Image

പഴയകാല പത്രപ്രവര്‍ത്തകന്‍ ജോസ് പുല്ലാപ്പള്ളി (88) ചിക്കാഗോയില്‍ നിര്യാതനായി

Published on 05 August, 2019
പഴയകാല പത്രപ്രവര്‍ത്തകന്‍ ജോസ് പുല്ലാപ്പള്ളി (88) ചിക്കാഗോയില്‍ നിര്യാതനായി
ചിക്കാഗോ:കേരളത്തില്‍ പത്രപ്രവര്‍ത്തകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന ജോസഫ് കുര്യാക്കോസ് പുല്ലാപ്പള്ളി (ജോസ് പുല്ലാപ്പള്ളി-88) ചിക്കാഗോയില്‍ നിര്യാതനായി. 70-കളില്‍ അമേരിക്കയില്‍ എത്തിയ അദ്ധേഹം പിന്നീട് ബിസിനസ് രംഗത്ത് സജീവമായി.

കോട്ടയം സ്വദേശിയെങ്കിലും കരിങ്കുന്നത്തും പിന്നീട് കോഴിക്കോട് ജില്ലയില്‍ കൂട്ടാലിടയിലുമായിരുന്നുതാമസം. മുന്‍ മന്ത്രി എ.സി. ഷണ്മുഖദാസ് ബാലുശേരി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നപ്പോള്‍ സെക്രട്ടറി ആയിരുന്നു. അക്കാലത്തെ പ്രമുഖ പത്രം കേരള ഭൂഷണത്തിന്റെ കോഴിക്കോട് ബ്യൂറോയുടെ ചുമതല വഹിച്ചിരുന്നു. മുന്‍ മന്ത്രി പി.ടി.ചാക്കോ മരിച്ചപ്പോള്‍ മ്രുതദേഹത്തെ അനുഗമിച്ചവരിലൊരാളാണ്.

ചിക്കാഗോയില്‍ ബിസിനസ് രംഗത്ത് സജീവമായപ്പോഴും കലാ സാഹിത്യ സാംസ്‌കാരിക രംഗങ്ങളില്‍ സജീവമായിരുന്നു. ചിക്കാഗോ മലയാളി അസോസിയേഷന്റെ ആദ്യകാല പ്രവര്‍ത്തകനാണ്. സാഹിത്യ വേദി, ക്‌നാനായ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (കാന) എന്നിവയുടേ സ്ഥാപകരിലൊരാളും അന്ത്യം വരെ സജീവ പ്രവര്‍ത്തകനുമായിരുന്നു.

കാര്യങ്ങള്‍ വിശദമായി പഠിച്ച് വിവിധ ചര്‍ച്ചാ വിഷയങ്ങള്‍ അവതരിപ്പിക്കുകയും സരസമായി സംസാരിക്കുകയും ചെയ്തിരുന്ന അദ്ധേഹം വലിയ സുഹ്രുദ്ബന്ധത്തിനുടമയാണ്. നാട്ടില്‍ നിന്ന് വരുന്ന നേതാക്കള്‍, സാഹിത്യകാരന്മാര്‍ തുടങ്ങിവരൊക്കെ വരുമ്പോള്‍ അദ്ധേഹമായിരിക്കും പ്രധാന ആതിഥേയന്‍.

ഭാര്യ ലീല തൊടുപുഴ മച്ചാനിക്കല്‍ കുടുംബാംഗമാണ്. മക്കള്‍: അറ്റോര്‍ണിയും സിനിമാ സംവിധായകയുമായ ലിജി, സജില്‍, ഡോ. ഷനില്‍. മരുമക്കള്‍: ജറി, ഡോ. രമേശ്, ഡോ. ബ്രയന്‍. എട്ട് കൊച്ചുമക്കളുണ്ട്.

പൊതുദര്‍ശനം: ഓഗസ്റ്റ് 7 ബുധന്‍ 4 മുതല്‍ 9 വരെ: Colonial-Wojciechowski Funeral Home, 8025 W Golf RoadNilesIL 60714

സംസ്‌കാര ശുശ്രൂഷ: ഓഗസ്റ്റ് 8 രാവിലെ 10 മണി: സെന്റ് ഐസക്ക് ജോഹസ് കാത്തലിക്ക് ചര്‍ച്ച്, 8149 വെസ്റ്റ് ഗോള്‍ഫ് റോഡ്, നൈല്‍സ്, ഇല്ലിനോയി-60714
സംസ്‌കാരം മേരിഹില്‍ കാത്തലിക്ക് സെമിത്തേരി, 8600 നോര്‍ത്ത് മില്‍ വോക്കി അവന്യു, നൈല്‍സ്, ഇല്ലിനോയി-60714
Join WhatsApp News
ജോസഫ് നമ്പിമഠം 2019-08-06 20:03:40
പ്രിയ ജോസേട്ടന് ആദരാഞ്ജലികൾ
Pennamma chacko Simpson 2019-08-08 11:04:30
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക