Image

അടുത്ത ഡിബേറ്റിലെ 12 പേര്‍ ആരൊക്കെ? (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 03 August, 2019
അടുത്ത ഡിബേറ്റിലെ 12 പേര്‍ ആരൊക്കെ? (ഏബ്രഹാം തോമസ്)
അടുത്ത ഡിബേറ്റിലെ 12 പേര്‍ ആരൊക്കെ?

നാല് രാത്രികളിലായി നടന്ന ഡിബേറ്റുകളുടെ രണ്ടാംഘട്ടത്തില്‍ പല സ്ഥാനാര്‍ത്ഥികളുടെയുംപ്രകടനം നിഷ്പ്രഭമായിരുന്നു എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിധിയെഴുതി. പുത്തന്‍ ആശയങ്ങളും ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളും മുന്നോട്ടു വയ്ക്കുവാന്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പതുക്കെ പതുക്കെ മത്സരരംഗം വിടേണ്ടിവരും.

സ്ഥാനാര്‍ത്ഥികളില്‍ മുന്‍ വൈസ് പ്രസിഡന്റ് ജോ(സഫ്) ബൈഡന്‍ (ജൂനിയര്‍) ഇപ്പോഴും മുന്നില്‍ നില്‍ക്കുന്നു. ഏറ്റവും പുതിയ ഹാര്‍വാര്‍ഡ് കാപ്സ്/ഹാരിസ് പോളില്‍ ബൈഡന്റെ ജനപ്രിയത 34% മാത്രമല്ല തൊട്ടടുത്ത സ്ഥാനാര്‍ത്ഥി സെനറ്റര്‍ ബേണി സാന്‍ഡേഴ്സിനെ ഇതില്‍ പകുതി രജിസ്റ്റര്‍ ചെയ്ത ഡെമോക്രാറ്റിക് വോട്ടര്‍മാരേ അനുകൂലിക്കുന്നുള്ളൂ (17%).

സെന. കമല ഹാരിസ്-9 %, സെന. എലിസബത്ത് വാറന്‍- 8 %, സൗത്ത് ബെന്‍ഡ് മേയര്‍ ബട്ടിജീജ്- 4 %, മുന്‍ ടെക്സസ് ജനപ്രതിനിധി ബെറ്റോ ഓറൗര്‍കെ-3 %, സെന. കോറി ബുക്കര്‍-2% എന്നിങ്ങനെയാണ് മറ്റ് സ്ഥാനാര്‍്തഥികളുടെ നില. ജൂലൈ 31 നും ഓഗസ്റ്റ് 1 നുമായി ഡെമോക്രാറ്റിക് രജിസ്റ്റേര്‍ഡ് വോട്ടര്‍മാരുടെ ഇടയില്‍ നടത്തിയ സര്‍വേ ഫലങ്ങളാണിവ.

കഴിഞ്ഞ മെയ് മാസം നടന്ന സര്‍വേയില്‍ ബൈഡനെ 44% പേര്‍ അനുകൂലിച്ചിരുന്നു. ഇപ്പോഴും ഡെമോക്രാറ്റുകള്‍ അഭിപ്രായപ്പെടുന്നത് ട്രമ്പിനെ പരാജയപ്പെടുത്താന്‍ ഏറ്റവും യോഗ്യനായ എതിരാളി ബൈഡന്‍ ആണെന്നാണ്. തൊട്ടുപിന്നില്‍ വോട്ടര്‍മാര്‍ താല്‍പര്യപ്പെടുന്നത് സാന്‍ഡേഴ്സിനെയാണ്.

ഒരു പ്രധാന ചോദ്യം എപ്പോഴാണ് വിജയസാധ്യത ഇല്ലാത്ത സ്ഥാനാര്‍ത്ഥികളുടെ കൊഴിഞ്ഞു പോക്ക് ആരംഭിക്കുക എന്നാണ്, പാര്‍ട്ടി പ്രവര്‍ത്തകര്‍ തുറന്ന് പറയുന്നില്ലെങ്കിലും പലരുടെയും നാവുകളില്‍ 24 സ്ഥാനാര്‍ത്ഥികളില്‍ പലരുടെയും പേരുകളുണ്ട്.

പ്രചരണ ഫണ്ട് കാലിയാകാറായ സ്ഥാനാര്‍ത്ഥികളുണ്ട്. ചിലര്‍ അമിതമായി ചെവഴിച്ചു. ശേഖരിച്ചതിനെക്കാള്‍ കൂടുതല്‍ ചെലവഴിച്ചവരില്‍ മെരിലാന്റില്‍ നിന്നുള്ള മുന്‍ ജനപ്രതിനിധി ജോണ്‍ ഡിലേനിയാണ് മുന്നില്‍- 750% ഈ പാദത്തില്‍. ന്യു യോര്‍ക്ക് സെന. കര്‍സ്റ്റന്‍ ജില്ലിബ്രാന്‍ഡ്-185 %.

ഹാവായിയില്‍ നിന്നുള്ള ഹിന്ദു കോണ്‍ഗ്രസംഗം തുള്‍സി ഗബാര്‍ഡ്-121% എന്നിങ്ങനെ പോകുന്നു മറ്റുള്ളവരുടെ ബേണ്‍ റേറ്റ്.

ഈ കണക്കുകള്‍ തുടര്‍ന്നുള്ള ഡിബേറ്റുകളില്‍ പ്രധാനമായിരിക്കും. ക്വിന്നിപിയാക്ക് യൂണിവേഴ്സിറ്റി നാഷ്ണല്‍ പോള്‍ അനുസരിച്ച് 14 സ്ഥാനാര്‍ത്ഥികള്‍ക്ക് 1% പോലും ജനപിന്തുണ ഇല്ല. 4 പേര്‍ക്ക് 1% ല്‍ കൂടുതല്‍ പിന്തുണയുണ്ട്. ബാക്കിയുള്ളവര്‍ക്ക് ഇതില്‍ കൂടുതലും. ആദ്യ രണ്ട് റൗണ്ട് ഡിബേറ്റുകള്‍ക്ക് ഡെമോക്രാറ്റിക് നാഷ്ണല്‍ കമ്മിറ്റി 1% പിന്തുണയും 65,000 പേരില്‍നിന്ന് സംഭാവന നേടുകയും യോഗ്യതയാക്കിയിരുന്നു.

സെപ്റ്റംബര്‍ 12 നും 13 നും ടെക്സസിലെ ഹ്യൂസ്റ്റണില്‍ നടക്കുന്ന മൂന്നാം റൗണ്ട് ഡിബേറ്റിന്റെ യോഗ്യതകള്‍ കുറെക്കൂടി കര്‍ശനമാണ്. മൂന്നാം റൗണ്ടില്‍ പങ്കെടുക്കാന്‍ ഒരു സ്ഥാനാര്‍ത്ഥി 1,30,000 പേരില്‍നിന്ന് സംഭാവന നേടിയിരിക്കണം, നാല് അഭിപ്രായ സര്‍വേകളിലെങ്കിലും 2% വീതമെങ്കിലും പിന്തുണ നേടിയിരിക്കണം. ഇതിന് കഷ്ടിച്ച് നാലാഴ്ച സമയമുണ്ട്. ഓഗസ്റ്റ് 28 ന് മുമ്പ് ഈ യോഗ്യതകള്‍ സ്ഥാനാര്‍ത്ഥികള്‍ നേടണം.

ഇതുവരെ ഈ സ്ഥാനാര്‍ത്ഥികള്‍ക്ക് മാത്രമേ ഈ യോഗ്യതകള്‍ സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടുള്ളൂ- ബൈഡന്‍, വാറന്‍, സാന്‍ഡേഴ്സ്, ഹാരിസ്, ബട്ടിജീജ്, കോറി ബുക്കര്‍, ഏമി ക്ലോബുച്ചാര്‍, ബീറ്റോ റൗര്‍കെ. ടുല്‍സി ഗബാര്‍ഡ് ഇതിനകം അതു കൈവരിച്ചു.

മറ്റ് രണ്ട് സ്ഥാനാര്‍ത്ഥികള്‍- ജൂലിയന്‍ കാസ്ട്രോയും ആഡ്രൂ യാംഗും, ഈ യോഗ്യതകള്‍ നേടാന്‍ സാധ്യതയുണ്ട്.

മരിയന്‍ മിച്ചലും ബില്യണയര്‍ ടോംസ്റ്റേയറും യോഗ്യരാകാന്‍ ശ്രമിക്കുന്നു. ന്യൂയോര്‍ക്ക് ടൈംസിന്റെ പുതിയ അഭിപ്രായ സര്‍വേ അനുസരിച്ച് 12 സ്ഥാനാര്‍ത്ഥികള്‍ മാത്രമേ 3-ാം റൗണ്ടിലേയ്ക്ക് യോഗ്യത നേടുകയുള്ളൂ. ബാക്കിയുള്ളവര്‍ ഇതിന് വേണ്ടി കഠിന പരിശ്രമം നടത്തുകയാണ്. വിജയിക്കുകയില്ല എന്ന് തിരിച്ചറിഞ്ഞ് ഇവരില്‍ ചിലര്‍ പിന്‍വാങ്ങിയേക്കും. മറ്റ് ചിലര്‍ അടുത്ത വര്‍ഷം നടക്കുന്ന സെനറ്റ് മത്സരങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ ആയേക്കും.

അടുത്ത ഡിബേറ്റിലെ 12 പേര്‍ ആരൊക്കെ? (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക