Image

കുവൈത്ത് വയനാട് അസോസിയേഷന്‍ പൊതുയോഗം

Published on 05 August, 2019
കുവൈത്ത് വയനാട് അസോസിയേഷന്‍ പൊതുയോഗം

കുവൈത്ത്: കുവൈത്ത് വയനാട് അസോസിയേഷന്‍ (കെഡബ്ല്യൂഎ) അടിയന്തിര പൊതുയോഗം ഓഗസ്റ്റ് 16 നു വൈകീട്ട് 4 മുതല്‍ 7 വരെ അബാസിയ പോപ്പിന്‍സ് ഹാളില്‍ വച്ചു സംഘടിപ്പിക്കുന്നു. 

കുവൈത്ത് വയനാട് അസോസിയേഷന്റെ നിലവിലെ അംഗങ്ങളും കുവൈത്തിലുള്ള എല്ലാ വയനാട്ടുകാരും പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിക്കുന്നു. പുതുതായി അംഗത്വം എടുക്കാനും പുതുക്കാനും അവസരം ഉണ്ടായിരിക്കുന്നതാണ്. അംഗത്വം എടുക്കാന്‍ പാസ്‌പോര്‍ട്ട് കോപ്പി, സിവില്‍ ഐഡി കോപ്പി , പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവരും കൊണ്ടുവരേണ്ടതാണ്. വിവിധ ഏരിയകളില്‍ നിന്നും വാഹന സൗകര്യം ഉണ്ടായിരിക്കുന്നതാണ്. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: 55782773, 66387619, 90091976 


റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക