Image

വിമാനത്തിനുള്ളില്‍ അടിപിടി; കുവൈറ്റിയേയും ഇന്ത്യക്കാരനെയും പോലീസ്‌ അറസ്റ്റു ചെയ്‌തു

സലിം കോട്ടയില്‍ Published on 03 May, 2012
വിമാനത്തിനുള്ളില്‍ അടിപിടി; കുവൈറ്റിയേയും ഇന്ത്യക്കാരനെയും പോലീസ്‌ അറസ്റ്റു ചെയ്‌തു
കുവൈറ്റ്‌ : സൗദി അറേബ്യയില്‍ നിന്നും കുവൈറ്റിലേക്ക്‌ വരികയായിരുന്ന വിമാനത്തില്‍ അടിപിടി കൂടിയ കുവൈറ്റ്‌ പൗരനേയും, ഇന്ത്യക്കരനേയും പോലീസ്‌ കുവൈറ്റ്‌ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ അറസ്റ്റ്‌ ചെയ്‌തു. തുടര്‍ന്ന്‌ പോലീസ്‌ സ്‌റ്റേഷനില്‍ എത്തിച്ച ഇന്ത്യക്കാരന്‍ തന്റെ അമ്മയോട്‌ വളരെ മോശമായി പെരുമാറിയതിന്റെ പേരില്‍ വാക്ക്‌ തര്‍ക്കം തുടങ്ങുകയും അടിയില്‍ കലാശിക്കുകയുമാണ്‌ ഉണ്‌ടായതെന്ന്‌ പറഞ്ഞു. ഇരുവര്‍ക്കും രേഖാമൂലം പരാതിയില്ലാത്തതിനാല്‍ പിന്നീട്‌ വിട്ടയച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക