Image

ശരണ്യയ്ക്ക് 24 ലക്ഷം പിരിച്ചുനല്‍കിയ ഫിറോസിന് നന്ദി പറഞ്ഞ് സീമ ജി.നായര്‍

Published on 30 July, 2019
ശരണ്യയ്ക്ക് 24 ലക്ഷം പിരിച്ചുനല്‍കിയ ഫിറോസിന് നന്ദി പറഞ്ഞ് സീമ ജി.നായര്‍


നടി ശരണ്യയുടെ ജീവിതം തിരിച്ചു പിടിക്കാന്‍ 24 ലക്ഷത്തോളം രൂപ പിരിച്ചു നല്‍കിയ ഫിറോസ് കുന്നംപറമ്പലിന് നന്ദി പറഞ്ഞ് സുഹൃത്ത് സീമ ജി.നായര്‍. ശരണ്യയുടെ ചികിത്സ പൂര്‍ണ്ണമായിട്ടില്ല. ഇതിനിടെ, ദൈവം അദ്ദേഹത്തിന്റെ പ്രതിപുരുഷനായി ഭൂമിയിലേയ്ക്ക് അയച്ചയാളാണ് ഫിറോസെന്നും സീമ പറയുന്നു

മുന്നോട്ടുള്ള ചികിത്സയ്ക്ക് എത്ര ലക്ഷം രൂപയാകുമെന്ന് യാതൊരു വ്യക്തതയുമില്ല. തനിക്കൊപ്പം കൂടെ നിന്ന ഫിറോസിനും മറ്റുള്ളവര്‍ക്കും ഒരുപാട് നന്ദിയുണ്ടെന്നും സീമ കൂട്ടിച്ചേര്‍ത്തു. 
നിലവില്‍ ശരണ്യയ്ക്ക് ഒന്‍പത് ഓപ്പറേഷനുകള്‍ കഴിഞ്ഞു. ബ്രെയിന്‍ ട്യൂമറിന്റേതായി ഏഴെണ്ണവും തൈറോയിഡ് കാന്‍സറുമായി ബന്ധപ്പെട്ട് രണ്ടെണ്ണവും. ഒരു ഡോക്ടര്‍ പോലും അസുഖം പൂര്‍ണ്ണമായി ഭേദമാക്കിത്തരാമെന്ന് പറഞ്ഞിട്ടില്ല. ഇനി എത്ര തുക വേണ്ടി വരുമെന്നും അറിയില്ല. എന്താലായും ചികിത്സ തുടര്‍ന്നുകൊണ്ടിരിക്കുന്നു. 

ശരണ്യയ്ക്ക് സ്വന്തമായി ഒരു കിടപ്പാടം പോലുമില്ല. 
ഫിറോസിന്റെ വീഡിയോ വന്നതിനു ശേഷം ഒരുപാട് ആളുകള്‍ അന്വേഷിച്ചു വിളിച്ചിരുന്നു. ശരണ്യയുടെ അക്കൗണ്ട് ഇതുവരെയും €ോസ് ചെയ്തിട്ടില്ല. 100 രൂപയായാലും 200 രൂപയായാലും നമ്മളാല്‍ കഴിയുന്ന തരത്തില്‍ അവളെ സഹായിക്കണം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക