Image

നീലനിറം പ്രണയത്തിനുള്ളതാണ്', അനൂപ് മേനോനോട് മോഹന്‍ലാല്‍

Published on 04 August, 2019
നീലനിറം പ്രണയത്തിനുള്ളതാണ്', അനൂപ് മേനോനോട് മോഹന്‍ലാല്‍

നടന്‍ അനൂപ് മേനോന്റെ ജന്മദിനമായിരുന്നു ഓഗസ്റ്റ് മൂന്നിന്. നിരവധി പേരാണ് നേരിട്ടും സോഷ്യല്‍ മീഡിയയിലൂടെയും താരത്തിന് പിറന്നാളാശംസകള്‍ നേര്‍ന്ന് രംഗത്തു വന്നത്. അക്കൂട്ടത്തില്‍ തനിക്ക് കിട്ടിയ ഒരു അമൂല്യ പിറന്നാള്‍ സമ്മാനത്തെക്കുറിച്ച് പറയുകയാണ് അനൂപ് മേനോന്‍. നടന്‍ മോഹന്‍ലാലിന്റേതായിരുന്നു സമ്മാനം. ഈ സമ്മാനം എന്താണെന്ന് വ്യക്തമല്ലെങ്കിലും അതിനൊപ്പം ലാല്‍ അയച്ച കുറിപ്പാണ് താരത്തെ ആകര്‍ഷിച്ചത്. 

ഹാപ്പി ബര്‍ത്ത്‌ഡേ ഡിയര്‍.. നീല നിറം പ്രണയത്തിനുള്ളതാണ്..' എന്നായിരുന്നു കുറിപ്പിലെ വാചകങ്ങള്‍. അനൂപ് മേനോന്‍ അവസാനമായി അഭിനയിച്ച എന്റെ മെഴുതിരി അത്താഴങ്ങള്‍ എന്ന ചിത്രത്തിലെ ഡയലോഗായിരുന്നു ഈ വാചകം. തന്റെ വല്യേട്ടനും ഏറ്റവും അടുത്ത സുഹൃത്തുമായ ലാലേട്ടനില്‍ നിന്നും ലഭിച്ച സമ്മാനം എത്ര അര്‍ഥവത്തായിരിക്കുന്നുവെന്നും സ്‌നേഹം മാത്രമെന്നും അനൂപ് മേനോന്‍ പറയുന്നു.

ടി വി സീരിയലുകളില്‍ നിന്നും സിനിമയിലെത്തിയ അനൂപ് മേനോന്‍ ആദ്യമായി തിരക്കഥാകൃത്താകുന്നത് പകല്‍നക്ഷത്രങ്ങള്‍ എന്ന സിനിമയ്ക്കുവേണ്ടിയാണ്. അതേ സിനിമയില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കുകയും ചെയ്തു. ലാല്‍ അച്ഛനായും അനൂപ് മകനായുമാണ് ചിത്രത്തിലെത്തിയത്. റോക്ക് ആന്റ് റോള്‍, ഗ്രാന്റ്മാസ്റ്റര്‍, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, വെളിപാടിന്റെ പുസ്തകം, തുടങ്ങിയ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക