Image

അവതാര്‍ വിവാദം; ഗോവിന്ദയ്ക്ക് മാനസികപ്രശ്നങ്ങള്‍ ഉണ്ടെന്ന് സുഹൃത്ത്

Published on 01 August, 2019
അവതാര്‍ വിവാദം; ഗോവിന്ദയ്ക്ക് മാനസികപ്രശ്നങ്ങള്‍ ഉണ്ടെന്ന് സുഹൃത്ത്

ജെയിംസ് കാമറൂണിന്റെ ബ്രഹ്മാണ്ഡ ചിത്രം അവതാര്‍ എന്ന സിനിമയ്ക്ക് ആ പേരു നിര്‍ദ്ദേശിച്ചത് താനാണെന്ന് പറഞ്ഞ്‌നടന്‍ ഗോവിന്ദ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. സിനിമ റിലീസ് ചെയ്ത് 10 വര്‍ഷമാകുമ്ബോഴാണ് ഇങ്ങനെ ഒരു അവകാശവാദവുമായി ബോളീവുഡ് നടന്‍ ഗോവിന്ദ രംഗത്തെത്തിയത്. താനാണ് സിനിമയ്ക്ക് പേര് നിര്‍ദ്ദേശിച്ചതെന്നും അത് ജെയിംസ് കാമറൂണിന് ഇഷ്ടപ്പെട്ടുവെന്നും ഗോവിന്ദ പറഞ്ഞിരുന്നു.


അവതാറില്‍ തനിക്ക് അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നുവെന്നും എന്നാല്‍ 410 ദിവസം ദേഹത്ത് ചായം പൂശി നില്‍ക്കണം എന്നുള്ളതുകൊണ്ട് താന്‍ ആ പ്രോജക്ടില്‍ നിന്ന് പിന്‍മാറുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.ഇതിനെ കളിയാക്കി ഗോവിന്ദയുടെ പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ ട്രോളുകള്‍ പൊടിപ്പൊടിക്കുകയാണ്.


സമൂഹമാധ്യമങ്ങളില്‍ വ്യപകമായ ട്രോളുകള്‍ക്കു പിന്നാലെ ഗോവിന്ദയ്ക്ക് മാനസിക തകരാറുണ്ടെന്ന് സുഹൃത്തിന്റെ വെളിപ്പെടുത്തല്‍. ദേശീയ മാധ്യമമായ ഡെക്കാന്‍ ക്രോണിക്കിളിന് നല്‍കിയ അഭിമുഖത്തിലാണ് സുഹൃത്തിന്റെ വെളിപ്പെടുത്തല്‍. ഗോവിന്ദക്ക് കൗണ്‍സിലിംഗ് ആവശ്യമാണ്. അടുത്തിടെയായി അദ്ദേഹത്തിന്റെ പെരുമാറ്റത്തില്‍ വല്ലാത്ത പ്രശ്‌നങ്ങളുണ്ടെന്ന് സുഹൃത്ത് പറഞ്ഞു.


ഷൂട്ടിങ് സെറ്റുകളില്‍ അദ്ദേഹം പ്രശ്‌നക്കാരനായിട്ടുണ്ട്. വലിയ ഓഫറുകള്‍ നിഷേധിച്ചുവെന്ന് പറയുന്നത് അദ്ദേഹത്തിന്റെ ശീലമായിരിക്കുന്നു. വിതരണക്കാരോട് തട്ടിക്കയറിയതോടെ അദ്ദേഹത്തിന്റെ പുതിയ ചിത്രം ഏറ്റെടുക്കാന്‍ പോലും ആരുമില്ലെന്നും സുഹൃത്ത് പറഞ്ഞു. സിനിമാ ഇന്‍ഡസ്ട്രിയില്‍ നിന്ന് നിലവില്‍ അദ്ദേഹത്തിന് സുഹൃത്തുക്കളില്ലെന്നും സുഹൃത്ത് പറഞ്ഞു. അദ്ദേഹത്തെ സഹായിക്കാന്‍ ആരുമില്ലെന്നും സുഹൃത്ത് കൂട്ടിച്ചേര്‍ത്തു.


അടുത്തിടെ അവതാര്‍ സിനിമയിലെ വേഷം വേണ്ടെന്ന് വച്ചെന്നും പേരു നിര്‍ദ്ദേശിച്ചത് ഗോവിന്ദയാണെന്നുമുള്ള പരാമര്‍ശം ഏറെ ട്രോളുകള്‍ക്ക് കാരണമായിട്ടുണ്ട്. ട്രോളുകള്‍ ഗോവിന്ദയുടെ കുടുംബത്തെ ഏറെ വേദനിപ്പിക്കുന്നുണ്ടെന്നും സുഹൃത്ത് വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക