Image

സീറ്റ് ബെല്‍റ്റിടാതെ എം.എല്‍.എയുടെ സവാരി, കൈയ്യോടെ പിടിച്ച്‌ ഉപദേശവും മുന്നറിയിപ്പും നല്‍കി മന്ത്രി

Published on 06 August, 2019
സീറ്റ് ബെല്‍റ്റിടാതെ എം.എല്‍.എയുടെ സവാരി, കൈയ്യോടെ പിടിച്ച്‌ ഉപദേശവും മുന്നറിയിപ്പും നല്‍കി മന്ത്രി

കോഴിക്കോട്: നിയമം പാലിക്കാതെ വാഹനങ്ങളുമായി നഗരത്തിലെത്തിയവരെ പിടിച്ച്‌ ഉപദേശം നല്‍കുന്നതിനിടയിലാണ് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്റെ മുന്നിലേക്ക് സീറ്റ് ബെല്‍റ്റിടാതെ കൊടുവള്ളി എം.എല്‍.എ കാരാട്ട് റസാഖ് എത്തിയത്. എം.എല്‍.എയേയും മന്ത്രി വെറുതെ വിട്ടില്ല. പിടിച്ച്‌ ഉപദേശം നല്‍കാന്‍ തുടങ്ങി. തുടര്‍ന്ന് ബോധവല്‍ക്കരണ ദിവസമായതിനാല്‍ പോകാന്‍ അനുവദിക്കുകയും ചെയ്തു.


കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ പരിസരത്തായിരുന്നു മന്ത്രിയുടെ വാഹന പരിശോധനയും ബോധവല്‍ക്കരണവും. മന്ത്രിയുടെ നേതൃത്വത്തില്‍ 69 സ്‌ക്വാഡുകളാണ് വാഹന പരിശോധന നടത്തുന്നത്. സീറ്റ് ബെല്‍റ്റിടാതെയും ഹെല്‍മിറ്റ് ധരിക്കാതെയും വരുന്നവരെ ആദ്യഘട്ടത്തില്‍ ഉപദേശിക്കാനും രണ്ടാം ഘട്ടത്തില്‍ ഇവരില്‍ നിന്ന് പിഴ ഈടാക്കാനുമാണ് ഗതാഗത വകുപ്പിന്റെ തീരുമാനം.


നിയമം പാലിച്ച്‌ വണ്ടിയോടിച്ചെത്തിയവരെ അഭിനന്ദിക്കാ

നും മന്ത്രി മറന്നില്ല. നടപടികള്‍ കര്‍ശനമാക്കുകയാണ് അപകടങ്ങള്‍ കുറയ്ക്കാനുള്ള ഏകമാര്‍ഗമെന്ന് മന്ത്രി പറഞ്ഞു. ആഗസ്റ്റ് 31വരെ വാഹന പരിശോധനയും ബോധവല്‍ക്കരണവും തുടരും. ആഗസ്റ്റ് 5-7 സീറ്റ് ബെല്‍റ്റ്,8-10 അനധികൃത പാര്‍ക്കിംഗ്, 11-13മദ്യപിച്ച്‌ വാഹനമോടിക്കലും ലെയ്ന്‍ ട്രാഫിക്കും, 17-19ഡ്രൈവിംഗിനിടെയുള്ള ഫോണ്‍ ഉപയോഗം, 20 - 23 വരെ സീബ്രാ ക്രോസിംഗും റെഡ് സിഗ്‌നല്‍ ജമ്ബിങും, 24 - 27 വരെ സ്പീഡ് ഗവര്‍ണറും ഓവര്‍ലോഡും, 28 - 31 വരെ കൂളിംഗ് ഫിലിമും കോണ്‍ട്രാക്‌ട് ക്യാരിജുകളിലെ ലൈറ്റുകളും മ്യൂസിക് സിസ്റ്റവും എന്നിങ്ങനെയാണ് പരിശോധന നടത്തുന്നത്.

Join WhatsApp News
.You blame your children for their behavior?where this behavior come from?Not from me. 2019-08-06 21:37:20

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക