Image

വാടക ഗര്‍ഭധാരണ നിയന്ത്രണ ബില്‍ ലോക്‌സഭ പാസ്സാക്കി

Published on 06 August, 2019
വാടക ഗര്‍ഭധാരണ നിയന്ത്രണ ബില്‍ ലോക്‌സഭ പാസ്സാക്കി
ന്യൂഡല്‍ഹി: വാണിജ്യാടിസ്ഥാനത്തിലുള്ള വാടക ഗര്‍ഭധാരണം നിരോധിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച വാടക ഗര്‍ഭധാരണ നിയന്ത്രണ ബില്‍ 2019, തിങ്കളാഴ്‌ച ലോക്‌സഭയില്‍ പാസാക്കി.

ബില്‍ പ്രകാരം ദമ്‌ബതികള്‍ക്ക്‌ അടുത്ത ബന്ധുവിനെ മാത്രമേ വാടകഗര്‍ഭധാരണത്തിന്‌ ഉപയോഗപ്പെടുത്താന്‍ അനുവാദമുള്ളൂ. 

നിയമപരമായി വിവാഹം കഴിച്ച്‌, അഞ്ച്‌ വര്‍ഷമായി കുട്ടികളില്ലാത്ത ഇന്ത്യന്‍ ദമ്‌ബതികള്‍ക്ക്‌ മാത്രമേ വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞിനെ സ്വീകരിക്കാന്‍ സാധിക്കുകയുള്ളൂ. 

ഗര്‍ഭം ധരിക്കുന്നത്‌ ധാര്‍മികപരവും നിസ്വാര്‍ത്ഥവും ആയിരിക്കണമെന്നും ബില്‍ വ്യവസ്ഥ ചെയ്യുന്നു. ദമ്‌ബതികളില്‍ സ്‌ത്രീയുടെ പ്രായം 23നും 50നും മധ്യേയും പുരുഷന്‍െറ പ്രായം 23നും 55നും മധ്യേയും ആയിരിക്കണമെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക