Image

ബസേലിയോസ്‌ ക്ലീമിസ്‌ കാതോലിക്ക ബാവാ അയര്‍ലന്‍ഡ്‌ സന്ദര്‍ശിക്കുന്നു

ജോണ്‍ ചാക്കോ Published on 03 May, 2012
ബസേലിയോസ്‌ ക്ലീമിസ്‌ കാതോലിക്ക ബാവാ അയര്‍ലന്‍ഡ്‌ സന്ദര്‍ശിക്കുന്നു
ഡബ്ലിന്‍: പുനരൈക്യ ശില്‍പ്പി ദൈവദാസന്‍ ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ഇവാനിയോസ്‌ തിരുമേനി 1932 ല്‍ റോമിലേക്ക്‌ നടത്തിയ ചരിത്രമായ തീര്‍ഥയാത്രയില്‍ പതിനൊന്നാം പീയുസ്‌ മാര്‍പ്പാപ്പയില്‍ നിന്നും പാലിയം സ്വീകരിച്ചതിനുശേഷം മുപ്പത്തിരണ്‌ടാം ദിവ്യ കാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ ഡബ്ലിനില്‍ എത്തിച്ചേരുകയും, അവിടെ ഈശോ സഭ വൈദികരുടെ അതിഥിയായി കഴിയുകയും ചെയ്‌തു. ഈ അവസരത്തില്‍ ഡബ്ലിനിലെ ഗാര്‍ഡിനര്‍ സ്‌ട്രീറ്റ്‌ സെന്റ്‌ ഫ്രാന്‍സിസ്‌ സേവ്യര്‍ പള്ളിയില്‍ മലങ്കര സുറിയാനി ക്രമത്തിലുള്ള ആഘോഷമായ വി. കുര്‍ബാന അര്‍പ്പിക്കാന്‍ അവസരം ലഭിച്ചു. ഈ സംഭവങ്ങള്‍ മാര്‍ ഇവാനിയോസ്‌ തിരുമേനിയെ പറ്റി മാര്‍ഗരെറ്റ്‌ ഗിബ്ബോന്‍സ്‌ എന്ന ഐറിഷ്‌ വനിത എഴുതിയ `Mar Ivanios, Archbishop of Trivandrum: The Story of a Great Conversion? എന്ന പുസ്‌തകത്തില്‍ പ്രതിപാദിക്കുന്നുണ്‌ട്‌.

ചരിത്ര സംഭവത്തിന്റെ 90 -ാമത്‌ വാര്‍ഷികത്തില്‍ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ മോറാന്‍ മോര്‍ ബസേലിയോസ്‌ ക്ലീമിസ്‌ കാതോലിക്കാ ബാവ ജൂണ്‍ 24 ന്‌ അയര്‍ലന്‍ഡ്‌ സന്ദര്‍ശിച്ച്‌ ഡബ്ലിനിലെ ഗാര്‍ഡിനര്‍ സ്‌ട്രീറ്റ്‌ സെന്റ്‌ ഫ്രാന്‍സിസ്‌ സേവ്യര്‍ പള്ളിയില്‍ ഉച്ച കഴിഞ്ഞ്‌ 2.30 ന്‌ വി. കുര്‍ബാന അര്‍പ്പിക്കുന്നു. കാതോലിക്കാ ബാവയോടൊപ്പം മോസ്റ്റ്‌ റവ. തോമസ്‌ മാര്‍ യൗസേബിയോസ്‌ മെത്രാപ്പോലീത്തയും അനുഗമിക്കുന്നുണ്‌ട്‌.
ബസേലിയോസ്‌ ക്ലീമിസ്‌ കാതോലിക്ക ബാവാ അയര്‍ലന്‍ഡ്‌ സന്ദര്‍ശിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക