Image

'ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി നിലനിര്‍ത്തുക'

Published on 02 August, 2019
'ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി നിലനിര്‍ത്തുക'

റിയാദ് : പതിനാല് കോടിയോളം ഇന്ത്യക്കാരെ ദാരിദ്ര്യത്തിന്റെ രൂക്ഷതയില്‍നിന്ന് കരകയറാന്‍ സഹായിച്ച മഹാന്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി പോറലേല്‍ക്കാതെ തുടരേണ്ടത് രാജ്യത്തെ താഴ്ന്ന വരുമാനക്കാരുടെയും അസംഘടിതരായ ദുര്‍ബലവിഭാഗങ്ങളുടെയും ആവശ്യമാണ്. ദാരിദ്ര്യംകൊണ്ട് പൊറുതിമുട്ടുന്ന ഗ്രാമീണജനതയ്ക്ക് ആശ്വാസമെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഇടതുപക്ഷ പാര്‍ടികള്‍ മുന്നോട്ടുവച്ച ആശയമാണ്, ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത്, ഇടതുപക്ഷത്തിന്റെ സമ്മര്‍ദഫലമായി, യാഥാര്‍ഥ്യമായത്. ഈ പദ്ധതിക്ക് തുരങ്കംവയ്ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ അവസാനിപ്പിച്ച് പദ്ധതി സംരക്ഷിച്ച് നിലനിര്‍ത്തണമെന്ന് കേളി മുസാഹ്മിയ ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

റിയാദ് കേളി കലാസാംസാകാരിക വേദിയുടെ പത്താമത് കേന്ദ്ര സമ്മേളത്തിന്റെ മുന്നോടിയായി മുസാഹ്മിയ ഏരിയയുടെ നാലാമത് സമ്മേളനം ഇഎംഎസ് നഗറില്‍ നടന്നു. കേളി മുഖ്യ രക്ഷാധികാരി സമിതി അംഗം സജീവന്‍ ചൊവ്വ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ജനാര്‍ദ്ദനന്‍ താല്‍ക്കാലിക അധ്യക്ഷനായി ആരംഭിച്ച സമ്മേളനത്തില്‍ നസ്‌റുദ്ദീന്‍ ആമുഖ പ്രഭാഷണം നടത്തി.

സംഘാടക സമിതി കണ്‍വീനര്‍ രതീഷ് സ്വാഗതം പറഞ്ഞു. നിസാറുദ്ദീന്‍ രക്തസാക്ഷി പ്രമേയവും ഹക്കീം അനുശോചന പ്രമേയവും അവതരിപ്പിച്ചു. വിജയന്‍, മുഹമ്മദലി ( രജിസ്‌ട്രേഷന്‍), ജനാര്‍ദ്ദനന്‍, നടരാജന്‍, സന്തോഷ് (പ്രസീഡിയം), അലി കെ. പി., ശങ്കരന്‍ പി. പി. (സ്റ്റിയറിംഗ്) , കലേഷ്, നിസാറുദ്ദീന്‍ വി. ടി. (മിനിട്‌സ്), ജെറി തോമസ്, ഗോപി (പ്രമേയം), വിജയന്‍, അബ്ബാസ് (ക്രഡന്‍ഷ്യല്‍) എന്നിവര്‍ അടങ്ങുന്ന സബ് കമ്മിറ്റികള്‍ സമ്മേളനം നിയന്ത്രിച്ചു. ഏരിയ സെക്രട്ടറി ശങ്കരന്‍ പി. പി. പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ഷമീര്‍ എം. കെ. വരവ് ചെലവ് കണക്കും കേളി ജോയിന്റ് സെക്രട്ടറി മെഹറൂഫ് പൊന്ന്യം സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

ന്ത്യന്‍ ഭരണഘടന സംരക്ഷിക്കുക (സുനില്‍), തൊഴിലുറപ്പ് പദ്ധതി നിലനിര്‍ത്തുക (സുരേഷ്), പൊതുമേഖലാ സ്ഥാപനങ്ങള്‍ സംരക്ഷിക്കുക (ഹക്കീം ) എന്നീ പ്രമേയങ്ങള്‍ സമ്മേളനം പാസാക്കി. പ്രവര്‍ത്തന റിപ്പോര്‍ട്ടിനമേലുള്ള ചര്‍ച്ചകള്‍ക്ക് ശങ്കരന്‍ പി.പി.യും, വരവ് ചെലവ് കണക്കിന് മേലുള്ള ചര്‍ച്ചക്ക് ഷമീര്‍ എം.കെ.യും സംഘടന ചര്‍ച്ചക്കുള്ള മറുപടി കേളി വൈസ് പ്രസിഡന്റ് സുധാകരന്‍ കല്യാശേരിയും രാഷ്ട്രീയ ചര്‍ച്ച!യ്ക്കുള്ള മറുപടി കേളി മുഖ്യ രക്ഷാധികാരി സമിതി അംഗം സതീഷ് കുമാറും പറഞ്ഞു.

കേളി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ടി. ആര്‍. സുബ്രമണ്യന്‍, സുരേഷ് കണ്ണപുരം, ജോഷി പെരിഞ്ഞനം, പ്രദീപ് രാജ്, ജയപ്രകാശ്, ഒ.പി. മുരളി, ബദിയ രക്ഷാധികാരി സമിതി കണ്‍വീനര്‍ അലി കെ.വി., സമിതി അംഗം കിഷോര്‍ ഇ. നിസാം എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തുകൊണ്ട് സംസാരിച്ചു. ചാക്കോ ഇട്ടി ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

നടരാജന്‍ (പ്രസിഡന്റ്) , ഷമീര്‍ എം.കെ. (സെക്രട്ടറി), ഗോപി (ട്രഷറര്‍), ജെറി തോമസ്, കലേഷ് (വൈസ് പ്രസിഡന്റുമാര്‍), അബാസ്, സാജുകുമാര്‍ (ജോയിന്റ് സെക്രട്ടറിമാര്‍), വിജയന്‍ (ജോയിന്റ് ട്രഷറര്‍), ജനാര്‍ദ്ദനന്‍, ശങ്കരന്‍ പി.പി., നസ്‌റുദ്ദീന്‍, കെ. സുരേഷ്, നിസാറുദ്ദീന്‍ എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു. സെക്രട്ടറി ഷമീര്‍ എം.കെ. നന്ദി പറഞ്ഞു .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക