Image

ഞാന്‍ വിവാഹിതയായി, രഹസ്യമാക്കിയത് ഭയം കാരണം

Published on 05 August, 2019
ഞാന്‍ വിവാഹിതയായി, രഹസ്യമാക്കിയത് ഭയം കാരണം

വി വാഹ വിവാദങ്ങള്‍ക്ക് വിരാമമിട്ട് ബോളിവുഡ് അഭിനേത്രി രാഖി സാവന്ത്!!

പ്രവാസി യുവാവുമായുള്ള രാഖിയുടെ വിവാഹം കഴിഞ്ഞതായി കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.


വിവാഹ വസ്ത്രത്തിലുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചതോടെയാണ് താരത്തിന്‍റെ വിവാഹം കഴിഞ്ഞതായി വാര്‍ത്തകള്‍ പ്രചരിച്ചത്.

എന്നാല്‍, അങ്ങനെയൊരു വിവാഹം നടന്നിട്ടില്ലെന്നും ഇത്തരം വ്യാജ വാര്‍ത്തകള്‍ക്ക് പിന്നില്‍ ആരാണെന്ന് തനിക്കറിയില്ലെന്നുമായിരുന്നു രാഖിയുടെ പ്രതികരണം.

എന്നാലിപ്പോള്‍, ആ വാര്‍ത്തകള്‍ സത്യമാണെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് രാഖി.


 സ്വകാര്യ വിനോദ വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് തന്‍റെ വിവാഹം കഴിഞ്ഞതായി രാഖി വെളിപ്പെടുത്തിയിരിക്കുന്നത്.

ലണ്ടനില്‍ ബിസിനസുകാരനായ റിതേഷാണ് തന്‍റെ ഭര്‍ത്താവെന്നും മുംബൈയില്‍ വച്ചായിരുന്നു വിവാഹമെന്നും രാഖി പറയുന്നു. തന്‍റെ കടുത്ത ആരാധകനായിരുന്നു റിതേഷെന്നും വാട്സ്‌ആപ്പിലൂടെയാണ് പരിചയപ്പെട്ടതെന്നും രാഖി പറയുന്നു.

വിവാഹ ശേഷം റിതേഷ് ലണ്ടനിലേക്ക് മടങ്ങിയെന്നും വിസ ലഭിച്ചയുടന്‍ താന്‍ ലണ്ടനിലേക്ക് പോകുമെന്നും രാഖി പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക