Image

മോഹന്‍ലാല്‍ ഒന്ന്‌ സമ്മതം മൂളിയാല്‍ മതി അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രം ഞാന്‍ കൊടുക്കാം: ജയരാജ്‌

Published on 30 July, 2019
മോഹന്‍ലാല്‍ ഒന്ന്‌ സമ്മതം മൂളിയാല്‍ മതി അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രം ഞാന്‍ കൊടുക്കാം: ജയരാജ്‌

മോഹന്‍ലാല്‍ സമ്മതിച്ചാല്‍ അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രം നല്‍കാമെന്ന്‌ സംവിധായകന്‍ ജയരാജ്‌.

 മുമ്പ്‌ അദ്ദേഹവുമൊത്ത്‌ തീരുമാനിച്ചിരുന്ന ചിത്രം നടക്കാതെ പോയത്‌ തനിക്ക്‌ പറ്റിയ ഒരു തെറ്റ്‌ മൂലമായിരുന്നുവെന്നും ഒരു ചാനലിന്‌ നല്‍കിയ അഭിമുഖത്തില്‍ ജയരാജ്‌ വ്യക്തമാക്കി.

`ദേശാടനത്തിന്‌ ശേഷം മഴയുടെ പശ്ചാത്തലത്തില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം അണിയറയില്‍ ഒരുങ്ങിയിരുന്നു.

 ഗാനങ്ങളും കോസ്റ്റ്യൂമും ലൊക്കേഷനുമടക്കം എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായ ചിത്രം പക്ഷേ എന്റെ വ്യക്തിപരമായ ഒരു പ്രശ്‌നം കൊണ്ട്‌ മുടങ്ങുകയായിരുന്നു.

കുടുംബത്തോടൊപ്പം ആഫ്രിക്കയില്‍ യാത്രപോയിരുന്ന മോഹന്‍ലാല്‍ ചിത്രത്തിന്‌ വേണ്ടി മാത്രം ട്രിപ്പ്‌ ക്യാന്‍സല്‍ ചെയ്‌ത്‌ വന്നു. അപ്പോഴാണ്‌ സിനിമ ഉപേക്ഷിക്കപ്പെട്ട വിവരം അദ്ദേഹം അറിഞ്ഞത്‌.

നേരത്തെ ഒന്ന്‌ അറിയിക്കാമായിരുന്നില്ലേ എന്നാണ്‌ മോഹന്‍ലാല്‍ അപ്പോഴെന്നോട്‌ ചോദിച്ചത്‌. ആ ഓര്‍മ ഉള്ളതിനാലാവാം അദ്ദേഹം ഞാനുമായി പിന്നീട്‌ ചിത്രങ്ങള്‍ ചെയ്യാന്‍ സമ്മതം തരാത്തത്‌' ജയരാജ്‌ പറഞ്ഞു.

മോഹന്‍ലാലിനെ വച്ച്‌ താന്‍ ചെയ്യുന്ന ചിത്രം മലയാളത്തിലെ ഏറ്റവും മികച്ച ചിത്രമായിരിക്കുമെന്നും അദ്ദേഹം സമ്മതിച്ചാല്‍ ഇനിയും അത്‌ സംഭവിക്കാന്‍ എല്ലാ സാധ്യതയുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക