Image

പാത്രിയര്‍ക്കീസ്‌ ബാവയ്‌ക്ക്‌ സ്വിറ്റ്‌സര്‍ലന്‍ഡില്‍ സെന്റ്‌ മേരീസ്‌ ഇടവക സ്വീകരണം നല്‍കി

ബെന്നി വര്‍ഗീസ്‌ കക്കാട്ട്‌ Published on 03 May, 2012
പാത്രിയര്‍ക്കീസ്‌ ബാവയ്‌ക്ക്‌ സ്വിറ്റ്‌സര്‍ലന്‍ഡില്‍ സെന്റ്‌ മേരീസ്‌ ഇടവക സ്വീകരണം നല്‍കി
സൂറിച്ച്‌: ഒരാഴ്‌ചക്കാലത്തെ ശ്ലൈഹിക സന്ദര്‍ശനത്തിന്‌ സ്വിറ്റ്‌ലര്‍ലന്‍ഡില്‍ എത്തിയ മോറാന്‍ മോര്‍ ഇഗ്‌ നാത്തിയോസ്‌ സക്കാ പ്രഥമന്‍ പാത്രിയര്‍ക്കീസ്‌ ബാവയ്‌ക്ക്‌ സ്വിറ്റ്‌സര്‍ലന്‍ഡിലെ സെന്റ്‌ മേരീസ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ഇടവക സ്വീകരണം നല്‍കി.

ഡോ. മാത്യൂസ്‌ മോര്‍ അന്തീമോസ്‌ തിരുമേനിയുടെ നേതൃത്വത്തില്‍ ഇടവകാംഗങ്ങള്‍ അര്‍ത്തിലെ സെന്റ്‌ ഔഗേന്‍ മൊണാസ്‌ട്രിയില്‍ ബാവായ്‌ക്ക്‌ സ്വീകരണം നല്‍കി. ചടങ്ങില്‍ മോര്‍ പീലക്‌സീനോസ്‌ മത്തിയാസ്‌ നയിഷ്‌ മെത്രാപ്പോലീത്ത, മോര്‍ ദിവന്നാസിയോസ്‌ ഈസാ മെത്രാപ്പോലീത്ത, മോര്‍ പീലക്‌സീനോസ്‌ സലീബ ഉസമന്‍, മോര്‍ ഒസ്‌താത്തിയോസ്‌ മത്താറോഹം, മോര്‍ ക്രിസോസ്റ്റമസ്‌ മിഖായേല്‍, മോര്‍ യുസ്‌തീനോസ്‌ പൗലോസ്‌ എന്നീ മെത്രാപ്പോലീത്തമാരും പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവയുടെ മലങ്കര അഫേഴ്‌സ്‌ സെക്രട്ടറി മാത്യൂസ്‌ റമ്പാന്‍ കരിമ്പനയ്‌ക്കല്‍ തുടങ്ങിയവരും പങ്കെടുത്തു. ഇടവക സെക്രട്ടറി കക്കാട്ട്‌ വര്‍ഗീസ്‌ തോമസ്‌ നന്ദി പറഞ്ഞു.
പാത്രിയര്‍ക്കീസ്‌ ബാവയ്‌ക്ക്‌ സ്വിറ്റ്‌സര്‍ലന്‍ഡില്‍ സെന്റ്‌ മേരീസ്‌ ഇടവക സ്വീകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക