Image

ലേലം 2 വൈകും; അണിയറയിൽ ഒരുങ്ങുന്നത് മറ്റൊരു മാസ് ത്രില്ലർ

Published on 31 July, 2019
ലേലം 2 വൈകും; അണിയറയിൽ ഒരുങ്ങുന്നത് മറ്റൊരു മാസ് ത്രില്ലർ
1997ൽ പുറത്തിറങ്ങിയ സുരേഷ് ഗോപി നായകനായ മാസ് ത്രില്ലർ ചിത്രമാണ് ലേലം. സുരേഷ് ഗോപിയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായിരുന്നു ലേലം. ചിത്രത്തിന്റെ രണ്ടാം ഭാഗമായ ലേലം 2  എന്ന സ്വപ്ന പദ്ധതിയുടെ ചർച്ചകൾ നടക്കുകയാണ്. എന്നാൽ ലേലം 2 വൈകും എന്ന വാർത്തയാണ് ഏറ്റവുമൊടുവിൽ പുറത്തുവരുന്നത്. സുരേഷ് ഗോപിയെ നായകനാക്കി മറ്റൊരു മാസ് ത്രില്ലർ ചിത്രം ഒരുക്കാനൊരുങ്ങുകയാണ് സംവിധായകനും, നടനുമായ രഞ്ജി പണിക്കറിന്റെ മകൻ നിഥിൻ രഞ്ജി പണിക്കർ. മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തിയ കസബയാണ് നിഥിൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം. തന്റെ രണ്ടാമത്തെ ചിത്രത്തിൽ സുരേഷ് ഗോപിയോടൊപ്പം ലാലും പ്രധാന വേഷത്തിലെത്തും. ഇടുക്കിയുടെ ഉൾനാടൻ പ്രദേശങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക