്ടിഫിഫിക്കേഷന്‍' പ്രകാരം ആ ഭാഗം നമ്മുടെ ഭാഗമായി എന്നോ മറ്റോ ആണ് നിങ്ങള്‍ ധരിച്ചു വെച്ചിരിക്കുന്നത്.

അജ്ജാതിയാണ് നിങ്ങളുടെ അഹ്ലാദാഭിമാന രോമാഞ്ചിഫിക്കേഷന്‍സ്.

എങ്കില്‍ അങ്ങനെ അല്ല ട്ടോ.

ആ ചുവപ്പ് ഭാഗം ചൈനയുടെ കയ്യിലാണ്.

ചുവപ്പ് വരയുള്ള ഭാഗം 1963 ല്‍ പാക്കിസ്ഥാന്‍ ചൈനക്ക് വിട്ടുകൊടുത്തതുമാണ്.

ബാക്കിയുള്ള ആ ക്രീം നിറത്തിലുള്ള ഭാഗമുണ്ടല്ലോ... അതിനെ കുറിച്ചാണ് നമ്മളിന്ന് മൊത്തം സംസാരിച്ചു കൊണ്ടിരിക്കുന്നത്. അതാണ് നിലവില്‍ നമ്മുടെ കയ്യിലുള്ള കാശ്മീര്‍.

അതാണ് ജമ്മു & കാശ്മീര്‍ സംസ്ഥാനം. ഇന്നലെ വരെ.
ഇന്ന് മുതല്‍ ജമ്മു, ലഡാക്ക് എന്നീ പേരിലുള്ള രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങള്‍.
370 ആം വകുപ്പൊക്കെ ആ ഭാഗത്തിന്റെയാണ്.
അവരെന്നും നമ്മുടെ കൂടെ തന്നെയുള്ള ജനതയുമാണ്.
അവരെയാണ് നമ്മള്‍ ഈ തീരുമാനം പോലും അറിയിക്കാതെ വീട്ടുതടങ്കലില്‍ ആക്കിയിരിക്കുന്നത്.

ആ ചുവപ്പും പച്ചയും ഭാഗങ്ങള്‍ കൂടി അടങ്ങിയതാണ് നമ്മുടെ ഇന്ത്യ.
നമ്മള്‍ സോഷ്യല്‍ സ്റ്റഡീസ് ക്ലാസ്സില്‍ വരച്ചു പഠിച്ച ഇന്ത്യന്‍ ഭൂപടം അതും കൂടി അടങ്ങിയതാണ്.

ആര്‍ട്ടിക്കിള്‍ 370 ഒരു കരാറാണ്.
ഒരു ജനതയോട് നമ്മുടെ പൂര്‍വ്വികര്‍ ഏര്‍പ്പെട്ട ചരിത്രപരമായ കരാര്‍.
അത് ലംഘിച്ചതോടുകൂടി, പാക്ചൈനീസ് അധീന കാശ്മീറിന് മേലെയുള്ള അവകാശവാദം പോലും നമുക്ക് നഷ്ടമായി എന്നല്ലേ മനസ്സിലാക്കേണ്ടത്..?

പണ്ടുമുതലേ നമ്മുടെ കൈവശമുള്ള ഒരു 'സംസ്ഥാനത്തി'ന്റെ പ്രത്യേക അധികാരങ്ങള്‍ എടുത്തു കളഞ്ഞു, സംസ്ഥാനം തന്നെ ഇല്ലാതാക്കി എന്നതിലപ്പുറം കാശ്മീര്‍ ഇഷ്യൂവില്‍ എന്ത് അന്താരാഷ്ട്ര സൊല്യൂഷനാണ് ഇന്നുണ്ടായിരിക്കുന്നത്..?

അല്ല, ബിജെപി നേതാക്കളുടെയും നാളെ അങ്ങോട്ട് ചേരാനിരിക്കുന്ന കോണ്‍ഗ്രെസ്സ് നേതാക്കളോടും , നിസ്സംഗനായിരിക്കുന്നവയനാട് പ്രധാനമന്ത്രിക്കും ഒക്കെ അറിയാമോ പോലും
ആ പച്ചപ്രദേശം രണ്ട് ഭാഗങ്ങളാണ്.
മേലെ ഗില്‍ഗിറ്റ്ബാള്‍ട്ടിസ്ഥാന്‍, താഴെ ആസാദ് കാശ്മീര്‍.

രണ്ടിനും വെവ്വേറെ പതാകയും പ്രത്യേക ഭരണസംവിധാനങ്ങളുമുണ്ട്.
ആദ്യത്തേതിന് മുഖ്യമന്ത്രിയാണെങ്കില്‍, ആസാദ് കാശ്മീര്‍ 'പ്രധാനമന്ത്രിയും പ്രസിഡന്റും' ഒക്കെയുള്ള സ്വയം ഭരണപ്രദേശമാണ്.
എന്ന് വെച്ചാല്‍,
പാകിസ്ഥാന്റെ 'കേന്ദ്രഭരണ' പ്രദേശമല്ല,
പാകിസ്ഥാന്റെ കീഴിലുള്ള 'സ്വയംഭരണ' പ്രദേശങ്ങളാണ് അവരുടെ കയ്യിലുള്ള കാശ്മീര്‍ എന്ന് ചുരുക്കം.

നമ്മുടെ കാശ്മീറോ...
ഇന്ന് മുതല്‍ സ്വത്വം പോലുമില്ലാത്ത കേന്ദ്രഭരണ പ്രദേശങ്ങളാണ്...

'തെറ്റായ നയങ്ങളിലൂടെ ഇന്ത്യയെ സാമ്പത്തികമായി ബിജെപി തകര്‍ത്തു അഞ്ചാം സ്ഥാനത്തു നിന്ന് ഏഴാം സ്ഥാനത്തേക്കു കൂപ്പു കുത്തിച്ചു ..ഒറ്റ നേട്ടം ഉണ്ടായി അംബാനിയുടെയും അദാനിമാരുടെയും വാര്‍ഷിക വിറ്റുവരവ് 20 ശതമാനം കണ്ടു വര്‍ധിച്ചു . തൊഴിലില്ലായ്മ രൂക്ഷമായി. ഇങ്ങനെയൊക്കെ വരുമ്പോള്‍ ആളുകളുടെ കണ്ണില്‍ പൊടിയിടണം. അല്ലെങ്കില്‍ ഇന്ത്യസാമ്പത്തികമായി തകര്‍ന്നത് ജനമറിയും അതിനു കാശ്മീറിനെ വിളിച്ചു കൂകണംഅതിര്‍ത്തി സംഘര്‍ഷ ഭരിതമാകണമല്ലോ ! കാര്യം പറയുന്നവരോട് പാക്സിതാനിലേക്കു പൊക്കോ ചന്ദ്രനിലേക്ക് പൊക്കോ എന്നുപറയാം അവരെ കൊണ്ട് നമുക്ക് ശ്രീ റാംവിളിപ്പിക്കാം
  

Facebook Comments
Share
Comments.
image
josecheripuram
2019-08-06 21:58:57
Do you know how many People are killed in USA With Guns?More than The second world. 
image
josecheripuram
2019-08-06 20:38:09
The way things are happening our President,And all other Rulers are the same.The Kings come from one family& the Priests come from their family.They rule us Emotionally&physically.
image
josecheripuram
2019-08-06 20:18:23
Where are we safe?No where. Hate  has taken over,As we walk in the street,in places of worship,shopping  center,work place,or in your home?
image
Tom Abraham
2019-08-06 14:40:12
Pakistan PM warning about a WAR. Imran,  that is a dream boy
image
ഗൊൺസാൽസ്
2019-08-06 13:34:32
സിനിയോർ/സിനിയോരത്താ 

ഞാൻ ഒരു മലയാളി പെണ്ണിനെയാണ് കല്യാണം കഴിച്ചത്. എനിക്ക് വല്ലാത്ത സങ്കടം ഉണ്ട് .  എൽപ്പാസോയിൽ ട്രംപിന്റെ ആൾക്കാർ എത്രപേരെയാണ് കൊന്നത്. ഇത് നാളെ നിങ്ങൾക്കും ഉണ്ടാകാം . എന്നാൽ അത് കാണാതെ അത്  മെക്സിക്കോക്കാരുടെ പ്രശ്നമാണ് എന്റെ അല്ല എന്ന് വിചാരിച്ച് കാശ്മീരിലേക്ക് നോക്കി നിൽക്കുന്നത് ശരിയല്ല .    കേരളക്കാരേം മെക്സിക്കസിനെ കണ്ടാൽ ഒരുപ്പോലെ ഇരിക്കും . അപ്പോൾ വെടി എവിടെ നിന്നാണ് വരുന്നതെന്ന് പറയാൻ പറ്റില്ല. ഒരു കൂട്ടം പച്ച കുത്തി തല മൊട്ടയടിച്ച ട്രംപിന്റെ ആൾക്കാർ ഇറങ്ങിയിട്ടുണ്ട് . അവരെ സൂക്ഷിക്കണം .  ഇങ്ങനെ കാഷെമീറിന്റെ കാര്യം പറഞ്ഞു നമ്മുടെ നീനോസിന് താമസിക്കേണ്ട സ്ഥലത്തെ കുറിച്ച് ചിന്തിക്കാതെ കഴിയുന്നത് ശരിയല്ല .  എന്റെ ഭാര്യം മേഴ്‌സിയാണ് എന്നെ എഴുതാൻ പഠിപ്പിച്ചത് 

അസ്തി ലവീസ്ത സിനിയോർ -സിനിയോറിത്ത 

ഗൊൺസാൽസ്  
image
MB Rajesh/ FB
2019-08-06 13:03:00
MB Rajesh കശ്മീരിനെ കുറിച്ചാണ് വാര്‍ത്തകളെല്ലാം. എന്നാല്‍ അവിടെ നിന്ന് വാര്‍ത്തകളൊന്നും പുറം ലോകത്തിനില്ല. കാരണം കശ്മീര്‍ ഇന്നൊരു വലിയ കാരാഗൃഹമാണ്.പതിനായിരക്കണക്കിന് സൈനികരും അര്‍ദ്ധസൈനികരും കാവല്‍നില്‍ക്കുന്ന കാരാഗൃഹം.വീടുകളോരോന്നും അതിലെ സെല്ലുകളായിത്തീര്‍ന്നിരിക്കുന്നു.ജനനേതാക്കളെല്ലാം സ്വന്തം വീട്ടില്‍ തടവിലാക്കപ്പെട്ടിരിക്കുന്നു. വാര്‍ത്താവിനിമയ സംവിധാനങ്ങളും ഇന്റര്‍നെറ്റും വിഛേദിക്കപ്പെട്ടിരിക്കുന്നു.വീട്ടുതടങ്കലിലായ സി പി ഐ (എം) സംസ്ഥാന സെക്രട്ടറി മുഹമ്മദ് യൂസഫ് തരിഗാമിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു.ഫോണ്‍ ബന്ധം വിഛേദിക്കപ്പെട്ടിരിക്കുന്നു. ഇ ന്ത്യയില്‍ ജമ്മുകശ്മീര്‍ എന്ന സംസ്ഥാനം ഇനിയില്ല. .ആര്‍-എസ്-എസുo ബി.ജെ.പിയും ആ സംസ്ഥാനത്തെ രണ്ടു തുണ്ടമാക്കിയിരിക്കുന്നു.ഭരണഘടനയുടെ ആര്‍ട്ടിക്ക് ള്‍ 1 ( 1) പറയുന്നത് ഇന്ത്യ സംസ്ഥാനങ്ങളുടെ യൂണിയനായിരിക്കുമെന്നാണ്.ആ ആശയത്തെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്നു വെട്ടിയത്.ആ സംസ്ഥാനത്തെ ജനങ്ങളുടെ ഇഛക്കും ഹിതത്തിനും എതിരായി.ജനങ്ങളെ വിഭജിക്കുന്ന രാഷ്ട്രീയമാണ് ജമ്മു കാശ്മീരിനെയും വിഭജിച്ചത്. ആര്‍ട്ടിക്ക്ള്‍ 370 എന്നും ആര്‍.എസ്- എസിന്റെ കണ്ണിലെ കരടായിരുന്നു. ആര്‍ട്ടിക്ക്ള്‍ 370 ഇന്ത്യന്‍ ഭരണഘടനയില്‍ എങ്ങിനെ വന്നതാണെന്നറിയണം. 1947 ആഗസ്റ്റ് 15 ന് ജമ്മു കശ്മീര്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നില്ല. RSS ആചാര്യന്‍ ഗോള്‍വാള്‍ക്കറുടെ അടുപ്പക്കാരനായിരുന്ന, ഹിന്ദു രാജാവ് മഹാരാജാ ഹരി സിങ്ങ് ഇന്ത്യയില്‍ ചേരാതെ സ്വതന്ത്ര രാജ്യമായി നില്‍ക്കാനാണ് നിശ്ചയിച്ചത്. ഷേഖ് അബ്ദുള്ളയുടെ നാഷണല്‍ കോണ്‍ഫറന്‍സ് ഇന്ത്യയില്‍ ചേരാനും നിലകൊണ്ടു. പാകിസ്ഥാന്‍ കശ്മീരിനെ ആക്രമിക്കയും ശ്രീനഗറിന് അടുത്തുവരെ എത്തുകയും ചെയ്തപ്പോള്‍ ഹരി സിങ്ങ് ഇന്ത്യന്‍ സഹായം തേടി. ഇന്ത്യന്‍ സൈന്യത്തെ വായുമാര്‍ഗ്ഗം ശ്രീനഗറിലെത്തിച്ചു.കശ്മീരി ജനതയുടെ സഹായത്തോടെ പാകിസ്ഥാന്‍ സൈന്യത്തെ തുരത്തി .പ്രത്യേക പരിരക്ഷയുടെ അടിസ്ഥാനത്തില്‍ കശ്മീര്‍ ഇന്ത്യയില്‍ ചേരുന്നതിന് ഭരണ ഘടനാ അസംബ്ലി ആര്‍ട്ടിക്കാള്‍ 37 O ഉള്‍പ്പെടുത്തി. കശ്മീരിന് സ്വയം ഭരണമുള്‍പ്പെടെ പ്രത്യേകമായ ചില അവകാശങ്ങള്‍ അനുവദിച്ച ചരിത്ര പശ്ചാത്തലം ഇങ്ങനെ ചുരുക്കാം. ആര്‍ട്ടിക്ക്ള്‍ 371 മുതല്‍ 371J വരെ മഹാരാഷ്ട്ര, ഗുജറാത്ത്, നാഗാലാന്റ്, ആസ്സാം,മണിപ്പുര്‍, ആന്ധ്രപ്രദേശ്, സിക്കിം, മിസോറാം, അരുണാചല്‍, ഗോവ, കര്‍ണാടക എന്നിങ്ങനെ പല സംസ്ഥാനങ്ങള്‍ക്കും പ്രത്യേക പരിരക്ഷകളുണ്ട്.കശ്മീരിന് മാത്രമല്ല. എന്നിട്ടും എന്തുകൊണ്ട് കശ്മീരിനെ മാത്രം ലക്ഷ്യം വെക്കുന്നു.? ജനങ്ങളെ വര്‍ഗീയമായി വിഭജിക്കാനും അത് വഴി രാഷ്ട്രീയമായ ലാഭത്തിനുമാണ് കശ്മീരിനെ വെട്ടിമുറിക്കുന്നത്. വെട്ടിമുറിച്ച രീതിയോ? 370 എടുത്തുകളയുന്നെങ്കില്‍ കശ്മീര്‍ നിയമസഭയുടെ ശുപാര്‍ശയുടെ അടിസ്ഥാന ത്തില്‍ മാത്രമേ രാഷ്ട്രപതിക്ക് അത് ചെയ്യാനാവു എന്ന് ആര്‍ട്ടിക്ക്ള്‍ 370 (3) വ്യവസ്ഥ ചെയ്യുന്നു. എന്നാല്‍ BJP നിയോഗിച്ച, കേന്ദ്രം നിയമിച്ച, കശ്മീരിലെ ജനങ്ങളുടെ പ്രതിനിധിയല്ലാത്ത ഗവര്‍ണ്ണറുടെ ശുപാര്‍ശയിലാണ് ഇന്നത്തെ നടപടി .കശ്മീരിലെ ജനങ്ങളുടെ ഹിതത്തിന്, അത് നിഷ്‌കര്‍ഷിക്കുന്ന ഭരണ ഘടനക്ക് പുല്ലുവില.പാര്‍ലിമെന്റിനോ? പുല്ലുവില തന്നെ. രണ്ട് ദിവസം മുമ്പ് ബില്ലുകള്‍ വിതരണം ചെയ്യണമെന്ന ചട്ടം പാലിച്ചില്ലെന്നു മാത്രമല്ല അമിത് ഷാ ബില്ലവതരിപ്പിച്ച ശേഷമാണ് അംഗങ്ങള്‍ക്ക് കൊടുക്കുന്നത്. മനസ്സിരുത്തി വായിക്കാന്‍, ദേദഗതികള്‍ അവതരിപ്പിക്കാന്‍ ഒന്നും വേണ്ടത്ര സാവകാശം നല്‍കാതെ തിടുക്കപ്പെട്ട് രാത്രിക്ക് രാത്രി ഒരു സംസ്ഥാനത്തെ ഇല്ലാതാക്കിയിരിക്കുന്നു! നോട്ട് നിരോധിച്ചാല്‍ കശ്മീരില്‍ തീവ്രവാദം ഇല്ലാതാവുമെന്ന് നമ്മളോട് പറഞ്ഞവര്‍ ഇപ്പോള്‍ ജമ്മു കശ്മീരിനെയാണ് ഇല്ലാതാക്കിയിരിക്കുന്നത്. തീവ്രവാദികളും ദീകരരുമായിരിക്കും ഏറ്റവും ആഹ്ലാദിക്കുന്നത്. അവര്‍ക്ക് ചാവേറുകളെ ഉണ്ടാക്കിക്കൊടുക്കുന്ന, രാജ്യ താല്‍പ്പര്യം ബലി കൊടുത്ത ഈ നടപടിയില്‍. ഇതില്‍ ഒരു ഇസ്രയേലി കുബുദ്ധി കടം വാങ്ങിയതായി തോന്നുന്നുണ്ട്. ഗാസയില്‍ ജൂത കുടിയേറ്റ കേന്ദ്രങ്ങള്‍ സ്ഥാപിച്ചതിനു സമാനമായ നടപടികള്‍ ഭാവിയില്‍ കശ്മീരില്‍ ഉണ്ടായേക്കാം. അധികാരത്തിന്റെ ബുള്‍ഡോസറുകള്‍ ജനാധിപത്യത്തിനു നേരെ ഇടിച്ചു കയറ്റുകയാണ്. ഗോള്‍വാള്‍ക്കര്‍ വിചാരധാരയില്‍ ആഹ്വാനം ചെയ്യുന്ന പോലെ ' ഫെഡറലിസം ആഴത്തില്‍ കുഴിച്ചുമൂടുന്നതിന് ' തുടക്കമിട്ടു കഴിഞ്ഞിരിക്കുന്നു. ഇന്നു കശ്മീര്‍ എങ്കില്‍ നാളെ എവിടെയുമാകാം. വര്‍ഗീയതയുടേയും തീവ്ര ദേശീയതയുടേയും മാരക സമവാക്യത്തിന്റെ മറവില്‍ എന്തും ചെയ്യാം. സുപ്രീം കോടതി കഴിഞ്ഞ ദിവസം ഉന്നാവിന്റെ കാര്യത്തില്‍ ചോദിച്ച ചോദ്യം ഓരോ ദിവസവും മുഴങ്ങുന്നു. 'എന്താണീ രാജ്യത്ത് നടക്കുന്നത്?'
image
observer
2019-08-06 12:39:25
സ്ഥാപക പിതാക്കൾ ഒക്കെ മണ്ടന്മാരും ആർ.എസ.എസ. ബി.ജെപിക്കാർ ഒക്കെ ഭയങ്കര ബുദ്ധിമാന്മാരും ആണെന്ന് തോന്നുന്നതാണ് പ്രശനം. കാശമീരിൽ മാത്രമല്ല നോർത്ത് ഈസ്റ് സ്റ്റേറ്റുകളിലും പുറത്തു നിന്നുള്ളവർക്ക് ഭൂമി വാങ്ങാനാവില്ല. അവരുടെ സംസ്കാരം തകർക്കാനുള്ള ശ്രമവും ശരിയല്ല.
കാശ്മീരിലെ ജനം ഒരിക്കലും ഇന്ത്യയിൽ ചേരാൻ ആഗ്രഹിച്ചിട്ടില്ല. ഹിന്ദുവായ രാജാവ് ഉ ഇന്ത്യയിൽ ചേർന്നു  മാത്രം. സ്വന്തം കാര്യം തീരുമാനിക്കാൻ ജനത്തിന് കഴിയേണ്ടതല്ലേ?
370  നീക്കിയത് കൊണ്ട് എന്തുണ്ടാകും? അവർ പൂർണമായും ഇന്ത്യയ്ക്ക് എതിരാകും. തീവ്രവാദം ശക്തിപ്പെടും. പാകിസ്ഥാനുമായി നിരന്തരം പ്രശനം ഉണ്ടാകും.
സംഘിക്കുട്ടന്മാർ വിചാരിക്കുന്നത്  അടിച്ചമർത്താമെന്നാണ്~. അത് താത്കാലികമായി വിജയിക്കുമെന്ന് മാത്രം 

image
Vayanakkaran
2019-08-06 11:59:08
ഈ വിവാദപരമായ ആർട്ടിക്കിൾ 370 എന്താണെന്നു കാടാപ്പുറം പറഞ്ഞില്ല. അറിയത്തില്ലെങ്കിൽ കണ്ടിപിടിച്ചു എഴുതണം. അതെന്താണെന്നറിഞ്ഞിട്ടു മാത്രമേ പ്രതികരിക്കാവൂ. ഒരിന്ത്യൻ പൗരന് ഇന്ത്യയിലെവിടെയും ഭൂമി വാങ്ങാനും വിൽക്കാനും അധികാരം ഭരണഘടന നൽകുന്നുണ്ട്, കാശ്മീരിൽ ഒഴിച്ച്. കാശ്മീരിൽ സ്ഥലം വാങ്ങാനും വിൽക്കാനും കാശ്മീരിക്കു   മാത്രമേ അധികാരമുള്ളൂ. ഈ വിവേചനം നെഹ്‌റു തുടക്കത്തിലേ ഇല്ലാതാക്കിയിരുന്നെങ്കിൽ ഇന്ന് കാശ്മീരിൽ വലിയ വ്യവസായങ്ങളും മറ്റു സംരംഭങ്ങളും ഉണ്ടായേനേമാരുന്നു. അവിടത്തെ ചെറുപ്പക്കാർക്ക് ജീവിക്കാൻ എന്തെങ്കിലും തൊഴിലുണ്ടായിരുന്നെങ്കിൽ നമ്മുടെ ഇത്രയും പട്ടാളക്കാർക്ക് ജീവൻ വെടിയേണ്ടിവരുമായിരുന്നില്ല. ഈ വേണ്ടാത്ത ആർട്ടിക്കിൾ 370 എടുത്തു കളഞ്ഞ മോദിക്ക് അഭിനന്ദനങ്ങൾ! ഞാനൊരു മോഡി ഭക്തനല്ല.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
അമേരിക്കയില്‍ ആദ്യം കാല്‍ കുത്തിയതും ഒരു മദ്രാസുകാരന്‍; ഇന്ത്യാക്കാരുടെ കിതപ്പും ഒടുവില്‍ കുതിപ്പും
'ദി ഗ്രെയിറ്റ് ഇന്ത്യൻ കിച്ചൻ' എന്ന സിനിമ ഉയർത്തുന്ന വിഷയങ്ങൾ ഗൗരവമുള്ളത്‌ (വെള്ളാശേരി ജോസഫ്)
ഡൊണാൾഡ് ട്രംപ് പടിയിറങ്ങുമ്പോൾ; നേട്ടങ്ങളും കോട്ടങ്ങളും; ഇനിയൊരു വരവുണ്ടാകുമോ? 
കമല ഹാരിസ്- ആകസ്മിതകളുടെ സൗരഭ്യം: ജോൺ ബ്രിട്ടാസ്
ഇംപീച്ച് ചെയ്യപ്പെട്ടാല്‍ ആര്‍ക്കെന്തു ഗുണം? (ജോര്‍ജ് തുമ്പയില്‍)
ആരാണ്  ജോസഫ് റോബിനറ്റ് ബൈഡന്‍ ജൂനിയർ? അറിയേണ്ടത് 
തല ഉയർത്തിപ്പിടിക്കൂ.. നിങ്ങൾ അത്രമേൽ സുന്ദരിയാണ്.. കാതോർക്കുന്ന  ഈരടികൾ
കമല ഹാരിസിന്റെ പുതിയ വസതി; ഗുഡ്ബൈക്കു പകരം സെനറ്റിനോട് 'ഹലോ'
ട്രംപ് കാലം അന്ത്യദിനം, ട്രംപിനു ശേഷം? (ബി ജോൺ കുന്തറ)
വാഷിംഗ്ടണ് ശക്തി പകരാൻ പാലായിൽ നിന്ന് ജോസും തോമസും ഏഴു സഹോദരങ്ങളും ( കുര്യൻ പാമ്പാടി)
കമല ഹാരിസ് നാളെ വൈസ് പ്രസിഡന്റ്: അമേരിക്കക്കു ചരിത്ര നിമിഷം. ഇന്ത്യന്‍ വംശജര്‍ക്കു അഭിമാന മുഹൂര്‍ത്തം
തമിഴ്‌നാട്ടിൽ നിന്ന് ആരംഭിച്ച യാത്ര - നാഴികക്കല്ലുകൾ
സെക്കൻഡ് ജെന്റിൽമാൻ- ഡഗ്ഗ് എംഹോഫ്, കമലയുടെ ഭർത്താവ്
ബൈഡൻ-കമലാ ഹാരീസ് സ്ഥാനാരോഹണം: അമേരിക്ക പുതു യുഗത്തിലേക്ക് (സപ്ലിമെന്റ്)
ഇഡ്ഡലിയും സാമ്പാറും വൈറ്റ് ഹൌസിലേക്ക്
എന്റെ സ്വപ്നം: മാർട്ടിൻ ലൂഥർ കിംഗ്; I have a dream (ആന്‍ഡ്രൂ)
അനുഭവങ്ങളിൽ ഊതിക്കാച്ചിയ വ്യക്തിത്വം, നേതൃപാടവം: ഫോമാ പ്രസിഡണ്ട് അനിയന്‍ ജോര്‍ജുമായി, ജിനേഷ് തമ്പി നടത്തിയ അഭിമുഖം ....
നാടിനെ കൊള്ളയടിച്ച പിണറായി സര്‍ക്കാര്‍ (ചാരുംമൂട് ജോസ്)
ഉച്ചഭാഷിണികൾ മതസൗഹാർദ്ദം ഉലയ്ക്കുന്നുവോ? (എഴുതാപ്പുറങ്ങൾ - 76: ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ)
വാഴയ്ക്ക് അടിവളം തുരുമ്പ്! ജോൺ ബ്രിട്ടാസിന്‍റെ അനുഭവ കുറിപ്പ്

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut