Image

ഒര്‍ലാന്റോ സെന്റ് മേരീസ് ദേവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാള്‍ ഓഗ്സ്റ്റ് 1 മുതല്‍ 15 വരെ

Published on 31 July, 2019
ഒര്‍ലാന്റോ സെന്റ് മേരീസ് ദേവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു  പെരുന്നാള്‍ ഓഗ്സ്റ്റ് 1 മുതല്‍  15 വരെ
സകല തലമുറകളിലും വെച്ച് ഭാഗ്യങ്ങള്‍ക്ക്  യോഗ്യതയുള്ളവളും, സ്തുതിക്കപെട്ടവളും, നിത്യകന്യകയുമായ പരിശുദ്ധ ദൈവമാതാവിന്റെ നാമത്തില്‍ സ്ഥാപിതമായ ഒര്‍ലാന്റോ സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ദേവാലയത്തില്‍ പതിനഞ്ചുനോമ്പിനോടനുബന്ധിച്ച് പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പും, ഇടവകയുടെ പെരുന്നാളും 2019 ആഗസ്‌റ് 1 മുതല്‍ 15 വരെ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു. ആഗസ്‌റ് 4 നു ഞായറാഴ്ച വിശുദ്ധ കുര്‍ബാനക്ക് ശേഷം ഇടവക വികാരി ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം കൊടിയേറ്റുന്നതിടുകൂടി പെരുന്നാളുകള്‍ക്ക് തുടക്കം കുറിക്കും. പെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി ആഗസ്‌റ് 10 ശനിയാഴ്ച രാവിലെ പത്ത് മണിമുതല്‍ ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്. വൈകിട്ട് 6 നു സന്ധ്യാ നമസ്കാരവും, വചനശുശ്രൂഷയും, റാസയും നടക്കും. ഓര്‍ത്തോഡോക്‌സ്  വൈദീക സെമിനാരി മുന്‍പ്രിന്‍സിപ്പലും ഫാമിലി കൗണ്‍സിലറുമായ ഫാ.ഡോ.ഓ.തോമസ് വചന ശുശ്രൂഷക്കും വിശുദ്ധ കുര്‍ബാനക്കും പ്രധാന കാര്‍മികത്വവും വഹിക്കും. ഞായറാഴ്ച രാവിലെ ഒമ്പതുമണിക്ക് പ്രഭാത നമസ്കാരവും, വിശുദ്ധ കുര്‍ബാനയും പരിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥതയിലുള്ള പ്രത്യേക പ്രാര്‍ഥനയും, റാസയും, നേര്‍ച്ചവിളമ്പും നടക്കും. ഫാ.ഡോ.ഓ.തോമസ്, ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം, ഫാ. ഇട്ടന്‍പിള്ള എന്നിവര്‍ പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

പരിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥതയില്‍ അഭയം തേടുവാനും പെരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കുകൊണ്ട് അനുഗ്രഹം പ്രാപിക്കുവാനും ഏവരെയും സ്‌നേഹത്തോടെ ക്ഷണിക്കുന്നതായി ഇടവക വികാരി ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം, വൈസ് പ്രസിഡന്റ് ഡോ. അലക്‌സ് അലക്‌സാണ്ടര്‍, ട്രസ്റ്റി കുര്യന്‍ സഖറിയ, സെക്രട്ടറി വിന്‍സി വര്‍ഗീസ്,  കണ്‍വീനര്‍ അനീഷ് ജോര്‍ജ്ജ് എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം 7703109050, കുര്യന്‍ സഖറിയാ (ട്രസ്റ്റീ) 4077583647, വിന്‍സി വര്‍ഗീസ് (സെക്രട്ടറി) 4075804616, അനീഷ് ജോര്‍ജ്ജ് (കണ്‍വീനര്‍)2247309090

www.stmarysorlando.com

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക