Image

ഐ.പി.സി ഫാമിലി കോണ്‍ഫ്രന്‍സ് 2020 ല്‍ ഒക്കലഹോമയില്‍; പാസ്റ്റര്‍ പി.സി. ജേക്കബ് നാഷണല്‍ ചെയര്‍മാന്‍

നിബു വെള്ളവന്താനം Published on 05 August, 2019
ഐ.പി.സി ഫാമിലി കോണ്‍ഫ്രന്‍സ് 2020 ല്‍ ഒക്കലഹോമയില്‍;  പാസ്റ്റര്‍ പി.സി. ജേക്കബ് നാഷണല്‍ ചെയര്‍മാന്‍
ഒക്കലഹോമ: വടക്കേ അമേരിക്കയിലും കാനഡയിലുമുള്ള ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ 18 മത് കുടുംബ സംഗമം ഒക്കലഹോമയില്‍ വെച്ച് നടത്തപ്പെടും. 2020 ജൂലൈ 30 വ്യാഴം മുതല്‍ ആഗസ്റ്റ് 2 ഞായര്‍ വരെ നോര്‍മന്‍ എംബസി സ്യുട്ട് ഹോട്ടല്‍ സമുച്ചയത്തില്‍ വെച്ച് നടത്തപ്പെടുന്ന കോണ്‍ഫ്രന്‍സിന്റെ ചിന്താവിഷയം 'അതിരുകളില്ലാത്ത ദര്‍ശനം' എന്നതായിരിക്കും. വിശുദ്ധി, ദൗത്യം, നിത്യത എന്നിവയിലേക്കുള്ള ദര്‍ശനമായിരിക്കും ഉപവിഷയങ്ങള്‍. 

കോണ്‍ഫ്രന്‍സിന്റെ നാഷണല്‍ ഭാരവാഹികളായി പാസ്റ്റര്‍ പി.സി.ജേക്കബ് (നാഷണല്‍ ചെയര്‍മാന്‍), ബ്രദര്‍ ജോര്‍ജ് തോമസ് ( നാഷണല്‍ സെക്രട്ടറി), ബ്രദര്‍ തോമസ് കെ. വര്‍ഗീസ് (നാഷണല്‍ ട്രഷറാര്‍), സിസ്റ്റര്‍ ഗ്രേസ് സാമുവേല്‍ (ലേഡീസ് കോര്‍ഡിനേറ്റര്‍), ബ്രദര്‍ ജസ്റ്റിന്‍ ഫിലിപ്പ് ( യൂത്ത് കോര്‍ഡിനേറ്റര്‍) എന്നിവരെ തിരഞ്ഞെടുത്തു.

നാഷണല്‍ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റര്‍ പി. സി. ജേക്കബ് ഒക്കലഹോമ ഫസ്റ്റ് ഐപിസി സഭയുടെ സീനിയര്‍ പാസ്റ്ററായി സേവനം അനുഷ്ഠിക്കുന്നു. ഐപിസി മിഡ്‌വെസ്റ്റ് റീജിയന്റെയും ഐ.സി.പി.എഫ് യു.എസ്. എയുടെയും മുന്‍ സെക്രട്ടറിയാണ്. നിലവില്‍ ഐ. സി. പി. എഫ് യുഎസ്എയുടെ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിക്കുന്നു. കോട്ടയം ഐ.പി.സി ഫിലദല്‍ഫിയ അംഗവും ഉദയപുര്‍ ഫിലദല്‍ഫിയ ബൈബിള്‍ കോളേജ് അദ്ധ്യാപകനുമായിരു ന്നു. അമേരിക്കയില്‍ കഴിഞ്ഞ കാല്‍ നൂറ്റാണ്ടിലധികമായി വിവിധ ആത്മീയ ശുശ്രൂഷകളില്‍ പാസ്റ്റര്‍ പി.സി ജേക്കബ് പ്രവര്‍ത്തിച്ചുവരുന്നു. ഭാര്യ റെന്നി, മക്കള്‍: ജെനിഫര്‍, ജെസീക്ക, ജോഷ്വ. 

നാഷണല്‍ സെക്രട്ടറി ബ്രദര്‍ ജോര്‍ജ്ജ് തോമസ് കഴിഞ്ഞ 40 വര്‍ഷമായി ഹൂസ്റ്റണ്‍ ഹെബ്രോണ്‍ ഐപിസി സഭാംഗമാണ്. പിസിഎന്‍കെ, ഐപിസി ഫാമിലി കോണ്‍ഫറന്‍സ്, ഐപിസി മിഡ്‌വെസ്റ്റ് റീജിയന്‍ തുടങ്ങിയ മേഖലകളില്‍ വിവിധ പദവികള്‍ മുമ്പ് വഹിച്ചിട്ടുണ്ട്. യുഎസിലേക്ക് വരുന്നതിനുമുമ്പ് ചെന്നൈ പട്ടാബിറാം ഐപിസി  അംഗമായിരുന്നു. മദ്രാസിലെ പ്രസിഡന്‍സി കോളേജില്‍ നിന്ന് ബിരുദം നേടി. പരേതനായ ഫ്‌ലൈയിംഗ് ഓഫീസര്‍ പൊടിമണ്ണില്‍ വര്‍ഗ്ഗീസ് തോമസിന്റെയും മറിയമ്മ തോമസിന്റെയും മൂത്ത മകനാണ്. ഭാര്യ. സൂസിക്കുട്ടി. മക്കള്‍: റേബ മാത്യു, അലക്‌സ്, റെനി തോമസ്. 

നാഷണല്‍ ട്രഷറാറായി തിരഞ്ഞെടുക്കപ്പെട്ട ബ്രദര്‍ തോമസ് കെ. വര്‍ഗ്ഗീസ് ഒക്കലഹോമ ഹെബ്രോണ്‍ ഐ. പി. സി സഭാംഗമാണ്.  1981 മുതല്‍ ഒക്കലഹോമ സിറ്റിയില്‍ താമസിക്കു ന്നു. സര്‍ട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റായി പ്രവര്‍ത്തിച്ചു വരുന്നതിനോടൊപ്പം റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപത്തില്‍  ഏര്‍പ്പെട്ടിരിക്കുന്നു. 1999 ലെ ന്യൂജേഴ്‌സി പിസിഎന്‍കെ ദേശീയ ട്രഷറര്‍, 20022005 ഐപിസി മിഡ്‌വെസ്റ്റ് റീജിയന്‍ ട്രഷറര്‍,  2008 ലെ ഡാളസ് ഐപിസി ഫാമിലി കോണ്‍ഫ്രന്‍സ് ദേശീയ ട്രഷറര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. നിലവില്‍ ഐപിസി എജ്യുക്കേഷന്‍ & വെല്‍ഫെയര്‍ സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കയുടെ കോചെയര്‍മാനായും ഐപിസി കോട്ടയം തിയോളജിക്കല്‍ സെമിനാരി സെനറ്റ് അംഗമായും ബ്രദര്‍ തോമസ് കെ. വര്‍ഗീസ് സേവനം അനുഷ്ടിക്കുന്നു. കോട്ടയം മീനടം സ്വദേശിയാണ്. ഗ്രേസി വര്‍ഗീസാണ് ഭാര്യ. മക്കള്‍: അനിത, ഫിലിപ്പ്.

ദേശീയ ലേഡീസ് കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ഗ്രേസ് സാമുവല്‍ (സുജ) ന്യൂജേഴ്‌സി ഐപിസി ഷാലേം സഭയുടെ സജീവ അംഗവും സണ്‍ഡേ സ്‌കൂള്‍ അദ്ധ്യാപികയുമാണ്. മുമ്പ് സണ്‍ഡേസ്‌കൂള്‍ ഡയറക്ടറു മായിരുന്നു. ന്യൂജേഴ്‌സി വിമന്‍സ് ഫെലോഷിപ്പിന്റെ ട്രഷററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മൂന്ന് പതിറ്റാണ്ടിലധികമായി യുഎസില്‍ താമസിക്കുന്ന സിസ്റ്റര്‍ ഗ്രേസ് നഴ്‌സ് പ്രാക്ടീഷണറായി പ്രവര്‍ത്തിക്കുന്നു. പരേതനായ പാസ്റ്റര്‍ ജോണ്‍ ഡാനിയേലിന്റെയും കുഞ്ഞമ്മ ഡാനിയേലി ന്റെയും മകളാണ്. ഭര്‍ത്താവ്: ജോണ്‍സണ്‍ സാമുവേല്‍. മക്കള്‍: ജെസ്സി, എലിസബത്ത് 

ടെക്‌സസിലെ ഡാളസില്‍ ജനിച്ചതും വളര്‍ന്നതുമായ ജസ്റ്റിന്‍ ഫിലിപ്പ് യുവജന വിഭാഗം ദേശീയ കോര്‍ഡിനേറ്ററാണ്. ഡാളസ് ഐപിസി ഹെബ്രോണ്‍ സഭാംഗവും ഡാളസ് തിയോളജിക്കല്‍ സെമിനാരി വിദ്യാര്‍ത്ഥിയുമാണ്. ഫിസിഷ്യന്‍ അസിസ്റ്റന്റായി ജോലി ചെയ്യുന്നു. ജസ്റ്റീനയാണ് ഭാര്യ.

18മത് കോണ്‍ഫ്രന്‍സിന്റെ മാധ്യമ വിഭാഗം കോര്‍ഡിനേറ്റര്‍മാരായി നിബു വെള്ളവന്താനം, ഫിന്നി രാജു എന്നിവരും പ്രയര്‍ കോര്‍ഡിനേറ്ററായി പാസ്റ്റര്‍ പി.വി മാമ്മനും തിരഞ്ഞെടുക്കപ്പെട്ടു.


വാര്‍ത്ത: നിബു വെള്ളവന്താനം

ഐ.പി.സി ഫാമിലി കോണ്‍ഫ്രന്‍സ് 2020 ല്‍ ഒക്കലഹോമയില്‍;  പാസ്റ്റര്‍ പി.സി. ജേക്കബ് നാഷണല്‍ ചെയര്‍മാന്‍
Pr. P C Jacob National Chairman ipc conf 2020
ഐ.പി.സി ഫാമിലി കോണ്‍ഫ്രന്‍സ് 2020 ല്‍ ഒക്കലഹോമയില്‍;  പാസ്റ്റര്‍ പി.സി. ജേക്കബ് നാഷണല്‍ ചെയര്‍മാന്‍
. George Thomas secretary ipc conf 2020
ഐ.പി.സി ഫാമിലി കോണ്‍ഫ്രന്‍സ് 2020 ല്‍ ഒക്കലഹോമയില്‍;  പാസ്റ്റര്‍ പി.സി. ജേക്കബ് നാഷണല്‍ ചെയര്‍മാന്‍
. Thomas Varghese Treasurer IPC 2020
ഐ.പി.സി ഫാമിലി കോണ്‍ഫ്രന്‍സ് 2020 ല്‍ ഒക്കലഹോമയില്‍;  പാസ്റ്റര്‍ പി.സി. ജേക്കബ് നാഷണല്‍ ചെയര്‍മാന്‍
Grace Samuel Ladies Cordinator IPC 2020
ഐ.പി.സി ഫാമിലി കോണ്‍ഫ്രന്‍സ് 2020 ല്‍ ഒക്കലഹോമയില്‍;  പാസ്റ്റര്‍ പി.സി. ജേക്കബ് നാഷണല്‍ ചെയര്‍മാന്‍
Justin Philip Youth Cordinator IPC 2020
ഐ.പി.സി ഫാമിലി കോണ്‍ഫ്രന്‍സ് 2020 ല്‍ ഒക്കലഹോമയില്‍;  പാസ്റ്റര്‍ പി.സി. ജേക്കബ് നാഷണല്‍ ചെയര്‍മാന്‍
. finny raju - visual media
ഐ.പി.സി ഫാമിലി കോണ്‍ഫ്രന്‍സ് 2020 ല്‍ ഒക്കലഹോമയില്‍;  പാസ്റ്റര്‍ പി.സി. ജേക്കബ് നാഷണല്‍ ചെയര്‍മാന്‍
Nibu Vellavanthanam l Media Cordinator
ഐ.പി.സി ഫാമിലി കോണ്‍ഫ്രന്‍സ് 2020 ല്‍ ഒക്കലഹോമയില്‍;  പാസ്റ്റര്‍ പി.സി. ജേക്കബ് നാഷണല്‍ ചെയര്‍മാന്‍
PR. P V Mammen Prayer
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക