Image

കോമാളിയുടെ ട്രെയ്‌ലറിനെതിരെ രജനി ആരാധകരുടെ പ്രതിഷേധം ശക്തമാകുന്നു

Published on 05 August, 2019
കോമാളിയുടെ ട്രെയ്‌ലറിനെതിരെ രജനി ആരാധകരുടെ പ്രതിഷേധം ശക്തമാകുന്നു

ജയം രവി നായകനാകുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് കോമാളി. പ്രദീപ് രംഗനാഥന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു . 16 വര്‍ഷത്തെ കോമയില്‍ നിന്ന് ഉണര്‍ന്ന് കഠിനമായി മാറിയ ലോകത്തെ നേരിടാന്‍ പാടുപെടുന്ന ഒരു യുവാവിനെക്കുറിച്ചാണ് ചിത്രം പറയുന്നത്.ഗൗരവമുള്ള വിഷയത്തെ നര്‍മ്മം കലര്‍ത്തി രസകരമായി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ട്രെയിലറിനെതിരെ എന്നാല്‍ സോഷ്യല്‍മീഡിയയില്‍ വ്യാപക പ്രതിഷേധമാണ് ഇപ്പോള്‍ ഉയരുന്നത്.


ട്രെയ്‌ലറില്‍ അവസാന ഭാഗത്ത് ജയം രവിയുടെ കഥാപാത്രം കോമയില്‍ നിന്നും വിമുക്തനായി ചുറ്റുപാടും നിരീക്ഷിക്കുന്നതിനിടയില്‍ ഇതേതു വര്‍ഷമെന്ന് യോഗി ബാബുവിനോട് ചോദിക്കുന്നുണ്ട്. 2016 ആണെന്നു പറഞ്ഞിട്ടും വിശ്വസിക്കാത്തതിനാല്‍ മുറിയിലെ ടിവി ഓണ്‍ ചെയ്യുന്നു. ടെലിവിഷനില്‍ രജനീകാന്തിന്റെ പ്രസംഗമാണ്. അത് കണ്ട ജയം രവിയുടെ കഥാപാത്രം 'എന്നെ പറ്റിക്കാന്‍ നോക്കുന്നോ ഇത് 1996 അല്ലേ'യെന്നാണ് ചോദിക്കുന്നത്. താന്‍ രാഷ്ടീയത്തിലേക്കിറങ്ങുന്നു എന്നു പറയുന്ന രജനീകാന്തിന്റെ പ്രസംഗമാണ് ടിവിയില്‍ കാണിക്കുന്നത്. ഈ രംഗം രജനീകാന്തിനെ പരിഹസിക്കാനാണെന്നും സിനിമയില്‍ നിന്നും ഈ രംഗം നീക്കം ചെയ്യണമെന്നുമാണ് രജനിയുടെ ആരാധകര്‍ പറയുന്നത്.രോഷാകുലരായ രജനി ആരാധകര്‍ ട്വിറ്ററില്‍ #BoycottComali എന്ന ഹാഷ്‌ടാഗ് ഓണ്‍ലൈനില്‍ ട്രെന്‍ഡുചെയ്യുകയാണ് ഇപ്പോള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക