Image

'സൗബിന്റെ ജാക്‌സണ്‍ ഡാന്‍സ് കാണാനാണ് വന്നത്' ചാക്കോച്ചന്‍

Published on 04 August, 2019
'സൗബിന്റെ ജാക്‌സണ്‍ ഡാന്‍സ് കാണാനാണ് വന്നത്' ചാക്കോച്ചന്‍

ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം അമ്പിളിയുടെ ഓഡിയോ ലോഞ്ച് നടന്നു. ലുലു മാളില്‍ വച്ചു നടന്ന ചടങ്ങില്‍ കുഞ്ചാക്കോ ബോബന്‍, സൗബിന്‍ ഷാഹിര്‍, നവീന്‍ നസീം, ദിലീഷ് പോത്തന്‍, നസ്രിയ നസീം, തന്‍വി റാം, ഗ്രേസ് ആന്റണി, സംവിധായകന്‍ ജോണ്‍ പോള്‍ ജോര്‍ജ് തുടങ്ങിയവരും ചിത്രത്തിന്റെ മറ്റ് അണിയറപ്രവര്‍ത്തകരും പങ്കെടുത്തു.  

സൗബിന്‍ ഷാഹിര്‍ നായകനാകുന്ന ചിത്രത്തിലെ ഞാന്‍ ജാക്‌സണല്ലേടാ എന്ന ഗാനരംഗം ഹിറ്റായിക്കൊണ്ടിരിക്കുകയാണ്. സൗബിന്‍ നൃത്തം വെയ്ക്കുന്നതായാണ് പാട്ടില്‍. ഓഡിയോ ലോഞ്ചിന് താന്‍ എത്തിയത് സൗബിന്റെ ഡാന്‍സ് കാണാനാണെന്ന് കുഞ്ചാക്കോ ബോബന്‍ പറഞ്ഞത് കേട്ട് ആരാധകര്‍ ആര്‍ത്തു വിളിച്ചു.

ചടങ്ങിനോടനുബന്ധിച്ച് ബെന്നി ദയാല്‍, ആന്റണി ദാസന്‍, സൂരജ് സന്തോഷ്, വിഷ്ണു വിജയ്, മധുവന്തി നാരായണ്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ പ്രത്യേക സംഗീതപരിപാടിയും നടന്നിരുന്നു. വേദിയില്‍ ബെന്നി ദയാല്‍ കാണികളെ കൈയിലെടുത്ത് പാടുമ്പോള്‍ സൗബിനും നസ്രിയയുടെ സഹോദരന്‍ നവീനും നൃത്തച്ചുവടുകള്‍ വച്ചു. ഈ വീഡിയോയും ഇപ്പോള്‍ തരംഗമാവുകയാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക