Image

കേരളം നവീകരിക്കപ്പെട്ടിരിക്കുന്നു: സി. ദിവാകരന്‍

അനശ്വരം മാമ്പിള്ളി Published on 03 August, 2019
കേരളം നവീകരിക്കപ്പെട്ടിരിക്കുന്നു: സി. ദിവാകരന്‍
ഡാളസ് : കേരള അസോസിയേഷന്‍ ഓഫ് ഡാലസിന്റെ ആഭിമുഖ്യത്തില്‍ മുന്‍ മന്ത്രിയും സി. പി. ഐ. നേതാവും നെടുമങ്ങാട് എം.എല്‍.എയുമായ സി. ദിവാകരന് സ്വീകരണം നല്‍കി.

അസോസിയേഷന്‍ ഹാളില്‍ വെച്ചായിരുന്നു സ്വീകരണം. സ്വീകരണ പരിപാടിയില്‍ സംസാരിക്കവേ ഇന്ത്യയിലെ രാഷ്ട്രീയ സാമൂഹ്യ മേഖലയിലെ മൂല്യചുതി ചൂണ്ടിക്കാണീച്ച അദ്ദേഹം കേരളത്തിലെ മെച്ചപ്പെട്ട സാഹചര്യവും വിവരിച്ചു. എന്നാല്‍ കേരളത്തിലെ ഉന്നത വിദ്യഭ്യാസത്തിന്റെയും സംസ്‌കാരത്തിന്റെയും മഹത്വത്തില്‍ അതിനു വ്യാപരിക്കാന്‍ കഴിഞ്ഞില്ല. 

ഹൈ ടെക് സ്‌കൂളും ഹൈ ടെക് ആശുപത്രികളുമായി കേരളം നവീകരിക്കപെട്ടിരിക്കുന്നു. സാമൂഹ്യ പൊതു മേഖല രംഗത്തും വിദ്യാഭ്യാസമേഖലയിലും വ്യാപകമായ വികസനം കണ്ടറിയാവുന്നതാണ്.

നവകേരള നിര്‍മ്മാണത്തിനു വിദേശത്തു നിന്നും കിട്ടിയ ധന സഹായത്തെ നന്ദിയോടെ ഓര്‍മ്മിക്കുന്നതായും അദ്ദേഹം പറഞ്ഞു. 

പ്രസിഡന്റ് റോയ് കൊടുവത്ത് സ്വാഗതം പറയുകയും സെക്രട്ടറി ഡാനിയേല്‍ കുന്നേല്‍ നന്ദി പറയുകയും ചെയ്തു. അദ്ദേഹത്തോടൊപ്പം ഭാര്യ ഹേമ ദിവാകരനും പരിപാടിയില്‍ പങ്കെടുത്തു. സി. ദിവാകരന്റെ കലാലയ സുഹൃത്ത് ഐ. വര്‍ഗീസ്, മന്മഥന്‍ നായര്‍, ജോസ് ഓച്ചാലില്‍, എബ്രഹാം മാത്യു,പി. പി സൈമണ്‍, പി ടി സെബാസ്റ്റ്യന്‍,ദീപക് നായര്‍, ഫ്രിക്‌സ്‌മോന്‍, ലോറെന്‍സ്, രാജന്‍ ഐസക്, അനുപ സാം എന്നിവര്‍ പങ്കെടുക്കുകയുണ്ടായി.

കേരളം നവീകരിക്കപ്പെട്ടിരിക്കുന്നു: സി. ദിവാകരന്‍കേരളം നവീകരിക്കപ്പെട്ടിരിക്കുന്നു: സി. ദിവാകരന്‍കേരളം നവീകരിക്കപ്പെട്ടിരിക്കുന്നു: സി. ദിവാകരന്‍കേരളം നവീകരിക്കപ്പെട്ടിരിക്കുന്നു: സി. ദിവാകരന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക