Image

ആറാം തിരുകല്‍പനയില്‍ പൊലീസ് ഓഫീസറുടെ വേഷത്തില്‍ ഷൈന്‍ ടോം ചാക്കോ

Published on 03 August, 2019
ആറാം തിരുകല്‍പനയില്‍ പൊലീസ് ഓഫീസറുടെ വേഷത്തില്‍ ഷൈന്‍ ടോം ചാക്കോ

ഷൈന്‍ ടോം ചാക്കോ നായകനാകുന്ന ത്രില്ലര്‍ ചിത്രമാണ് ആറാം തിരുകല്‍പന. ചിത്രത്തില്‍ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് െൈഷന്‍ എത്തുന്നതാണ് പുതിയ റിപ്പോര്‍ട്ട്.


ചിത്രത്തില്‍ നിത്യ മേനോനാണ് നായിക. അജയ് ദേവലോകാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കോഴിക്കോടിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്
സെപ്തംബര്‍20ന് ആരംഭിക്കും.


നായകനും നായികയ്ക്കും തുല്യപ്രാധാന്യമുള്ള ചിത്രത്തില്‍ നിത്യാമേനോന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ കാഴ്ചപ്പാടിലൂടെയാണ് കഥ മുന്നട്ടു പോകുന്നത്.

ഹു' എന്ന ചിത്രത്തിനു ശേഷം അജയ് ദേവലോക സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സയന്‍സ് ഫിക്ഷന്‍, ടൈം ട്രാവലര്‍ സാധ്യതകള്‍ സംയോജിപ്പിച്ചുള്ള 125 മിനിട്ട് ദൈര്‍ഘ്യമുള്ള ചിത്രമാണ് അജയ് ദേവലോക ആദ്യം ഒരുക്കിയ ഹു എന്ന ചിത്രം പറഞ്ഞത്.


ദമ്ബതികളായ മുഹമ്മദ് ജിഷാദും ഷബ്‌നയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത് .മെമ്മറീസ്,ബെസ്റ്റ് ആക്ടര്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായജിജോയ് രാജഗോപാല്‍ ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു.മുംബയ് ആസ്ഥാനമായുള്ള കോറിഡോര്‍സിക്‌സ് ഫിലിംസ് ആണ് ചിത്രംനിര്‍മ്മിക്കുന്നത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക