Image

എന്‍.എ.ജി.സി ഓണാഘോഷം സെപ്റ്റംബര്‍ 14-ന്

ജോയിച്ചന്‍ പുതുക്കുളം Published on 01 August, 2019
എന്‍.എ.ജി.സി ഓണാഘോഷം സെപ്റ്റംബര്‍ 14-ന്
ചിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 14-നു ശനിയാഴ്ച വൈകുന്നേരം 5.30 മുതല്‍ ഡസ്‌പ്ലെയിന്‍സിലുള്ള അപ്പോളോ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ (10100 ഡീ റോഡ്, ഡസ്‌പ്ലെയിന്‍സ്, ഇല്ലിനോയ്‌സ് 60016) വച്ചു നടത്തുന്നതാണ്.

ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികള്‍, കേരളത്തനിമയിലുള്ള വൈവിധ്യമാര്‍ന്ന ഓണസദ്യ എന്നിവയും ഉണ്ടായിരിക്കുന്നതാണ്. ഓണാഘോഷ പരിപാടിയില്‍ പങ്കുചേരുവാന്‍ ഏവരേയും കുടുംബസമേതം സംഘാടകര്‍ സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ടി.എന്‍.എസ് കുറപ്പ് (പ്രസിഡന്റ്) 630 941 8535, ജയരാജ് നാരായണന്‍ (സെക്രട്ടറി) 847 943 7643, വിജി എസ്. നായര്‍ (847 827 6227).
സതീശന്‍ നായര്‍ അറിയിച്ചതാണിത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക