Image

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ' ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

Published on 04 August, 2019
തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ' ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

നവാഗതനായ ഗിരീഷ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് 'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ '. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. വിനീത് ശ്രീനിവാസന്‍, മാത്യു തോമസ്, അനശ്വര രാജന്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


ജോമോന്‍ -ടി. ജോണും, ഷെബിന്‍ ബക്കറും, ഷമീര്‍ മുഹമ്മദും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നിര്‍മ്മാതാവ് ജോമോന്‍ ടി ജോണ്‍ തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് കൂടാതെ ചിത്രത്തിന്റെ എഡിറ്റിംഗ് മറ്റൊരു നിര്‍മ്മാതാവായ ഷമീര്‍ മുഹമ്മദും നിര്‍വഹിക്കുന്നു. ജൂലൈ 26 ന് പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക