Image

ബേ മലയാളിയുടെ കിഡ്‌സ് സമ്മര്‍ സോക്കര്‍ ട്രെയിനിംഗ് വന്‍ വിജയം

ബിന്ദു ടിജി Published on 31 July, 2019
ബേ മലയാളിയുടെ കിഡ്‌സ്  സമ്മര്‍ സോക്കര്‍ ട്രെയിനിംഗ് വന്‍ വിജയം
സാന്‍ഫ്രാന്‍സിസ്‌കോ : ബേ മലയാളി ആര്‍ട് സ്  ആന്‍ഡ് സ്‌പോര്‍ട് സ് ക്ലബ് ന്റെ നേതൃത്വത്തില്‍ “ കിഡ്‌സ് സമ്മര്‍ സോക്കര്‍  ട്രെയിനി ങ്ങ് " വിജയകരമായി നടക്കുന്നു . ഇക്കഴിഞ്ഞ രണ്ട് മാസമായി ഏകദേശം നാല്‍പ്പത്തിലധികം കുട്ടികള്‍ ഈ ട്രെയിനിങ്ങില്‍ പങ്കെടു ത്ത് പരിശീലനം നേടുന്നുണ്ട്  . എല്ലാ ശനിയാഴ്ചയും രണ്ടു  മണിക്കൂര്‍ നേരം നീളുന്ന താണ് പരിശീലനം.

തുടര്‍ച്ചയായി അഞ്ച് വര്‍ഷക്കാലമായി ബേ മലയാളി കുട്ടികള്‍ക്കായി ഈ സോക്കര്‍ ട്രെയിനിങ്ങ് സംഘടിപ്പിക്കുന്നു . ജാക്‌സ് വര്‍ഗീസ്  ആണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത് .  ബേ മലയാളി ക്ലബ് അംഗങ്ങളായ ടിജു ജോസ്, അനുപ് പിള്ള ,  അനീഷ് പത്മനാഭന്‍ , നിസാര്‍ മങ്കുളങ്ങര , നൗഫല്‍ കപ്പച്ചാലി , എല്‍വിന്‍ ജോണി , ഷിബിന്‍ രമേശന്‍ , ഹേമന്ത് കുമാര്‍ എന്നിവരും പരിശീലനത്തിന് സഹകരിക്കുന്നു .  ദിവസവും ആറു കോച്ചു മാരുടെ സഹായത്തോടെ യാണ്  കുട്ടികള്‍ പരിശീലി ക്കുന്നത് .
 ആഗസ്‌ററ് പത്താം തിയ്യതി നടക്കാനിരിക്കുന്ന ബേ  മലയാളി യുടെ 
 പതിനൊന്നാമത് വാര്‍ഷിക സോക്കര്‍ ടൂര്‍ണ്ണമെന്റ് ഫൈനല്‍ മത്സരത്തിന്റെ
ഇടവേളയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ കുട്ടികളുടെ ഒരു പ്രദര്‍ശന മത്സരവും ഉണ്ടായിരിക്കുന്നതാണ് .

കുട്ടികള്‍ക്കെല്ലാം സൗജന്യ ജേഴ്‌സി വാഗ്ദാനം ചെയ്തുകൊണ്ട് അടുത്ത മൂന്നു വര്‍ഷത്തേക്ക് ഈ  ട്രെയിനി ങ്ങ്  സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്  പ്രിന്‍സ് റിയാലിറ്റി ആണ്. ഡോ. പ്രിന്‍സ് നെച്ചിക്കാട്ടിന്റെ ഉടമസ്ഥതയില്‍ കഴിഞ്ഞ ഇരുപതു വര്‍ഷങ്ങളായി പ്രിന്‍സ് റിയാലിറ്റി കാലിഫോര്‍ണിയ റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് വിജയകരമായി സേവനമനുഷ്ഠിക്കുന്നു .

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള കായിക വിനോദങ്ങള്‍ സംഘടിപ്പിച്ചുകൊണ്ട് സാന്‍ഫ്രാന്‍സിസ്‌കോ ബേ ഏരിയയില്‍ ബേ മലയാളി ആര്‍ട് സ്  ആന്‍ഡ് സ്‌പോര്‍ട് സ് ക്ലബ് ഇതിനകം ഏറെ ജനപ്രീതി നേടിക്കഴിഞ്ഞു.



ബേ മലയാളിയുടെ കിഡ്‌സ്  സമ്മര്‍ സോക്കര്‍ ട്രെയിനിംഗ് വന്‍ വിജയംബേ മലയാളിയുടെ കിഡ്‌സ്  സമ്മര്‍ സോക്കര്‍ ട്രെയിനിംഗ് വന്‍ വിജയംബേ മലയാളിയുടെ കിഡ്‌സ്  സമ്മര്‍ സോക്കര്‍ ട്രെയിനിംഗ് വന്‍ വിജയംബേ മലയാളിയുടെ കിഡ്‌സ്  സമ്മര്‍ സോക്കര്‍ ട്രെയിനിംഗ് വന്‍ വിജയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക