Image

ന്യൂ യോര്‍ക്ക് ക്വീന്‍സിലെ പരേഡ് 11-നു; ശ്വേതാ മേനോന്‍ ഗ്രാന്‍ഡ് മാര്‍ഷല്‍

തോമസ് റ്റി ഉമ്മന്‍ Published on 01 August, 2019
ന്യൂ യോര്‍ക്ക്  ക്വീന്‍സിലെ പരേഡ് 11-നു; ശ്വേതാ മേനോന്‍ ഗ്രാന്‍ഡ് മാര്‍ഷല്‍

ന്യൂ യോര്‍ക്ക് നഗരത്തില്‍ ക്വീന്‍സ്ബോറോയിലെ ഹില്‍സൈഡ് അവന്യുവില്‍ ഈ മാസം 11 - നുഞായറാഴ്ചനടക്കുന്നനാലാമത്ഇന്ത്യാ ഡേപരേഡിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു.മലയാളികള്‍ക്കു പ്രാധാന്യമുള്ളതും സിറ്റിയിലെ രണ്ടാമത്തേതുമായ പരേഡില്‍ മലയാളികളുടെ പ്രിയപ്പെട്ട ചലച്ചിത്രതാരം ശ്വേതാ മേനോനാണ് ഗ്രാന്‍ഡ് മാര്‍ഷല്‍. ഇന്ത്യയിലെ വൈവിധ്യവും ഐക്യവും പ്രതിഫലിപ്പിക്കുന്നതാണു പരേഡ്.

പ്രധാന സംഘാടകരായ ഫ്‌ലോറല്‍ പാര്‍ക്ക് ബെല്‍റോസ് മര്‍ച്ചന്റ് അസോസിയേഷനോടൊപ്പം ഒട്ടേറെ സംഘടനകളും പരേഡിന്റെ വിജയത്തിനു സജീവമായി രംഗത്തുണ്ട്. അസോസിയേഷന്‍ ഭാരവാഹികള്‍ വിവിധ കമ്മറ്റികള്‍ക്കു നേതൃ ത്വം നല്‍കുന്നു.

ന്യൂ യോര്‍ക്ക് ഇന്ത്യന്‍ പോലീസ്ഓഫീസേഴ്‌സ്സംഘടന, ഫയര്‍ ഡിപ്പാര്‍ട്‌മെന്റിലെ യൂണിഫോംഡ്ഓഫീസേഴ്‌സ്, ബോളിവുഡ് താരനിര, ദേശീയ സംഘടനാ പ്രതിനിധികള്‍, തുടങ്ങി ഒട്ടേറെപ്പേര്‍പങ്കെടുക്കുന്നപരേഡിനോടനുബന്ധിച്ചു പ്രവാസി പ്രതിഭകള്‍അവതരിപ്പിക്കുന്നവര്‍ണാഭമായകലാപരിപാടികളും ഉണ്ടായിരിക്കും.ന്യൂ യോര്‍ക്കിലെ എല്ലാ ടി വി സ്റ്റേഷനുകളുംപരിപാടിചിത്രീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ഹില്‍സൈഡ് അവന്യുവില്‍ , ആഗസ്ത്11 ഞായറാഴ്ച 2:30 നു 263 -ം സ്ട്രീറ്റില്‍ പരേഡ് ആരംഭിക്കുന്നതാണ്.അത് 236 - സ്ട്രീറ്റ് വരെ മാര്‍ച്ച് ചെയ്യും. തുടര്‍ന്ന്വന്‍പിച്ചകള്‍ച്ചറല്‍പ്രോഗ്രാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് പരേഡ് കമ്മിറ്റിയുമായിബന്ധപ്പെടുക. 
ന്യൂ യോര്‍ക്ക്  ക്വീന്‍സിലെ പരേഡ് 11-നു; ശ്വേതാ മേനോന്‍ ഗ്രാന്‍ഡ് മാര്‍ഷല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക