Image

ഐഐസി മദ്രസ ഫെസ്റ്റ്‌ സംഘടിപ്പിച്ചു

സിദ്ധിഖ്‌ വലിയകത്ത്‌ Published on 03 May, 2012
ഐഐസി മദ്രസ ഫെസ്റ്റ്‌ സംഘടിപ്പിച്ചു
കുവൈറ്റ്‌: ഇന്ത്യന്‍ ഇസ്‌ ലാഹി സെന്റര്‍ മദ്രസ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച മദ്രസ ഫെസ്റ്റ്‌ കളികൂടാരം 2012 വിജയകരമായി സമാപിച്ചു. ഐഐസിയുടെ കീഴില്‍ നടന്നുവരുന്ന അബാസിയ ഫഹാഹീല്‍ മദ്രസകളിലെ മുഴുവന്‍ വിദ്യാര്‍ഥികളും മത്സരത്തില്‍ പങ്കെടുത്തു.

സാല്‍മിയ പ്രൈവറ്റ്‌ എഡ്യൂക്കേഷണല്‍ ഹാളില്‍ നടന്ന പരിപാടിയില്‍ കളറിംഗ്‌, ഡ്രോയിംഗ്‌, മെമ്മറി ടെസ്റ്റ്‌, ഹിഫ്‌ള്‍, തങ്കവീട്‌, പ്രബന്ധരചന എന്നീ ഓഫ്‌ സ്റ്റേജ്‌ ഇനങ്ങളിലും ഒപ്പന, കോല്‍ക്കളി, ദഫ്‌മുട്ട്‌, പ്രസംഗം, കഥാപ്രസംഗം, ഇസ്‌ ലാമിക ഗാനങ്ങള്‍ തുടങ്ങിയ സ്റ്റേജ്‌ ഇനങ്ങളിലും കുട്ടികള്‍ സജീവമായി പങ്കെടുത്തു.

പരിപാടികള്‍ക്ക്‌ ഹമീദ്‌ മദനി, ഇബ്രാഹിംകുട്ടി സലഫി, അനീസ്‌ സലഫി, നാസര്‍ മൗലവി, ജലീല്‍ മാസ്റ്റര്‍, ടി.എം. റഷീദ്‌, എന്‍.കെ. റഹീം, യൂനുസ്‌ സലിം എന്നിവര്‍ നേതൃത്വം നല്‍കി.

സമാപന ചടങ്ങില്‍ മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണം നാസര്‍ഫ്രണ്‌ട്‌ലൈന്‍ അഫ്‌സല്‍, മുഹമ്മദ്‌ ബേബി, അബ്‌ദുള്‍ വഹാബ്‌ എന്നിവര്‍ നിര്‍വഹിച്ചു.
ഐഐസി മദ്രസ ഫെസ്റ്റ്‌ സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക