Image

ജര്‍മനിയിലെ കനേഡിയന്‍ വിസാ സെക്ഷന്‍ നിറുത്തലാക്കി

ജോര്‍ജ് ജോണ്‍ Published on 03 May, 2012
ജര്‍മനിയിലെ കനേഡിയന്‍ വിസാ സെക്ഷന്‍ നിറുത്തലാക്കി
ബെര്‍ലിന്‍: ജര്‍മനിയിലെ കനേഡിയന്‍ വിസാ സെക്ഷന്‍ ഏപ്രില്‍ 30 മുതല്‍ നിറുത്തലാക്കി. മെയ് 01 മുതല്‍ ജര്‍മനിയില്‍ താമസിക്കുന്ന കനേഡിയന്‍ വിസാ വേണ്ടവര്‍ ഓസ്ട്രിയയിലെ വിയന്നായിലുള്ള കനേഡിയന്‍ എംബസി വിസാ സെക്ഷനില്‍ അപേക്ഷ സമര്‍പ്പിച്ച് വിസാ കരസ്ഥമാക്കണം. ഓസ്ട്രിയയിലെ കനേഡിയന്‍ എംബസിയിലെ വിസാ സെക്ഷന്‍ അഡ്രസ്: The Canadian Embassy, Immigration Section, Laurenzerberg 2, 1010 Wien. Telephone: +431531383000. കനേഡിയന്‍ സര്‍ക്കാര്‍ വിദേശകാര്യ വകുപ്പില്‍ വരുത്തിയ ചിലവ് ചുരുക്കലിന്റെ ഭാഗമായിട്ടാണ് ജര്‍മനിയിലെ വിസാ സെക്ഷന്‍ നിറുത്തലാക്കിയത്. ജര്‍മന്‍ പൗരത്വമുള്ളവര്‍ക്ക് ടൂറിസ്റ്റ് ആയി വിസാ ഇല്ലാതെ പരമാവധി 06 മാസത്തേക്ക് കാനാഡാക്ക് പോകാം. എന്നാല്‍ മറ്റ് ആവശ്യങ്ങള്‍ക്ക്; സ്റ്റുന്‍ഡ് വിസാ, ഇമിഗ്രേഷന്‍ വിസാ, ഫാമില വിസാ, ബിസിനസ് വിസാ, ജോബ് വിസാ എന്നിവ എടുത്തിരിക്കണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക