Image

ഉന്നാവ് കേസ്; പെ​ണ്‍​കു​ട്ടി​യു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രുന്നുവെന്ന് ഡോക്ടര്‍മാര്‍

Published on 06 August, 2019
ഉന്നാവ് കേസ്; പെ​ണ്‍​കു​ട്ടി​യു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രുന്നുവെന്ന് ഡോക്ടര്‍മാര്‍

ന്യൂ​ഡ​ല്‍​ഹി: വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പെ​ട്ട് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന ഉ​ന്നാ​വ് മാ​ന​ഭം​ഗ കേ​സി​ലെ പെ​ണ്‍​കു​ട്ടി​യു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നതായി ഡോക്ടര്‍മാര്‍. പെ​ണ്‍​കു​ട്ടി ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന എ​യിം​സ് ആ​ശു​പ​ത്രി പു​റ​ത്തി​റ​ക്കി​യ മെ​ഡി​ക്ക​ല്‍ ബു​ള്ള​റ്റി​നി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്.


വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പെ​ണ്‍​കു​ട്ടി ജീ​വ​ന്‍ നി​ല​നി​ര്‍​ത്തു​ന്ന​തെ​ന്നും ര​ക്ത​സ​മ്മ​ര്‍​ദം ഉ​യ​ര്‍​ത്താ​ന്‍ കൂടു​ത​ല്‍ വൈ​ദ്യ​സ​ഹാ​യം വേ​ണ്ടി വ​രു​മെ​ന്നും ബു​ള്ള​റ്റി​നി​ല്‍ വ്യ​ക്ത​മാ​ക്കുന്നു. വി​ദ​ഗ്ധ ഡോ​ക്ട​ര്‍​മാ​രു​ടെ സം​ഘം കുട്ടിയെ നി​രീ​ക്ഷിക്കുന്നുണ്ടെന്നും ബു​ള്ള​റ്റി​നില്‍ പറയുന്നു.


തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടാ​ണ് കൂ​ട്ടി​യെ എ​യിം​സ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യ​ത്. സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ര്‍​ന്നാ​യി​രു​ന്നു ന​ട​പ​ടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക