Image

സീറോ മലബാര്‍ ദേശീയ സംഗമം; ഘോഷയാത്ര വര്‍ണ്ണ ശബളമായി

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 03 August, 2019
സീറോ മലബാര്‍ ദേശീയ സംഗമം;  ഘോഷയാത്ര  വര്‍ണ്ണ ശബളമായി
ഹൂസ്റ്റണ്‍: അമേരിക്കയിലെസീറോ മലബാര്‍ വിശ്വാസി സമൂഹം ഒരുമിക്കുന്ന ഏഴാമത് ദേശീയ കണ്‍വന്‍ഷനില്‍ രണ്ടാം ദിവസമായ വെള്ളിയാഴ്ചഇടവകകള്‍ പങ്കെടുത്തു നടന്ന വര്‍ണ്ണ ശബളവുമായ റാലി ശ്രദ്ധേയമായി.

നാല്പതോളം സീറോ മലബാര്‍ ഇടവകകളും നാല്പത്തിയഞ്ചോളം മിഷനുകളും തങ്ങളുടെ ഇടവക സമൂഹത്തെപ്രതിനിധീകരിച്ചു ബാനറുകളുമേന്തി അലങ്കാരങ്ങളോടെയും വാദ്യമേളങ്ങളോടെയും ഘോഷയാത്രയില്‍ പങ്കു ചേര്‍ന്നു.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി , ചിക്കാഗോ രൂപതാ മെത്രാന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് , സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട്, മിസിസാഗാ സീറോ മലബാര്‍ ബിഷപ്പ് മാര്‍ ജോസ് കല്ലുവേലില്‍, തലശ്ശേരി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പാമ്പ്ളാനി, ചങ്ങനാശേരി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍, കണ്‍വെന്‍ഷന്‍ കണ്‍വീനര്‍ ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍ തുടങ്ങി സഭാപിതാക്കന്മാര്‍ക്കും മറ്റു വൈദികര്‍ക്കും വിശിഷ്ട അതിഥികള്‍ക്കും പിന്നിലായി ഇടവക വികാരിമാരുടെ നേതൃത്വത്തില്‍ രൂപതയിലെ നാലയിരത്തില്‍ പരം വിശ്വാസികളും വിശ്വാസം പ്രഘോഷിച്ചു ഘോഷയാത്രയില്‍ പങ്കു ചേര്‍ന്നു.

ഏറ്റവും മനോഹരമായി രീതിയില്‍ ഘോഷയാത്രയില്‍ പങ്കെടുത്തമൂന്ന് ഇടവകകള്‍ക്കുപുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

രൂപതയുടെ വികാരി ജനറാളും കത്തീഡ്രല്‍ വികാരിയുമായി റവ. ഫാ. തോമസ് കടുകപ്പള്ളി, അസിസ്റ്റന്റ് വികാരി ഫാ കെവിന്‍ മുണ്ടക്കല്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ ചിക്കാഗോ സെന്റ് തോമസ് കത്തീഡ്രല്‍ ടീം ഘോഷയാത്രയില്‍ ഒന്നം സമ്മാനം നേടി. ബീനാ വള്ളിക്കളം പ്രോസഷന്‍ ടീം കോ ഓര്‍ഡിനേറ്ററായിരുന്നു.

വികാരി ഫാ ജോണ്‍ മേലേപ്പുറത്തിന്റെ നേതൃത്വത്തില്‍ പങ്കെടുത്ത ന്യൂ യോര്‍ക്ക് ലോങ്ങ് ഐലന്‍ഡ് സെന്റ് മേരീസ് ഇടവക ടീംരണ്ടാം സ്ഥാനം നേടി.റെജി കുര്യന്‍, മാത്യു വര്‍ഗീസ്, ഷെറിജോര്‍ജ്, ലിസി കൊച്ചു പുരക്കല്‍ എന്നിവര്‍ കോര്‍ഡിനേറ്റഴ്സ് ആയി നേതൃത്വം നല്‍കി.

ഫൊറോനാ വികാരി ഫാ ജോഷി എളമ്പാശ്ശേരിലിന്റെ നേത്രുത്വത്തില്‍ ഡാളസ്, ഗാര്‍ലാന്‍ഡ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ, ഘോഷയാത്രയില്‍ മൂന്നാം സ്ഥാനം നേടി. ജെയിംസ് (സാലിച്ചന്‍) കൈനിക്കര, മിനി ഷാജി, മന്‍ജിത് കൈനിക്കര, പോള്‍ തോമസ് , എയ്മി എന്നിവര്‍ ടീമിനെ നയിച്ചു.

രാവിലെ ഏഴിന് ഘോഷയാത്ര സെന്റ് ജോസഫ് നഗര്‍ (ജോര്‍ജ് ആര്‍ ബ്രൗണ്‍ കണ്‍വെന്‍ഷന്‍ സെന്റര്‍) ചുറ്റി കണ്‍വെന്‍ഷന്‍ സെന്ററില്‍ തന്നെ സമാപിച്ചു. 
സീറോ മലബാര്‍ ദേശീയ സംഗമം;  ഘോഷയാത്ര  വര്‍ണ്ണ ശബളമായി  സീറോ മലബാര്‍ ദേശീയ സംഗമം;  ഘോഷയാത്ര  വര്‍ണ്ണ ശബളമായി  സീറോ മലബാര്‍ ദേശീയ സംഗമം;  ഘോഷയാത്ര  വര്‍ണ്ണ ശബളമായി  സീറോ മലബാര്‍ ദേശീയ സംഗമം;  ഘോഷയാത്ര  വര്‍ണ്ണ ശബളമായി  സീറോ മലബാര്‍ ദേശീയ സംഗമം;  ഘോഷയാത്ര  വര്‍ണ്ണ ശബളമായി  സീറോ മലബാര്‍ ദേശീയ സംഗമം;  ഘോഷയാത്ര  വര്‍ണ്ണ ശബളമായി  സീറോ മലബാര്‍ ദേശീയ സംഗമം;  ഘോഷയാത്ര  വര്‍ണ്ണ ശബളമായി
Join WhatsApp News
Catholic 2019-08-03 11:52:57
വേദിയില്‍ ഒരൊറ്റ വനിത പോലുമില്ലാത്ത കണ്‍ വന്‍ഷന്‍ കത്തോലിക്കര്‍ക്കു മുഴുവന്‍ നാണക്കേടല്ലേ? കര്‍ദിനാളിനു സെക്യൂരിറ്റി. കണ്വന്‍ഷന്‍ വേദി നിറയെ സെക്യൂരിറ്റി.
ഇതൊരു വിശ്വാസി സംഘമമല്ലേ? അതോ രാഷ്ട്രീയ പാര്‍ട്ടിയുടെ ശക്തി പ്രകടനമോ? 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക