Image

മാമോഗ്രാം പരിശോധന സൗജന്യമാക്കുന്ന ബില്ലില്‍ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കുമൊ ഒപ്പുവെച്ചു.

പി.പി. ചെറിയാന്‍ Published on 03 August, 2019
മാമോഗ്രാം പരിശോധന സൗജന്യമാക്കുന്ന ബില്ലില്‍ ന്യൂയോര്‍ക്ക്  ഗവര്‍ണര്‍ കുമൊ ഒപ്പുവെച്ചു.
ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് സംസ്ഥാനത്തെ മുപ്പത്തിയഞ്ചു വയസ്സിനു മുകളിലുള്ള സ്ത്രീകള്‍ക്ക് വാര്‍ഷീക മാമോഗ്രാം പരിശോധന സൗജന്യമായി നല്‍കണമെന്ന് നിഷ്‌കര്‍ഷിക്കുന്ന ബില്ലില്‍ ഗവര്‍ണ്ണര്‍ കുമൊ ആഗസ്റ്റ് 2 വ്യാഴാച് ഒപ്പുവെച്ചു.
നിലവിലുള്ള നിയമമനുസരിച്ചു 40 വയസ്സിനു മുകളിലുള്ള സ്ത്രീകള്‍ക്ക് മാത്രമേ വാര്‍ഷീക മാമോഗ്രാം പരിശോധന സൗജന്യമായി നടത്തികൊടുക്കുന്നതിനു ഇന്‍ഷ്വറന്‍സു കമ്പനികള്‍ക്ക് ബാധ്യതയുണ്ടായിരുന്നുള്ളൂ.

'ഷാനന്‍ ലൊ' എന്നാണ് പുതിയ ബില്ല് നാമകരണം ചെയ്തിരിക്കുന്നത്.
ഷാനന്‍ സാറ്റവര്‍നൊ എന്ന ലോങ്ങ് ഐലന്റ് അദ്ധ്യാപിക 31 വയസ്സില്‍ ബ്രസ്റ്റ് കാന്‍സര്‍ രോഗം പിടിപ്പെട്ട് മരിച്ചിരുന്നു. ശരിയായ സ്‌ക്രീനിങ്ങ് നടത്താന്‍ കഴിയാതിരുന്നതായിരുന്നു രോഗം മൂര്‍ച്ചിക്കുന്നതിനും, മരിക്കുന്നതിനും ഇടയായത്.
ഇങ്ങനെ ഒരു സംഭവം ഇനിയും ആവര്‍ത്തിക്കാന്‍ അനുവദിച്ചു കൂടാ. കാന്‍സര്‍ രോഗം ആരംഭത്തിലെ കണ്ടുപിടിക്കുന്നതിന് ഈ നിയമം സഹായകരമാകും. ബില്ലില്‍ ഒപ്പുവെച്ചതിനുശേഷം ഗവര്‍ണ്മര്‍ പ്രതികരിച്ചു. വര്‍ഷം തോറും 40 വയസ്സിനു താഴെയുള്ള 12,000 സ്ത്രീകളിലാണ് ബ്രസ്റ്റ് കാന്‍സര്‍ കണ്ടെത്തുന്നത്. ആയിരം പേര്‍ ഇതുമൂലം മരണപ്പെടുന്നു.

ഈ ബില്‍ നേരത്തെ സെനറ്റില്‍ പരാജയപ്പെട്ടിരുന്നു. ഇത്തവണ ഡമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള ഇരുസഭകളും ബില്‍ ഐക്യകണ്‌ഠേനെ അംഗീകരിക്കുകയായിരുന്നു. പുതിയ ബില്ലിനെ പല വനിതാ സാമൂഹിക സാംസ്‌കാരിക സംഘടനകളും സ്വാഗതം ചെയ്തു.

മാമോഗ്രാം പരിശോധന സൗജന്യമാക്കുന്ന ബില്ലില്‍ ന്യൂയോര്‍ക്ക്  ഗവര്‍ണര്‍ കുമൊ ഒപ്പുവെച്ചു.മാമോഗ്രാം പരിശോധന സൗജന്യമാക്കുന്ന ബില്ലില്‍ ന്യൂയോര്‍ക്ക്  ഗവര്‍ണര്‍ കുമൊ ഒപ്പുവെച്ചു.മാമോഗ്രാം പരിശോധന സൗജന്യമാക്കുന്ന ബില്ലില്‍ ന്യൂയോര്‍ക്ക്  ഗവര്‍ണര്‍ കുമൊ ഒപ്പുവെച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക