Image

പൂര്‍വികര്‍ കാട്ടിതന്ന കേരളീയ ക്രൈസ്തവ പൈതൃകം അടുത്ത തലമുറയിലേക്കു കൈമാറണം: സാം വാര്യാപുരം

എബി മക്കപ്പുഴ Published on 03 August, 2019
പൂര്‍വികര്‍ കാട്ടിതന്ന കേരളീയ ക്രൈസ്തവ പൈതൃകം അടുത്ത തലമുറയിലേക്കു കൈമാറണം: സാം വാര്യാപുരം
ഡാളസ്: പ്രവാസജീവിതത്തില്‍ നമ്മുടെ പൂര്‍വികര്‍ കാട്ടിതന്ന ക്രൈസ്തവ മാതൃകകള്‍ പുതിയ തലമുറയെപറഞ്ഞു മനസിലാക്കികൊടുക്കണമെന്ന് സെന്റ്‌പോള്‍സ് മാര്‍ത്തോമാ ചര്‍ച്ചില്‍ കൂടുന്ന വെള്ളിയാഴ്ച ഉപവാസപ്രാത്ഥനയില്‍ ഇവാഞ്ചലിസ്റ്റ് സാം വാര്യാപുരം വിശ്വാസ കൂട്ടത്തെ ഓര്‍മപ്പെടുത്തി.

കാനാവിലെ കല്യാണത്തില്‍ യേശുക്രിസ്തുനടത്തി യ മഹാഅത്ഭുതം തന്റെ സുവിശേഷയാത്രയിലെ ഒരുഅടയാളം ആയിരുന്നുവെന്നും, മനുഷമനസുകളെ രൂപാന്തരപ്പെടുത്തുവാന്‍ ക്രിസ്തു മതിയായവനാണെന്നു വ്യക്തമായി വരച്ചുകാട്ടിയ ഒരുസംഭവമാണെന്ന് യോഹന്നാന്‍ 2 അദ്ധ്യായത്തിലെ  11  വാക്യം ഉദ്ധരിച്ചുകൊണ്ട് പ്രാര്‍ത്ഥനകൂട്ടത്തെ ഉല്‍ബോധിപ്പിച്ചു.

വെള്ളിയാഴ്ചതോറും രാവിലെപത്തുമണിക്ക് സെന്റ്‌പോള്‍സ് പള്ളിയില്‍ റവ.മനോജ് അ ച്ചന്റെ നേതൃത്വത്തില്‍ കൂടിവരുന്ന ഉപവാസപ്രാര്‍ത്ഥന കൂട്ടം ജാതിമതഭേദമെന്യേ രോഗസൗഖ്യത്തിനായി പ്രാര്‍ത്ഥന നടത്തിവരുന്നു.

തകര്‍ന്നുകൊണ്ടിരിക്കുന്ന നൂറുനൂറു കുടുംബബന്ധങ്ങളെ പ്രാര്‍ ത്ഥനയിലൂടെ കോണ്‍സിലിംഗ് നടത്തി നേര്‍വഴികാട്ടികൊടുക്കുന്നതില്‍ മനോജ് അച്ചനോടൊപ്പം, ശുഭ കൊച്ചമ്മയും നടത്തിവരുന്ന ശ്രഷ്ഠമായ സുവിശേഷവേല അഭിനന്ദനാര്‍ഹമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക