Image

കുടിയേറ്റക്കാരുടെ പുകില്‍! (ഓട്ടംതുള്ളല്‍: ജോണ്‍ ഇളമത)

Published on 30 July, 2019
കുടിയേറ്റക്കാരുടെ പുകില്‍! (ഓട്ടംതുള്ളല്‍: ജോണ്‍ ഇളമത)
പുകിലോമറ്റം, പല പലമറ്റം
പൂണില്ലത്തൊരു നമ്പൂതിരികള്‍!
ജാതിപകയുടെ തീയിട്ടൂതി
നാണംകെട്ടു നടക്കും കൂട്ടര്‍!

സീറോമലബാറെന്നൊരു കൂട്ടര്‍
മലങ്കരലത്തീന്‍ മറ്റൊരു കൂട്ടര്‍
യാക്കോബായയിലടിപിടി
ഓര്‍ത്തഡോക്‌സില്‍ കടിപിടി
മാര്‍ത്തോമ്മാക്കും മറ്റൊരുലഹരി
മറ്റൊരു കൂട്ടര്‍,പെന്തിക്കോസ്തുകള്‍
ഒന്നിനുമിലല്ല തമ്മില്‍സ്‌നേഹം!

ഹിന്ദുവിനമ്പലം,പുജനടത്താന്‍
നമ്പൂതിരികളിറക്കുമതികള്‍
നായരുവേറെ,പട്ടരുവേറെ
ഇഴവനിപ്പഴുമവര്‍ണ്ണനോ!
നായരുനമ്പ്യര്‍ കലഹംകൂടി
നാടിനെയൊക്കെ ജാതി പറഞ്ഞു
ഭിന്നപ്പിക്കും,നാണംകെട്ടൊരുകൂട്ടര്‍!

കുടിയേറ്റത്തിനു വന്നവരൊക്കെ
കടിപിടികൂടി നടന്നീടുന്നു
പാരകളനവധി മലയാളികളില്‍
തൂക്കമെവിതെവിടോ അവിടതെൂങ്ങി
സിനിമാക്കാരുടെ തോളില്‍തൂങ്ങി
രാഷ്ട്രീയക്കുരെ മുട്ടിയുരുമ്മി-
നടക്കും നാണിക്കാത്തൊരു കൂട്ടര്‍!

പാരമ്പര്യത്തിന്‍ പേരു പറഞ്ഞ്
രോമാഞ്ചം കൊള്ളുംകൂട്ടര്‍
രണ്ടാംതലമുറ എങ്ങോട്ടെന്ന്
അലമുറകൂട്ടി നടക്കും കൂട്ടര്‍!

മക്കള്‍ മതംമാറികെട്ടീന്നൊരുകൂട്ടര്‍
കെട്ടാതെ നടന്നെന്നൊരു കൂട്ടര്‍
വര്‍ഗ്ഗം മാറികെട്ടും കൂട്ടര്‍!
മക്കള്‍ക്കില്താത്തൊരു ജാതീമതവും
വെച്ചുപലര്‍ത്തും കുടിയേറ്റക്കാര്‍!

എന്തിനുപറയട്ടിരുപതുവര്‍ഷം കഴിയട്ടെ
ഈതലമറുമാറി സങ്കരമാകും!
അപ്പോഴവരുടെ സാഹിത്യത്തില്‍
പുത്തന്‍കഥകളുയര്‍ത്തെഴുനേല്‍ക്കും!

വണ്‍സപ്പോണ്‍ എ ടൈം-
മൈഗ്രയിറ്റ് ഗ്രയിറ്റ് ഡാഡി ഫ്രറം
ഇന്ത്യ,എ ഗ്രേറ്റ്,ഗ്രേറ്റ് *ബാര്‍ബേറിയന്‍!!
--------------------------------
*പാരമ്പര്യമില്ലാതെ കുടിയേറിവന്നവന്‍!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക