Image

പുതുമുഖ സംവിധായകനുള്ള ജേസി പുരസ്‌കാരം ശ്രീകുമാര്‍ മേനോന്

Published on 06 August, 2019
പുതുമുഖ സംവിധായകനുള്ള ജേസി പുരസ്‌കാരം ശ്രീകുമാര്‍ മേനോന്

ജേസി ഫൗണ്ടേഷന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം ഒടിയന്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന് ഉള്‍പ്പടെ നാല് നവാഗത സംവിധായകര്‍ക്ക് ലഭിച്ചു. അജിത്ത് കുമാര്‍ (ഈട), ഷാജി പാടൂര്‍ (അബ്രഹാമിന്റെ സന്തതികള്‍), സൗമ്യ സദാനന്ദന്‍ (മാംഗല്യം തന്തുനാനേന) എന്നിവരാണ് ഈ പുരസ്‌കാരത്തിന് അര്‍ഹരായ മറ്റ് സംവിധായകര്‍. മഞ്ജു വാര്യര്‍(ഒടിയന്‍) മികച്ച നടിയായും മമ്മൂട്ടി(അബ്രഹാമിന്റെ സന്തതികള്‍) മികച്ച നടനായും തിരഞ്ഞെടുക്കപ്പെട്ടു.


എം എ നിഷാദ് സംവിധാനം ചെയ്ത 'കിണറാ'ണ് മികച്ച ചിത്രം. വിനയന്‍ സംവിധായകന്‍ (ചാലക്കുടിക്കാരന്‍ ചങ്ങാതി). റോഷന്‍ ആന്‍ഡ്രൂസിനാണ് മാന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം (കായംകുളം കൊച്ചുണ്ണി). ഈമയൗവിലെ അഭിനയത്തിന് ദിലീഷ് പോത്തനെ സഹനടനായും വികടകുമാരനിലെ അഭിനയത്തിന് സീമ ജി നായരെ സഹനടിയായും തെരഞ്ഞെടുത്തു. പ്രണവ് മോഹന്‍ലാല്‍ (ആദി), കാളിദാസ് ജയറാം (പൂമരം), രാജാമണി (ചാലക്കുടിക്കാരന്‍ ചങ്ങാതി) എന്നിവര്‍ക്കാണ് പുതുമുഖ നടന്മാര്‍ക്കുള്ള പുരസ്‌കാരങ്ങള്‍. നിതാ പിള്ള (പൂമരം), സാനിയ ഇയ്യപ്പന്‍ (ക്വീന്‍) എന്നിവര്‍ക്കാണ് പുതുമുഖ നടനിമാര്‍ക്കുള്ള പുരസ്‌കാരം. ചിങ്ങം ഒന്നിന് (ഓഗസ്റ്റ് 17) എറണാകുളം ടൗണ്‍ ഹാളില്‍ വച്ചാണ് പുരസ്‌കാര സമര്‍പ്പണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക