Image

സിനിമ മാത്രമല്ല സാഹസിക വിനോദങ്ങളും വഴങ്ങും; സംസ്ഥാന ഷൂട്ടിംഗ് ചാമ്ബ്യന്‍ഷിപ്പില്‍ അജിത്ത്

Published on 30 July, 2019
സിനിമ മാത്രമല്ല സാഹസിക വിനോദങ്ങളും വഴങ്ങും; സംസ്ഥാന ഷൂട്ടിംഗ് ചാമ്ബ്യന്‍ഷിപ്പില്‍ അജിത്ത്

സിനിമയും സാഹസിക വിനോദങ്ങളും ഒരു പോലെ ഇഷ്ടപ്പെടുന്ന നടനാണ് അജിത്ത്. താരം ഇപ്പോള്‍ സംസ്ഥാന ഷൂട്ടിംഗ് ചാമ്ബ്യന്‍ഷിപ്പില്‍ പങ്കെടുത്തു എന്ന വാര്‍ത്തയാണ് പുറത്തുവന്നത്. അജിത്ത് മത്സരത്തില്‍ പങ്കെടുക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരിക്കുകയാണ്.


നാല്‍പ്പത്തിയഞ്ചാമത്, തമിഴ്‌നാട് സംസ്ഥാന ഷൂട്ടിംഗ് ചാമ്ബ്യന്‍ഷിപ്പിലാണ് അജിത്ത് പങ്കെടുത്തത്. കോയമ്ബത്തൂരിലായിരുന്നു ചാമ്ബ്യന്‍ഷിപ്പ് നടന്നത്. അജിത്ത് പരിശീലനം നടത്തുന്ന ഫോട്ടോകള്‍ നേരത്തെ വൈറലായിരുന്നു. എയറോ- മോഡലിംഗിലും അജിത് ഭാഗമാകാറുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക