Image

ഐ.പി.സി കുടുംബ സംഗമത്തിന് ഒര്‍ലാന്റോയില്‍ ഭക്തിനിര്‍ഭരമായ സമാപനം

നിബു വെള്ളവന്താനം (മീഡിയ കോര്‍ഡിനേറ്റര്‍) Published on 01 August, 2019
ഐ.പി.സി കുടുംബ സംഗമത്തിന്  ഒര്‍ലാന്റോയില്‍ ഭക്തിനിര്‍ഭരമായ സമാപനം
ഒര്‍ലാന്റോ : ഫ്‌ളോറിഡയിലെ ഒര്‍ലാന്റോ പട്ടണത്തില്‍ നടത്തപ്പെട്ട പതിനേഴാമത് നോര്‍ത്ത് അമേരിക്കന്‍ ഐ.പി.സി കുടുംബ സംഗമം ഭക്തി നിര്‍ഭരമായി സമാപിച്ചു.

ഡബിള്‍ ട്രീ ഹില്‍ട്ടന്‍ ഹോട്ടല്‍ സമുച്ചയത്തില്‍ 2019 ജൂലൈ 25 മുതല്‍ 28വരെ നടത്തപ്പെട്ട കോണ്‍ഫ്രന്‍സ് വ്യാഴാഴ്ച വൈകിട്ട് 7. 30 ന് നാഷണല്‍ ചെയര്‍മാന്‍ റവ. ആന്റണി റോക്കി ഉത്ഘാടനം നിര്‍വ്വഹിച്ചു. റീജിയന്‍ പ്രസിഡന്റ് റവ.ഡോ. ജോയി ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റര്‍ ജോര്‍ജ് തോമസ് സങ്കീര്‍ത്തനം വായിച്ചു. ലോക്കല്‍ കോര്‍ഡിനേറ്റര്‍ ബ്രദര്‍ റെജി വര്‍ഗീസ് സ്വാഗതം ആശംസിച്ചു. പാസ്റ്റര്‍മാരായ എബി.കെ. ബെന്‍, മൈക്കിള്‍ ജോണ്‍സണ്‍, ജോജി ജോസഫ്, കെ.വി. ജോസഫ്, തോമസ് സാമുവേല്‍ എന്നിവര്‍ ആരംഭ ദിനത്തിലെ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി. സഹോദരന്മാരായ എബി മാത്യൂവിന്റെയും റോയി ബയൂലയുടെയും ചുമതലയില്‍ നാഷണല്‍ തലത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ഗായക സംഘത്തിനോടൊപ്പം ഡോ. ബ്ലെസ്സന്‍ മേമന ആത്മീയ ഗാന ശുശ്രൂഷകള്‍ക്ക്
നേതൃത്വം വഹിച്ചു.

യേശുക്രിസ്തുവിനെ ഉയര്‍ത്തുന്ന പ്രസംഗങ്ങളിലൂടെയാവണം ജനത്തെ മാനസാന്തരത്തിലേക്ക് നയിക്കേണ്ടതെന്നും അന്യഭാഷയോടുകൂടിയുള്ള ആരാധനയില്‍ നിന്നും വ്യതിചലിക്കാതെ ആത്മശക്തി പ്രാപിച്ചവരായി ദൈവജനം തീരുമാറാകണമെന്നും, പരിശുദ്ധാത്മാവ് സഭയെ നിയന്ത്രിക്കുന്ന കാലഘട്ടത്തിലേക്ക് ദൈവസഭ മടങ്ങിവരണമെന്നും മുഖ്യ പ്രഭാഷകരായ  റവ. ഡോ. സാബു വര്‍ഗീസ് , പാസ്റ്റര്‍ ബാബു ചെറിയാന്‍, ഡോ. ഇടിച്ചെറിയ നൈനാന്‍,  റവ.ഷിബു തോമസ് , സാജന്‍ ജോയി, ജേക്കബ് മാത്യൂ, വി.ജെ തോമസ് എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി. "ഇത് മടങ്ങി വരവിന്റെയും പുതുക്കത്തിന്റെറെയും സമയം" എന്ന കോണ്‍ഫ്രന്‍സ് ചിന്താവിഷയത്തെ ആസ്പദമാക്കി പ്രസംഗിക്കുകയായിരുന്നു മുഖ്യ പ്രഭാഷകര്‍.

റവ. ആരന്‍ ബര്‍ക്ക് യുവജന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തി. സഹോദരി സമ്മേളനത്തില്‍ സിസ്റ്റര്‍ സൂസന്‍ ജോണ്‍ ദുബായ് പ്രസംഗിച്ചു. ബൈബിള്‍ ക്വിസ് മത്സരത്തില്‍ വിജയികളായവര്‍ക്ക് കാഷ് അവാര്‍ഡുകള്‍ നല്‍കി. സിസ്റ്റര്‍ ക്രിസ്റ്റല്‍ ജോണ്‍സണിന്റെ നേതൃത്വത്തിലുള്ള വര്‍ഷിപ്പ് ടീം സോോദരി സമ്മേളനത്തില്‍ ആരാധന നയിച്ചു.

കുട്ടികള്‍ക്കായി ഇഗ്‌നൈറ്റ് യുവര്‍ ലൈറ്റ് കിഡ്‌സ് എന്ന പ്രത്യേക വിനോദ പരിപാടികളും വി.ബി.എസും ഉണ്ടായിരിന്നു. കോണ്‍ഫ്രന്‍സിനോടനുബദ്ധിച്ച് ഐ.പി.സി ഗ്ലോബല്‍ മീഡിയ റീജിയന്‍ സമ്മേളനവും അവാര്‍ഡ് ദാനവും, കോട്ടയം തിയോളജിക്കല്‍ സെമിനാരി യോഗവും ഉണ്ടായിരിന്നു.

രാത്രി യോഗങ്ങളില്‍ പാസ്റ്റര്‍മാരായ ഡോ. ജോയി ഏബ്രഹാം, ജോസഫ് വില്യംസ്, ഡോ. വില്‍സന്‍ വര്‍ക്കി എന്നിവര്‍ അദ്ധ്യക്ഷത വഹിച്ചു. പകല്‍ നടന്ന യോഗങ്ങളില്‍ അനുഗ്രഹീത ദൈവദാസന്മാര്‍ സെമിനാറുകളില്‍ പ്രഭാഷണം നടത്തി.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ പാസ്റ്റര്‍മാരായ സാജന്‍ ജോയി ബാംഗ്ലൂര്‍, റവ. ജേക്കബ് മാത്യൂ, റവ. ഷിബു തോമസ്, റവ. സാം ജോര്‍ജ്, റവ. ആരന്‍ ബര്‍ക്ക് തുടങ്ങിയവര്‍ മുഖ്യ പ്രഭാഷണം നടത്തും. സഹോദരി സമ്മേളനത്തില്‍ സിസ്റ്റര്‍ സൂസന്‍ ജോണ്‍ ദുബായ് പ്രഭാഷണം നടത്തി.

കുട്ടികള്‍ക്ക് വേണ്ടി ചില്‍ഡ്രന്‍സ് മിനിസ്ടിയും യുവജനങ്ങള്‍ക്ക് വേണ്ടിയും, സഹോദരിമാര്‍ക്ക് വേണ്ടിയും പ്രത്യേക മീറ്റിംഗുകളും ഉണ്ടായിരിന്നു. സിസ്റ്റര്‍ ക്രിസ്റ്റല്‍ ജോണ്‍സണിന്റെ നേതൃത്വത്തിലുള്ള വര്‍ഷിപ്പ് ടീം സോദരി സമ്മേളനത്തില്‍ ആരാധന നയിച്ചു.ചില്‍ഡ്രന്‍സ് മിനിസ്ട്രിയുടെ നേത്യത്വത്തില്‍ കുട്ടികള്‍ക്കായി "ഞഛഅഞ " എന്ന വിബിഎസ് തീം സെഷനുകള്‍ നടത്തി. ജീവിതം വന്യമാണ്, ദൈവം നല്ലവനാണ്! എന്നതായ വിഷയത്തെ ആസ്പദമാക്കിയുള്ള ഓരോ സെഷനിലും വിദ്യാര്‍ത്ഥികള്‍ സജീവമായി പങ്കെടുത്തു.

കോണ്‍ഫ്രന്‍സിന് ദേശീയ ഭാരവാഹികളായ പാസ്റ്റര്‍ ആന്‍റണി റോക്കി (ചെയര്‍മാന്‍), ബ്രദര്‍ സി.എം. ഏബ്രഹാം (സെക്രട്ടറി), ബ്രദര്‍ ജോണ്‍സണ്‍ ഏബ്രഹാം (ട്രഷറാര്‍), ഫിന്‍ലി വര്‍ഗീസ് (യൂത്ത് കോര്‍ഡിനേറ്റര്‍), സിസ്റ്റര്‍ ജെസ്സി മാത്യൂ (ലേഡീസ് കോര്‍ഡിനേറ്റര്‍) എന്നിവര്‍ നേതൃത്വം നല്‍കി. ഡബിള്‍ ട്രീ ഹില്‍ട്ടന്‍ ഹോട്ടല്‍ സമുച്ചയത്തില്‍
നടത്തപ്പെട്ട കോണ്‍ഫ്രന്‍സിന്റെ സമാപനയോഗമായ ആരാധന യോഗത്തില്‍ പാസ്റ്റര്‍ റോയി വാകത്താനം സങ്കീര്‍ത്തനം വായിച്ചു. ഭക്തി നിര്‍ഭരമായ ആരാധന ശുശ്രൂഷയില്‍ പാസ്റ്റര്‍ ഡോ. തോമസ് കോശി അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റര്‍ ജെയിംസ് ജോര്‍ജ് ഉമ്മന്‍ തിരുവത്താഴ ശുശ്രൂഷയോടനുബന്ധിച്ചുള്ള സന്ദേശം നല്‍കി. നാഷണല്‍ ചെയര്‍മാന്‍ റവ.ആന്റണി റോക്കി തിരുവത്താഴ ശുശ്രൂഷയില്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. പാസ്റ്റര്‍മാരായ പി.എ.കുര്യന്‍, മാത്യൂ ജോസഫ് എന്നിവര്‍ സഹകര്‍മ്മികത്വം വഹിച്ചു. നാഷണല്‍ സെക്രട്ടറി ബ്രദര്‍ സി.എം. ഏബ്രഹാം നന്ദി പ്രകാശിപ്പിച്ചു.
 
ദൈവ സ്‌നേഹത്തിന്റെയും സത്യ സുവിശേഷത്തിന്റെയും മകുടോദാഹരണമായി ദൈവജനത്തിന്റെ ഐക്യതയും സാഹോദര്യവും വിളിച്ചോതിക്കൊണ്ട് കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലധികമായി നടന്നു വരുന്ന കോണ്‍ഫ്രന്‍സിന് ദേശീയ ഭാരവാഹികളായ പാസ്റ്റര്‍ ആന്‍റണി റോക്കി (ചെയര്‍മാന്‍), ബ്രദര്‍ സി.എം. ഏബ്രഹാം (സെക്രട്ടറി), ബ്രദര്‍ ജോണ്‍സണ്‍ ഏബ്രഹാം (ട്രഷറാര്‍), ഫിന്‍ലി വര്‍ഗീസ് (യൂത്ത് കോര്‍ഡിനേറ്റര്‍), സിസ്റ്റര്‍ ജെസ്സി മാത്യൂ (ലേഡീസ് കോര്‍ഡിനേറ്റര്‍) എന്നിവരാണ് നേതൃത്വം നല്‍കിയത്.

കോണ്‍ഫ്രന്‍സിന്റെ വിജയകരമായ നടത്തിപ്പിനും അനുഗ്രഹത്തിനുമായി പാസ്റ്റര്‍മാരായ തോമസ് വി കോശി, ജോയി ഏബ്രഹാം, ജേക്കബ് മാത്യൂ, മാത്യു ജോസഫ്, റോയി ഏബ്രഹാം വാകത്താനം, രാജു പൊന്നോലില്‍, സാമുവേല്‍ വി.ചാക്കോ എന്നിവരടങ്ങിയ ഉപദേശക സമിതിയും ലോക്കല്‍ കണ്‍വീനര്‍മാരായ പാസ്റ്റര്‍ ജോര്‍ജ് തോമസ്, ബ്രദര്‍ റെജി വര്‍ഗീസ്, ലോക്കല്‍ സെക്രട്ടറി ബ്രദര്‍ അലക്‌സാണ്ടര്‍ ജോര്‍ജ്, ട്രഷറാര്‍ ബിനു ലൂക്കോസ്, യൂത്ത് കോര്‍ഡിനേറ്റര്‍ റിജോ രാജു, ലേഡീസ് കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍ അഞ്ചു തോമസ് , മീഡിയ കോര്‍ഡിനേറ്റര്‍ നിബു വെള്ളവന്താനം, പാസ്റ്റര്‍ പി.എ.കുര്യന്‍ (ഇവന്റ് കോര്‍ഡിനേറ്റര്‍), ബ്രദര്‍ എ.വി. ജോസ് (അക്കോമഡേഷന്‍), സ്റ്റീഫന്‍ ഡാനിയേല്‍ ജോര്‍ജ്,  (ട്രാന്‍സ്‌പോര്‍ട്ടേഷന്‍), സജിമോന്‍ മാത്യൂ (ഫുഡ്), വര്‍ഗീസ് ഫിലിപ്പ്, മറിയാമ്മ സ്റ്റീഫന്‍ (അഷേഴ്‌സ് ), സ്റ്റീഫന്‍ ചാക്കോ (സെക്യുരിറ്റി), സ്റ്റീഫന്‍ ഡാനിയേല്‍ ( ലൈറ്റ് ആന്‍റ് സൗണ്ട് ), റോയി ബ്യൂല (സംഗീതം), ജിബു ഗീവര്‍ഗീസ് (രജിസ്‌ട്രേഷന്‍), സിസ്റ്റര്‍ ജിനോ സ്റ്റീഫന്‍ (ചില്‍ഡ്രന്‍സ് മിനിസ്ട്രി) തുടങ്ങിയവരും നാഷണല്‍ ഭാരവാഹികളോടൊപ്പം വിവിധ ലോക്കല്‍ കമ്മറ്റികള്‍ക്ക്  നേതൃത്വം നല്‍കി.

നിബു വെള്ളവന്താനം

ഐ.പി.സി കുടുംബ സംഗമത്തിന്  ഒര്‍ലാന്റോയില്‍ ഭക്തിനിര്‍ഭരമായ സമാപനം
ഐ.പി.സി കുടുംബ സംഗമത്തിന്  ഒര്‍ലാന്റോയില്‍ ഭക്തിനിര്‍ഭരമായ സമാപനം
ഐ.പി.സി കുടുംബ സംഗമത്തിന്  ഒര്‍ലാന്റോയില്‍ ഭക്തിനിര്‍ഭരമായ സമാപനം
ഐ.പി.സി കുടുംബ സംഗമത്തിന്  ഒര്‍ലാന്റോയില്‍ ഭക്തിനിര്‍ഭരമായ സമാപനം
ഐ.പി.സി കുടുംബ സംഗമത്തിന്  ഒര്‍ലാന്റോയില്‍ ഭക്തിനിര്‍ഭരമായ സമാപനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക