Image

ആരാധകരുടെ മനം കവര്‍ന്ന് നടി നിത്യ മേനോന്‍

Published on 03 August, 2019
ആരാധകരുടെ മനം കവര്‍ന്ന് നടി നിത്യ മേനോന്‍

രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന കോളാമ്പി എന്ന ചിത്രത്തിലൂടെ നീണ്ട ഇടവേളയ്ക്ക് ശേഷം താര സുന്ദരി നിത്യ മേനോന്‍ മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്. ചിത്രത്തിലെ മനോഹരമായ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. ആരോടും പറയുക വയ്യ...ആരാവിന്‍ നിവുകളെല്ലാം എന്ന ഗാനമാണ് പുറത്തിറങ്ങിയത്. മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ഈ ഗാനം. പ്രഭാവര്‍മയുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് രമേഷ് നാരായണനാണ്. മധുശ്രീ നാരായണനാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

ഉച്ചഭാഷിണി സുപ്രീംകോടതി നിരോധിച്ചതോടെ ഇതുമായി ബന്ധപ്പെട്ട് ജീവിച്ചിരുന്ന ആളുകളുടെ ജീവിതസാഹചര്യങ്ങളിലുണ്ടായ മാറ്റങ്ങളെ കുറിച്ചാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്. രഞ്ജി പണിക്കര്‍, രോഹിണി, ദിലീഷ് പോത്തന്‍ എന്നിങ്ങനെ വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. രമേശ് നാരായണനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. റസൂല്‍ പൂക്കുട്ടിയാണ് ശബ്ദമിശ്രണം. രവിവര്‍മ്മനാണ് ക്യാമറ. ഗായകന്‍ വിജയ് യേശുദാസ് ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക