Image

കര്‍ക്കിടക കഞ്ഞി ഹൂസ്റ്റണിലും

Published on 05 August, 2019
കര്‍ക്കിടക കഞ്ഞി ഹൂസ്റ്റണിലും
ഹൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെയും ശാന്തിഗ്രാം ആയുര്‍വേദ ചികിത്സാ കേന്ദ്രത്തിന്റേയും സംയുക്താഭിമുഖത്തില്‍ വളരെ പ്രശസ്തമായ ആയുര്‍വേദം അനുശാസിക്കുന്ന രോഗ പ്രധിരോഗത്തിനുതകുന്ന ജീവിത ചര്യയില്‍ ഏറ്റവും പ്രധാനമായ കര്‍ക്കിടക കഞ്ഞി വിതരണം ചെയ്യുന്നു.

ദശപുഷ്പങ്ങളായ മുക്കുറ്റി, തിരുതാളി, ചെറൂള തുടങ്ങിയ വിശിഷ്ടമായ ഔഷധങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. കൂടാതെ പൂവാംകുറുന്തല്‍, മുയല്‍ ചെവിയന്‍, ജീരകം, തൃപ്പല്ലി, അയമോദകം, കുറുന്തോട്ടി, ദേവദാരം തുടങ്ങിയവയും  ഞവര അരി തേങ്ങാപ്പാല്‍ നെയ്യ് എന്നിവയും  ചേര്‍ത്തുണ്ടാക്കുന്ന മരുന്ന് കഞ്ഞി അഗ്‌നിബലം, മന്ദീഭവിച്ചിരിക്കുന്ന ജഠരാഗ്‌നി, എന്നിവക്കും ശരീരത്തിലെ സപ്ത ധാതുക്കള്‍ക്കും പുഷ്ടി വരികയും ഒരു വര്‍ഷം മുഴുവനും ശരീരത്തിന് രോഗ പ്രതിരോഗ ശേഷിയും ഓജസും പ്രദാനം ചെയ്യുകയും ചെയ്യുന്നു. ഈ കര്‍ക്കിടക കഞ്ഞി ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ശ്രീ മാധവന്‍പിള്ള CPA യും Dr. മനോജ് നായരും ചേര്‍ന്ന് ഹൂസ്റ്റണ്‍ നിവാസികള്‍ക്കായി സ്‌നേഹ പുരസ്സരം അടുത്ത ഞായറാഴ്ച ആഗസ്റ്റ് മാസം പതിനൊന്നാം തീയതി ഞായറാഴ്ച ഉച്ചക്കു് ഒരു മണിക്ക് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്ര ആഡിറ്റോറിയത്തില്‍ വച്ച് നല്‍കുന്നതാണ്

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ശശിധരന്‍ നായര്‍ 2813131145, അജിത് നായര്‍ 8327311710, സുരേഷ് പിള്ള 7135697920, രമാ ശങ്കര്‍ 4046809787,  ഡോ. ലക്ഷമി ദേവി 8322898287.

വാര്‍ത്ത അയച്ചത്: ശങ്കരന്‍ കുട്ടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക