Image

സീറോ മലബാര്‍ കണ്‍വന്‍ഷന്‍: സജീവ പങ്കാളിത്തവുമായി എസ്.എം.സി.സി.

ജോജോകോട്ടൂര്‍ Published on 31 July, 2019
സീറോ മലബാര്‍ കണ്‍വന്‍ഷന്‍: സജീവ പങ്കാളിത്തവുമായി എസ്.എം.സി.സി.
ഹൂസ്റ്റണ്‍: ഏഴാമത് സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷനു തിരികള്‍ തെളിയുവാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ സംഘാടകര്‍ക്കൊപ്പം അവസാനവട്ട ഒരുക്കങ്ങളിലാണ് സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരും. 

കണ്‍വന്‍ഷനോടനുബന്ധിച്ച് നടക്കുന്ന എസ്.എം.സി.സി. സമ്മിറ്റില്‍ അഭിവന്ദ്യപിതാക്കന്മാരോടൊപ്പം അമേരിക്കയില്‍ നിന്നും ഇന്‍ഡ്യയില്‍ നി്ന്നുമുള്ള വിശിഷ്ട വ്യക്തികളും സംബന്ധിക്കുന്നതാണ്. ആരോഗ്യ, വിദ്യാഭ്യാസ, ജീവകാരുണ്യമേഖലകളില്‍ എസ്.എം.സി.സി. നടത്തിവരുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചും കലാകായികരംഗത്ത് യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുവാനുള്ള എസ്.എം.സി.സി.യുടെ പരിശ്രമങ്ങളെക്കുറിച്ചും നേരിട്ടറിയുവാന്‍ കണ്‍വന്‍ഷന്‍ നഗറില്‍ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. 

യുവതീയുവാക്കള്‍ക്ക് അനുയോജ്യമായ ജീവിതപങ്കാളിയെ കണ്ടെത്തുന്നതിന് സഹായകമായി പുതുതായി ആവിഷ്‌ക്കരിച്ച മാട്രിമോണിയല്‍ വെബ്‌സൈറ്റിന്റെയും മൊബീല്‍ ആപ്പിന്റെയും ഔപചാരിക ലോഞ്ചിംഗും കണ്‍വന്‍ഷന്‍ നഗറില്‍ നടക്കുന്നതാണ്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമായി.

 5000-ല്‍ പരം വ്യക്തികള്‍ പങ്കെടുക്കുന്ന സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും അവിസ്മരണീയ സംഗമം ആയിരിക്കട്ടെ എന്ന് പ്രസിഡന്റ് ശ്രീ.സിജില്‍ പാലക്കലോടി, സെക്രട്ടറി മേഴ്‌സി കുര്യാക്കോസ്, ട്രഷറര്‍ ജോസ് സെബാസ്റ്റിയന്‍, ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജ്കുട്ടി പുല്ലാപ്പള്ളില്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആശംസിച്ചു.

സീറോ മലബാര്‍ കണ്‍വന്‍ഷന്‍: സജീവ പങ്കാളിത്തവുമായി എസ്.എം.സി.സി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക