Image

പത്തനംതിട്ട ജില്ലാ അസോസിയേഷന്‍ കുവൈറ്റ് അപേക്ഷ ക്ഷണിച്ചു

Published on 03 August, 2019
പത്തനംതിട്ട ജില്ലാ അസോസിയേഷന്‍ കുവൈറ്റ് അപേക്ഷ ക്ഷണിച്ചു


കുവൈത്ത്: പത്തനംതിട്ട ജില്ലാ അസോസിയേഷന്‍ കുവൈറ്റിന്റെ ഓണാഘോഷപരിപാടിയായ 'ശ്രാവണപൗര്‍ണമി  2019' നോടനുബന്ധിച്ചു കുട്ടികള്‍ക്കായി നടത്തുന്ന ചെറുകഥ, കവിത, 
ചിത്രരചനാ മത്സരത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവരില്‍നിന്നും സൃഷ്ടികളും അപേക്ഷകളും ക്ഷണിച്ചു. 

സെപ്റ്റംബര്‍ 13 നു രാവിലെ 8.30 മുതല്‍ 10 വരെ അബാസിയ സെന്‍ട്രല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് മത്സരം. കുവൈത്തിലുള്ള മലയാളികളായ പ്രവാസികളുടെ കുട്ടികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. 

സബ് ജൂണിയര്‍ വിഭാഗത്തില്‍ ഒന്നുമുതല്‍ നാലുവരെയുള്ള ക്ലാസിലെ കുട്ടികള്‍ക്കും ജൂണിയര്‍ വിഭാഗത്തില്‍ അഞ്ചുമുതല്‍ ഒമ്പതുവരെ ക്ലാസിലെ കുട്ടികള്‍ക്കും സീനിയര്‍ വിഭാഗത്തില്‍ പത്തുമുതല്‍ പന്ത്രണ്ടു വരെ ക്ലാസുകളിലെ കുട്ടികള്‍ക്കുമാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ഉണ്ടായിരിക്കുക. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക