Image

ഡാളസ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ പ്രകൃതി ദുരന്ത നിവാരണ പ്രാര്‍ത്ഥന.

സന്തോഷ് പിള്ള Published on 06 August, 2019
ഡാളസ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ പ്രകൃതി  ദുരന്ത നിവാരണ പ്രാര്‍ത്ഥന.
കഴിഞ്ഞ  വര്‍ഷത്തില്‍ കേരളത്തിലുണ്ടായ പ്രളയ ദുരന്തത്തില്‍ ദുരിതങ്ങള്‍ അനുഭവിച്ചവരെ അനുസ്മരിച്ചുകൊണ്ടും, പ്രളയ കാലം ആഗതമായിരിക്കുന്ന ഈ സമയത്ത്  ദുരിതങ്ങള്‍ ഒഴിവാക്കിത്തരണേമെന്നപേക്ഷിച്ചുകൊണ്ടും ഡാളസ് ശ്രീ
ഗുരുവായൂരപ്പന്‍ ക്ഷേത്രസന്നിധിയില്‍  പ്രത്യേക  പ്രാര്‍ത്ഥന സംഘടിപ്പിച്ചു. ചെന്നയിലെ കൊടും വരള്‍ച്ച, മുബൈയിലെ വെള്ളപൊക്കം, കാലിഫര്‍ണിയയിലെ ഭൂമികുലുക്കം, അമേരിക്കയിലെ കിഴക്കന്‍ സംസ്ഥാനങ്ങളെ ബാധിക്കാവുന്ന ചുഴലിക്കാറ്റ്, തെക്കന്‍ പ്രദേശങ്ങളില്‍ പൊടുന്നനെ പ്രത്യക്ഷപെടുന്ന ടൊര്‍ണാഡോ, ഇവയെല്ലാം ജീവജാലങ്ങളുടെ  സ്വൈര്യ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നു. പ്രകൃതിയുടെ സന്തുലിതാവസ്ഥയെ  താളം തെറ്റിക്കുന്നതില്‍,  മനുഷ്യ പ്രവൃത്തികള്‍ക്കാണ്  നിര്‍ണായക പങ്കുള്ളത് എങ്കിലും, ഇതുമൂലം ഉളവാകുന്ന പ്രകൃതി ദുരന്തങ്ങള്‍ എല്ലാ ജീവജാലങ്ങള്‍ക്കും  ആകമാനം   ദോഷകരമായി  തീരുന്നു. 'ലോകാ സമസ്താ സുഖിനോ ഭവന്തു' എന്ന മന്ത്രത്തെ പ്രായോഗികമാക്കുന്ന ഇതുപോലുള്ള  പ്രത്യേക പ്രാര്‍ത്ഥനകള്‍  ഭൂമിയിലുള്ള എല്ലാ ജീവജാലങ്ങള്‍ക്കും ശാന്തിയും സമാധാനവും നല്‍കുവാന്‍ കാരണമാകട്ടെ എന്ന്  ക്ഷേത്ര പൂജാരി ഇരിഞ്ഞാടപ്പള്ളി പദ്മനാഭന്‍ നമ്പൂതിരി, പ്രത്യേക പ്രാര്‍ത്ഥന ശ്ലോകങ്ങളുടെ വിശദീകരണ പ്രഭാഷണത്തില്‍ പ്രാര്‍ത്ഥിച്ചു. രണ്ട്  ഘട്ടങ്ങളിലായി നടത്തിയ പ്രാര്‍ത്ഥനയില്‍,  ഗണേശപഞ്ചരത്‌ന സ്‌തോത്രം, ദേവി മാഹാത്മ്യം, കൃഷ്ണാഷ്ടകം, നാരായണ കവചം, കനകധാരാ സ്‌തോത്രം, ഉമാമഹേശ്വര സ്‌തോത്രം എന്നീ പ്രാര്‍ത്ഥനകള്‍  ഉള്‍പെട്ടിരുന്നു. ജന്മം തന്നതുകൊണ്ട്, പെറ്റമ്മയായ  ഭാരതത്തതിലും, കര്‍മ്മങ്ങള്‍ ചെയ്ത്  ജീവിക്കുവാന്‍ അനുവദിക്കുന്നതുകൊണ്ട്, പോറ്റമ്മയായ അമേരിക്കയിലും ദുരന്തങ്ങള്‍ ഒഴിവാകണമെന്നും, ലോകം മുഴുവന്‍ ശാന്തിയും സമാധാനവും നിലനില്‍ക്കട്ടെ എന്നും ക്ഷേത്രത്തില്‍ ഒത്തുകൂടിയ ഭക്തജനങ്ങള്‍ ഒരേ സ്വരത്തില്‍ പ്രാര്‍ത്ഥിച്ചു.

ഡാളസ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ പ്രകൃതി  ദുരന്ത നിവാരണ പ്രാര്‍ത്ഥന.
ഡാളസ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ പ്രകൃതി  ദുരന്ത നിവാരണ പ്രാര്‍ത്ഥന.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക