Image

കാഞ്ഞിരപ്പള്ളി രൂപത പ്രവാസി കോണ്‍ഫറന്‍സ് അമല്‍ജ്യോതിയില്‍

Published on 03 August, 2019
കാഞ്ഞിരപ്പള്ളി രൂപത പ്രവാസി കോണ്‍ഫറന്‍സ് അമല്‍ജ്യോതിയില്‍

കോട്ടയം: കാഞ്ഞിരപ്പള്ളി രൂപത പ്രവാസി അപ്പസ്‌തോലേറ്റിന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 18 ന് ഉച്ചകഴിഞ്ഞ് 2.30ന് കൂവപ്പള്ളി അമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളജ് ഓഡിറ്റോറിയത്തില്‍ പ്രവാസി കോണ്‍ഫറന്‍സ്  പ്രഥമ പ്രവാസി പ്രേഷിതത്വസമ്മേളനം നടക്കും.

രൂപതയില്‍ നിന്ന് ഇന്ത്യയുടെ ഇതര സംസ്ഥാനങ്ങളിലും വിവിധ രാജ്യങ്ങളിലുമായി ജോലി ചെയ്യുന്നവരുടെയും പഠിക്കുന്നവരുടെയും പ്രവാസ ജീവിതത്തിനുശേഷം മടങ്ങി വന്നിരിക്കുന്നവരുടെയും കൂട്ടായ്മയാണ് രൂപത പ്രവാസി അപ്പസ്‌തോലേറ്റ്.

സഹായ മെത്രന്‍ മാര്‍ ജോസ് പുളിക്കലിന്റെ അധ്യക്ഷതയില്‍ രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. വിവിധ രാജ്യങ്ങളിലും സംസ്ഥാനങ്ങളിലുമായി സമൂഹത്തിന്റെ വിവിധ രംഗങ്ങളിലുള്ള രൂപതാംഗങ്ങള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കും. 

പങ്കെടുക്കാനാഗ്രഹിക്കുന്ന കാഞ്ഞിരപ്പള്ളി രൂപതാംഗങ്ങളായ പ്രവാസികളും പ്രവാസജീവിതത്തിനുശേഷം സ്ഥിരമായി മടങ്ങിയെത്തിയിരിക്കുന്നവരും അതാത് ഇടവക വികാരിമാര്‍, റവ.ഡോ.മാത്യു പായിക്കാട്ട് 9544494704, ഷെവ. വി.സി. സെബാസ്റ്റ്യന്‍ 9447355512 എന്നിവരുമായോ ബന്ധപ്പെടണം. ുൃമ്മശെസുഹ്യ@ഴാമശഹ.രീാ എന്ന ഇമെയില്‍ വിലാസത്തില്‍ 12നു മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം. 

പ്രവാസി കോണ്‍ഫറന്‍സിന്റെ മുന്നൊരുക്കമായി നാളെ വൈകുന്നേരം അഞ്ചിന് അമല്‍ജ്യോതി കോണ്‍ഫറന്‍സ് ഹാളില്‍ വികാരി ജനറാള്‍ ഫാ.ജസ്റ്റിന്‍ പഴേപറമ്പിലിന്റെ അധ്യക്ഷതയില്‍ സംഘാടക സമിതി ചേരുമെന്ന് ഡയറക്ടര്‍ റവ.ഡോ. മാത്യു പായിക്കാട്ട് അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക