Image

ശ്രീറാമിനെ കസ്റ്റഡിയില്‍ വേണമെന്ന പോലീസ്‌ അപേക്ഷ കോടതി തളളി

Published on 06 August, 2019
ശ്രീറാമിനെ കസ്റ്റഡിയില്‍ വേണമെന്ന പോലീസ്‌ അപേക്ഷ കോടതി തളളി
ഐഎഎസ്‌ ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ചിരുന്ന കാറിടിച്ച്‌ മാധ്യമപ്രവര്‍ത്തകനായ കെഎം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാമിനെ കസ്റ്റഡിയില്‍ വേണമെന്ന പോലീസ്‌ അപേക്ഷ കോടതി തളളി. 

ശ്രീറാമിന്റെ മെഡിക്കല്‍ പരിശോധന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ്‌ നടപടി

തിരുവനന്തപുരം സിജെഎം കോടതിയാണ്‌ ശ്രീറാമിന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്‌. രാഷ്ട്രീയമാധ്യമ സമ്മര്‍ദ്ദമാണ്‌ കേസിന്‌ പിന്നില്‍ എന്നാണ്‌ ശ്രീറാമിന്റെ വാദം.

കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനായി ശ്രീറാമിനെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്റെ ആവശ്യം കോടതി തളളി. 

അതേസമയം മെഡിക്കല്‍ ബോര്‍ഡിന്റെ നിരീക്ഷണത്തിലുള്ള ശ്രീറാം ട്രോമ ഐസിയുവില്‍ തുടരുകയാണ്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക