Image

പൂനെയില്‍ കൊക്കയില്‍ കാര്‍ മറിഞ്ഞ് കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി

Published on 06 August, 2019
പൂനെയില്‍ കൊക്കയില്‍ കാര്‍ മറിഞ്ഞ് കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി

പൂനെ: പൂനെയിലെ വഡ്​ഗാവ്ശേരിയില്‍ കൊക്കയില്‍ കാര്‍ മറിഞ്ഞ് കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. കണ്ണൂര്‍ കൂത്തുപറമ്ബു സ്വദേശി വൈശാഖ് നമ്ബ്യാരുടെ മൃതദേഹമാണ് കണ്ടെത്തിയത്.


വൈശാഖും മഹാരാഷ്ട്ര സ്വദേശിയായ സുഹൃത്തും സഞ്ചരിച്ച കാര്‍ ഞായറാഴ്ച്ച രാത്രിയാണ് കൊയിന ഡാമിലേക്കുള്ള വഴിയില്‍ കൊക്കയിലേക്ക് മറിഞ്ഞത്. വൈശാഖിന്‍റെ സുഹൃത്തിന്റെ മൃതദേഹം ഇന്നലെ കണ്ടെടുത്തിരുന്നു. കനത്തെ മഴയെ തുടര്‍ന്നാണ് വൈശഖിനായുള്ള തെരച്ചില്‍ വൈകിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക