Image

വീടിനു മുന്നില്‍ മതപരമായ ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് അനുമതി

പി പി ചെറിയാന്‍ Published on 06 August, 2019
വീടിനു മുന്നില്‍ മതപരമായ ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് അനുമതി
കലിഫോര്‍ണിയയില്‍ വീടുകള്‍ക്ക് മുന്നില്‍ അവരവരുടെ മതവിശ്വാസങ്ങള്‍ക്കനുസൃതമായ ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് അനുമതി നല്‍കുന്ന ബില്ലില്‍ ഗവര്‍ണര്‍ ഗാവില്‍ നൂസം ഒപ്പുവച്ചു. കാലിഫോര്‍ണിയ സ്റ്റേറ്റ് നിയമസഭ എതിരില്ലാതെ ബില്ല് അംഗീകരിച്ചിരുന്നു. പിന്നീട് സ്റ്റേറ്റ് സെനറ്റും ബില്‍ ഐക്യകണ്‌ഠേന അംഗീകരിക്കുകയായിരുന്നു. ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ പിന്തുണ നല്‍കി.

നിരവധി ഭൂവുടമകളും ഹോം ഓണേഴ്‌സ് അസോസിയേഷനുകളും മതപരമായ ചിഹ്നങ്ങള്‍ വീടിനു മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതിനു നിരോധനം നേരിട്ടിരുന്നു. ഇതിനെതിരെ വമ്പിച്ച പ്രതിഷേധം ഉയര്‍ന്നിരുന്നു. സെനറ്റര്‍ ബെന്‍ അലന്‍ ആണ് ബില്ലിന്റെ അവതാരകന്‍.
800000 ത്തിലധികം ഹിന്ദുക്കളാണ് കലിഫോര്‍ണിയായില്‍ ഉള്ളത്. ഇവര്‍ പലരും അവരവരുടെ വീടിനു മുന്നില്‍ അവര്‍ക്കിഷ്ടപ്പെട്ട ദേവന്മാരുടെ ചിത്രം വച്ചിരുന്നതിനാണ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്.
പുതിയ നിയമം മത സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുന്നുവെന്നതിന്റെ പ്രധാന തെളിവാണെന്നും ഇതിനു നേതൃത്വം നല്‍കിയ നിയമ സമാജികരെ അഭിനന്ദിക്കുന്നതായും എച്ച്എഎഫ് ഇന്ത്യന്‍ അമേരിക്കന്‍ മാനേജിങ്ങ് ഡയറക്ടര്‍ സമിര്‍ കാര്‍ല പറഞ്ഞു.
Join WhatsApp News
josecheripuram 2019-08-06 20:49:47
OK Then why we worry about India being sticking to their culture?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക