Image

പൊതു വേദികള്‍ കൊലക്കളങ്ങളാകുന്നോ? (ബി ജോണ്‍ കുന്തറ)

Published on 05 August, 2019
പൊതു വേദികള്‍ കൊലക്കളങ്ങളാകുന്നോ? (ബി ജോണ്‍ കുന്തറ)
കഴിഞ്ഞ 48 മണിക്കൂറുകളില്‍ 29 നിരപരാധികളുടെ ജീവന്‍ രണ്ടു ക്രൂര വ്യക്തികളുടെ തോക്കുകള്‍ക്ക് ഇരകളായി മാറിയിരിക്കുന്നു. ഒന്ന് എന്‍റ്റെ സംസ്ഥാനമായ ടെക്‌സാസ്. രണ്ട് ഒഹായോ. ഇതൊരു രാഷ്ട്രീയ അവസര കാലമാണല്ലോ. ഈ ദുരന്തസംഭവങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ട വ്യക്തികളുടെ ബന്ധുക്കളുടെ കണ്ണുനീര്‍ ഉണങ്ങുന്നതിനു മുന്‍പേ പരസ്പര പഴിചാരലുകളുമായി കലക്കവെള്ളത്തില്‍ മീന്‍പിടിക്കുന്നതിനായി രാഷ്ട്രീയക്കാരും മാധ്യമങ്ങളും രംഗത്തിറങ്ങിയിരിക്കുന്നു.

എല്‍പാസോ ടെക്‌സസസില്‍ നിറയൊഴിച്ച തോക്കിനു പിന്നില്‍ ഇപ്പോള്‍ തെക്കനതിര്‍ത്തിയില്‍ നടക്കുന്ന നിയമവിരുദ്ധഹിസ്പാനിക് കുടിയേറ്റത്തിലുള്ള എതിര്പ്പ്  പ്രകടിപ്പിക്കുന്നതിന്. ഇതൊരു വെറുപ്പു കലര്‍ന്ന  കുറ്റകൃത്യം അതിന് തര്‍ക്കമില്ല. എന്നിരുന്നാല്‍ത്തന്നെയും, കോപം ഒരു മനുഷ്യനെ എങ്ങിനെ  ഇതുപോലുള്ള മൃഗീയതയിലേയ്ക് നയിക്കുന്നു? അതല്ലേ ഇവിടെ നാംനേരിടുന്ന മുഖ്യ വിവാദവിഷയം 

തോക്കിനെ കുറ്റപ്പെടുത്തിയിട്ടോ, ലീഗലായി തോക്ക് കൈവശം സൂക്ഷിക്കാം എന്ന നിയമത്തെ എതിര്‍ത്തിട്ടോ, ഡൊണാള്‍ഡ് ട്രംപിനെ പഴിച്ചിട്ടോ എന്തെകിലും കാര്യമുണ്ടോ? അമേരിക്കയില്‍ ജനസംഖ്യയേക്കാള്‍ കൂടുതല്‍ തോക്കുകള്‍ നിലവിലുണ്ട്. ഭരണഘടനയിലെ തോക്കനുവദിക്കുന്ന വാക്കുകള്‍ എടുത്തുമാറ്റിയാലും ഇതുപോലുള്ള മൃഗീയത ഇല്ലാതാകുമോ? 
ഡൊണാള്‍ഡ് ട്രംപ് പ്രെസിഡന്‍റ്റ് ആകുന്നതിനു മുന്‍പേ എത്രയോ ചെറുതും വലുതുമായ ഇതുപോലുള്ള കുറ്റകൃത്യങ്ങള്‍ നടന്നിരിക്കുന്നു. 1995ലെ ഒക്കലഹോമ ബോംബര്‍ 168പേരുടെ ജീവനെടുത്തു അതോടുകൂടിയാണല്ലോ"വെറുപ്പ് കുറ്റം" എന്ന പദം തന്നെ അമേരിക്കന്‍ ക്രിമിനല്‍ നിയമപുസ്തകങ്ങളില്‍ വരുന്നത്. ഇവിടെ തോക്കൊരു കുറ്റവാളി ആയിരുന്നില്ല.ചരിത്രം നോക്കിയാല്‍ അമേരിക്കയില്‍ മാത്രമല്ല ലോകം മുഴുവനും കുലം, ജാതി,  ദേശീയത ഇവയെ ആധാരമാക്കി ആയിരക്കണക്കിനു നിരപരാധികള്‍ കൊലചെയ്യപ്പെടുന്നുണ്ട് .

ഏതു രീതികളിലാണെങ്കിലും  ഒരാളുടെ ജീവന്‍ അകാല സമയം നഷ്ടപ്പെട്ടാല്‍ അത് പലര്‍ക്കും കൂടുതല്‍ വേദന നല്‍കും എന്നത് വാസ്തവം അമേരിക്കയില്‍ മാത്രം ഈ രീതികളില്‍ ഓരോ ദിനം 500നടുത്തു മനുഷ്യ ജീവനുകള്‍ ഇല്ലാതാകുന്നു എന്ന് കണക്കുകള്‍ കാട്ടുന്നു. ഇവയില്‍ മുന്നില്‍ വാഹനാപകടം രണ്ട് ഗാര്ഹിഎകീ, മൂന്നാമത് ആന്മഹത്യ.
പൊതുവെ അമേരിക്കയില്‍ മോഷണം മയക്കുമരുന്നു വില്‍പ്പന ഇവയെ ആധാരമാക്കിയുള്ള കൊലകള്‍ കുറഞ്ഞുവരുന്നു എന്ന് ഫ് ബി ഐ കണക്കുകള്‍ പറയുന്നു എന്നാല്‍ മാനസിക രോഗങ്ങളില്‍ നിന്നും തീവ്ര ചിന്താഗതി, പഠനം ഇവയില്‍ നിന്നും ഉടലെടുക്കുന്ന കുറ്റകൃത്യങ്ങളുടെ എണ്ണം വര്‍ധിക്കുന്നു.

ഈ അതിധാരുണ കൊലകള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തിയുടെ മനസ് എങ്ങിനെ ഒരു  പൈശാചികചിന്ത കീഴടക്കി? ഇതെല്ലാം ചെറുപ്രായം മുതലേ കുടുബം മുതല്‍ മറ്റു സാമൂഹിക, മാധ്യമങ്ങള്‍, തീവ്ര മത വികാരങ്ങള്‍, വിനോദത്തിന്‍റ്റെ പേരില്‍ പുറത്തുവരുന്ന കംപ്യൂട്ടര്‍ കളികള്‍. ഇതെല്ലാം ഉത്തരവാദിത്വമുള്ളവര്‍ എന്നതില്‍ തര്‍ക്കം വേണ്ട.
അമേരിക്കയില്‍ ഒരു കെട്ടുറപ്പില്ലാത്ത കുടുംബവ്യവസ്ഥ നിലവില്‍ വന്നിരിക്കുന്നു എന്തുകൊണ്ട് ഈസത്യം ആരും സമ്മതിക്കുന്നില്ല.മാതാപിതാക്കളുടെ വേണ്ട ശ്രദ്ധ ലഭിക്കാതെ നിരവധി കുഞ്ഞുങ്ങള്‍ വളര്‍ന്നുവരുന്നു. ഒന്നുകില്‍ ഒറ്റ പേരന്‍റ്റ്, അഥവാ മാതാപിതാക്കള്‍ക്ക് സമയമില്ല മക്കള്‍ എന്തു കാണുന്നു എന്ത്, കംപ്യൂട്ടറുകളില്‍ കളിക്കുന്നു എവിടെ പോകുന്നു ഇതെല്ലാം അന്വേഷിക്കുന്നതിന്.

ഒരാളിലും ഒരുരാത്രികൊണ്ട് ഒരു മൃഗീയ മനസ് ഉടലെടുക്കില്ല. ഇതുപോലുള്ള കുറ്റ കൃത്യങ്ങള്‍ക്കു പിന്നില്‍ ഒരു  പരിണാമദിശകാണാം പലപ്പോഴും ഇവരുടെ പലേ പ്രവണതകളും മറ്റുള്ളവര്‍ ശ്രദ്ധിച്ചുകാണണം എന്നാല്‍ അവക്ക് പ്രാധാന്യത കല്‍പ്പിച്ചുകാണില്ല.

വെള്ളക്കാരുടെ ആധിപത്യം, തോക്കുകള്‍ എന്നെല്ലാം വിളിച്ചുപറഞ്ഞു രാഷ്ട്രീയക്കാര്‍ പരസ്പരം കുറ്റപ്പെടുത്താതെ ഇന്ന് അമേരിക്കയില്‍ നടക്കേണ്ടത് ഒരു തുറന്ന ചര്‍ച്ചയാണ്. എങ്ങിനെ കുട്ടികളെ മാനസിക രോഗങ്ങള്‍ വരുന്നതില്‍ നിന്നും സംരക്ഷിക്കാം. നാം കുട്ടികള്‍ക്ക് കുഞ്ഞുന്നാളിലേ പലേ രോഗ പ്രധിരോധ മരുന്നുകളും നല്‍കാറുണ്ട് എന്നാല്‍ ഇവരുടെ മാനസിക ആരോഗ്യത്തെ നാം അവഗണിക്കുന്നു.

തോക്കു നിരോധനമോ, കൂടുതല്‍ സുരഷാ സംവിധാനങ്ങളോ മെറ്റല്‍ ഡിക്ടറ്ററുകളോ ഒന്നുമല്ല ഇതിനൊരു ശാശ്വത പരിഹാരം.ഇനിയും ഇതുപോലുള്ള ഹീനകൃത്യങ്ങളുടെ വാര്‍ത്തകള്‍ നാം കേള്‍ക്കും സംശയം വേണ്ട.
 
ഇവിടെ മാറ്റം വരേണ്ടത് എവിടെ ആര്‍ക്കെല്ലാം? മാതാപിതാക്കള്‍, പണമൊഖം മുന്‍നിറുത്തിപരസ്പരം ഇല്ലാതാക്കുന്ന  വീഡിയോ കളികള്‍ നിര്‍മ്മിക്കുന്ന സ്ഥാപനങ്ങള്‍, സോഷ്യല്‍ മാധ്യമങ്ങള്‍ വിഷം കുത്തിവയ്ക്കുന്ന മതപ്രമാണികള്‍. ഇവരെല്ലാം ശ്രമിച്ചാല്‍ ഇതുപോലുള്ള ഹീനകൃത്യങ്ങള്‍ക്ക് ഒരു കുറവു വരുത്തുവാന്‍.പറ്റുകയുള്ളു


Join WhatsApp News
Boby Varghese 2019-08-05 13:47:51
According to the shooter, our world is occupied by too many humans. To save the world, he had to kill some. He must have learned that from AOC or some other global warmists. 

Democrats and the fake news, 24/7 spreading hatred and violence. Beto O'Rourke looks, acts and talk like a baffoon. He is a baffoon.

The shooter in Ohio is a member of antifa. He wants to destroy Trump and the Republicans.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക