Image

അവാര്‍ഡുകളല്ല ജനങ്ങളുടെ അംഗീകാരമാണ് എഴുത്തുകാരന്റെ ശക്തി: പ്രൊഫ. എം. എന്‍. കാരശ്ശേരി

Published on 30 July, 2019
അവാര്‍ഡുകളല്ല ജനങ്ങളുടെ അംഗീകാരമാണ് എഴുത്തുകാരന്റെ ശക്തി: പ്രൊഫ. എം. എന്‍. കാരശ്ശേരി
കെ. സി. എ. എന്‍. എ. പ്രസിഡന്റെ അജിത് ഏബ്രഹാമിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ വിചാരവേദി യോഗത്തില്‍ മുഖ്യ പ്രഭാഷകനായിരുന്ന  പ്രൊഫ. എം. എന്‍. കാരശ്ശേരി, എഴുത്തുകാരുടെ ശക്തി അവാര്‍ഡുകളല്ല ജനങ്ങളുടെ അംഗികാരമാണെന്ന് അഭിപ്രായപ്പെട്ടു. ജൂലെ 21-ന് കെ. സി. എ. എന്‍. എ. യില്‍, വെച്ചു നടത്തിയ യോഗത്തില്‍ സ്ത്രി - ഇന്ത്യന്‍ സംസ്കാരത്തിലും രാഷ്ട്രിയത്തിലും എന്ന വിഷയത്തിലെ ആമുഖ പ്രസംഗത്തിനു ശേഷം ചോദ്യോത്തരവേളയില്‍, അമേരിക്കന്‍ പ്രവാസികളായ മലയാളം എഴുത്തുകാരെ കേരളത്തില്‍ വേണ്ട  രീതിയില്‍ അംഗികരിക്കുന്നില്ല എന്ന എഴുത്തുകാരുടെ ഇടയിലെ പൊതു വികാരം സാംസി കൊടുമണ്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ബഷീറിന് കേരള- കേന്ദ്ര സാഹിത്യ അവാര്‍ഡുകള്‍ ഒന്നും കിട്ടിയിട്ടില്ല, അതുപോലെ തന്നെ ടോള്‍സ്റ്റൊയിക്കും, ഗാന്ധിജിക്കും നൊബേല്‍ സമ്മാനം ലഭിച്ചിട്ടില്ല. ഇവരെയെല്ലാം ജനങ്ങള്‍ എന്നെങ്കിലും മറക്കുമോ. എന്നാല്‍ അവാര്‍ഡുജേതാക്കളില്‍ എത്ര പേരെ ജനങ്ങള്‍ ഓര്‍çന്നുണ്ട്. അവാര്‍ഡുകളല്ല, ജനഹൃദയങ്ങളില്‍ സ്വാധീനം ചെലുത്തുവാനുള്ള എഴുത്തിന്റെ പെêരുമയാണെഴുത്തുകാരനുവേണ്ടത്. പ്രവാസി എഴുത്തുകാരുടെ സംഭാവനയാണ് മലയാളസാഹിത്യത്തിലെ എന്നും ഓര്‍ക്കത്തക്ക പലകൃതികളും. മാധവിക്കുട്ടി, ഒ. വി. വിജയന്‍, കാക്കിനാടന്‍, മുæന്ദന്‍, ആനന്ദ് തുടങ്ങി അനേകം പേരുകള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രവാസി സാഹിത്യം വായനക്കാര്‍ക്ക് പുതിയ അനുഭവങ്ങളും, ജിവിത സാഹചര്യങ്ങളും കാട്ടിത്തരുന്നു. ചെറിയാന്‍ കെ. ചെറിയാന്റേയും ജോര്‍ജ്ജ് മണ്ണിക്കരോട്ടിന്റേയും കൃതികള്‍ അദ്ദേഹം പ്രത്യേകം പരാമര്‍ശികയുണ്ടായി.

ഏഴുത്തുകാരന്‍ പ്രതികരണത്തൊഴിലാകളല്ലന്ന്, ആള്‍ക്കൂട്ട കൊലപാതകങ്ങളിലും അതുപോലെയുള്ള സാമൂഹ്യമനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്ന മറ്റനേകം സംഭവങ്ങളിലും പ്രതികരിക്കാത്ത സാംസ്കാരിക പ്രവൃത്തകരേയും സാഹിത്യകാരന്മാരേയും ലക്ഷ്യം വെച്ചുള്ള ബാബു പാറയ്ക്കലിന്റെ ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു. എഴുത്ത് ഒരു കലാപമാണ്.  എഴുത്തുകാരന്‍ ഒരു വിഷയത്തില്‍ എപ്പോള്‍ പ്രതികരിക്കുമെന്ന് അയാള്‍ക്കുതന്നെ പറയാന്‍ കഴിയില്ല. ഒരു വിഷയം എഴുത്തുകാരന്റെ മനസ്സില്‍ കിടന്ന് അവനോടുതന്നെ കലഹിച്ച് രൂപാന്തരപ്പെട്ടു പുറത്തുവരുമ്പോള്‍ അതൊരു കലാപമായി മാറുന്നു. അതാണൂ കലയുടെ കരുത്ത്.

  2006 നവംമ്പര്‍ ആറാം തിയ്യതി വിചാരവേദി പ്രൊഫ. എം. എന്‍. കാരശ്ശെരി ഉല്‍ഘാടനം ചെയ്ത സന്ദര്‍ഭം  ഓര്‍ത്ത് സാംസി കൊടുമണ്‍ അദ്ദേഹത്തോടുള്ള കടപ്പാട് അറിയിക്കുയും, നാളിതുവരെ വിചാരവേദിയുമായി സഹകരിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുകയും ചെയ്തു.


അവാര്‍ഡുകളല്ല ജനങ്ങളുടെ അംഗീകാരമാണ് എഴുത്തുകാരന്റെ ശക്തി: പ്രൊഫ. എം. എന്‍. കാരശ്ശേരി അവാര്‍ഡുകളല്ല ജനങ്ങളുടെ അംഗീകാരമാണ് എഴുത്തുകാരന്റെ ശക്തി: പ്രൊഫ. എം. എന്‍. കാരശ്ശേരി അവാര്‍ഡുകളല്ല ജനങ്ങളുടെ അംഗീകാരമാണ് എഴുത്തുകാരന്റെ ശക്തി: പ്രൊഫ. എം. എന്‍. കാരശ്ശേരി
Join WhatsApp News
വിദ്യാധരൻ 2019-07-30 23:05:04
പൊളിപ്പറയുന്നുവോ പ്രഫസർ നിങ്ങൾ
അവാർഡുകളല്ല അംഗീകാരമെന്ന് ?
സത്യം പറയുവാൻ നിങ്ങൾക്കെങ്ങനെ 
ചങ്കൂറ്റമുണ്ടായി ? സമ്മതിക്കുന്നു നിങ്ങളെ.
എന്റെ പൂർവ്വികർ, കവികൾ കലാസ്നേഹി
കളെത്ര ചത്തുപോയി അവാർഡു കിട്ടാതെ,
ഓർക്കാറില്ല അവരെയിന്നാരും, ആലപിക്കാറില്ല 
അവർ കുറിച്ച അർത്ഥപുഷ്ക്കല കവിതകൾ.
ആർക്കുവേണംമിന്നത് ഇരിക്കുന്നതക്കെ,
ചിതലരിച്ചേ തോ ഗ്രന്ഥപ്പുരയിൽ.
നിങ്ങൾക്കായി എഴുതി തുടങ്ങി,
നിങ്ങൾ പറഞ്ഞപോലെ ആധുനികം 
കുത്തിച്ചിലത്തി ചില പ്രതിരൂപങ്ങൾ, 
കണ്ടാൽ തിരിച്ചറിയാത്ത കോലങ്ങൾ 
വട്ടം കറക്കി വായനക്കാരെ 
അർഥം അറിയാതെയവർ പറഞ്ഞുഗ്രൻ 
ഇവൻ അത്യാന്താധുനികൻ ഭയങ്കരൻ 
(സൂക്ഷിച്ചൊന്നു നോക്കുക നിങ്ങൾ 
നിങ്ങളുടെ മുന്നിലിരിപ്പവരെ
സമ്പ്രീതരല്ലവർ കണ്ടാലറിയാം
കുറിച്ചെടുക്കുന്നുണ്ടൊരാൾ കാര്യമായി 
നിങ്ങൾ പറഞ്ഞതൊക്കെ, വരുമത് 
പാരയായി പിന്നെ നിങ്ങൾക്ക് നേരെ 
കഴിയുമെങ്കിൽ പിടിച്ചെടുക്കുകയാ കുറിപ്പടി 
വലിച്ചു പിച്ചിച്ചീന്തുക ട്രംപ് പണ്ട് 
എൽസങ്കിയിൽ ചെയ്തപോലെ.)
പോകട്ടതൊക്കെ പക്ഷെ മറക്കുകില്ല 
മലയാളി എഴുത്തുകാർ നിങ്ങൾ പറഞ്ഞതോന്നും 
ചിന്തിക്കാനാവില്ലവർക്കാർക്കും 
അവാര്ഡുകളില്ലാത്ത സാഹിത്യ സപര്യ.
ജീവനാഡിയാണത്, അതിലൂടെ സംക്രമിക്കുന്ന 
ശേതാണുക്കളിലാണ് ഞങ്ങൾ ജീവിപ്പത് .
ഇന്നവരെ ഇവിടെ വന്ന സാഹിത്യകാരന്മാർ 
"തന്നിരുന്നു ഞങ്ങൾക്ക് പ്രതീക്ഷ 
വന്നാൽ മതി കാശുമായി നാട്ടിലോട്ട് 
എല്ലാം ശരിയാക്കി തരാം തീർച്ച 
പേരുകേട്ട സാഹിത്യക്കാർഡമി  അവാർഡും"
മടിശീലയിലും, സഞ്ചിയിലും കീശയിലും 
കാശുമായോടി ഞങ്ങൾ അവാർഡിനായി.
പക്ഷെ മോഹഭംഗം മാത്രം ഫലം.
കണ്ടിട്ടും കാണാത്തപോലെ "കണ്ടിട്ടില്ല 
നിങ്ങളെ ഒരിക്കൽപോലുംമെന്ന് കണിശം."
എന്ന് ചൊല്ലി മുഖം തിരിച്ചു നിന്നവർ 
മറന്നുപോയവർക്ക് സ്ട്രിപ്പ് ക്ളബ്ബിൽ പോയതും 
ബ്രാണ്ടിയും വിസ്ക്കിയും കൂട്ടി 
കൊക്ക്ടെയിലടിച്ചതും  
പൊട്ടിച്ചിരിച്ചവർ 'വിഡ്ഢി 
കള്ളടിക്കുന്നതെല്ലാം മറക്കാനല്ലേ
 ഓർക്കാനല്ലല്ലോ? എന്ത് അവാർഡ് ? 
വിഡ്ഢിത്വം പുലമ്പാതെ പോകു മുന്നിൽ നിന്ന്.
ജീവിക്കുന്നനേക സാഹിത്യകാരന്മാർ 
സാഹിത്യആക്കാർഡാമി അവാർഡ് 
സ്വപ്നം കണ്ടു കണ്ടു ഇന്നുമിങ്ങ് 
അവരുടെ നെഞ്ചിലാണ് നിങ്ങൾ ആഴ്ത്തിയത് 
അവാര്ഡല്ല അംഗീകാരം എന്ന സത്യം
ഓർത്തുപോയി വയലാറിനെ "മാറ്റൊലി 
കവി' യിലെ ഗോപുരം കാവൽക്കാരനെ 
"തിരിച്ചു നീ പോവുക ബഹുമതി മുദ്ര 
യില്ലല്ലോ (അവാർഡ് ) നിൻ കയ്യിൽ ,
കവി ഞാ -നതിനൊരു കൈഒപ്പു 
നൽകാനൊരുണ്ടിവിടെ സാഹിത്യത്തിൻ 
തമ്പുരാക്കന്മാരെ " ആരുണ്ട് കേരളത്തിൽ 
ഞങ്ങൾക്ക് അവാർഡ് വാങ്ങിത്തരുവാൻ 
പറയുമോ പ്രഫസർ കാരശ്ശേരി നിങ്ങൾ ?
അവാർഡിലെ സാഹിത്യം പൂത്തു തളിർക്കും 
അവാർഡിലെ അത് തഴച്ച് വളരു 
അവാര്ഡില്ലാത്ത സാഹിത്യം 
അവാർഡിലെ ഒരു സാഹിത്യകാരൻ വളരു 
ആർക്കു വേണം ജനവിധി 
ആർക്കു വേണം പണമില്ലാത്ത പിണങ്ങളെ 
ഓർക്കുക നിങ്ങളും ഒരു പ്ളാക്കെങ്കിലും 
നാട്ടിലേക്ക് പോകുമ്പോൾ 
കൂടെകൊണ്ടുപോകുവാൻ
വിശ്വസിക്കില്ല അല്ലെങ്കിൽ നിങ്ങളെ 
വിശ്വസ്തരാം നിങ്ങടെ കൂട്ടുകാരും 
അവാർഡ് അവാർഡ് അവാർഡ് 
അതാണ് ഞങ്ങളുടെ സ്വപ്നം  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക